Connect with us

‘ചാവേര്‍ ‘പറഞ്ഞ അപ്രിയ സത്യങ്ങള്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ തെളിവാണ് വിപ്ലവ പാര്‍ട്ടിയുടെ ആള്‍ക്കൂട്ട കൊ ലയ്ക്കിരയായ സിദ്ധാര്‍ഥ്; ജോയ് മാത്യു

News

രാഷ്ട്രീയ കൊ ലയുടെ പിന്നിലെ ജീവിതത്തെക്കുറിച്ച് കലയിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിച്ച സിനിമയാണ് ടിനുപാപ്പച്ചന്റെ ചാവേര്‍. രാഷ്ട്രീയ കൊ ലപാതകത്തിന് പിന്നിലുള്ള നേതാക്കന്മാര്‍ എത്ര ക്രൂ രമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചിത്രം പറയുന്നു. ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച 3ാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം ഇപ്പോള്‍ ചാവേറിന് ലഭിച്ചിരിക്കുകയാണ്.

പുരസ്‌കാരം ലഭിച്ച വാര്‍ത്ത അറിയിക്കുന്നതിനൊപ്പം ചാവേര്‍ പങ്കുവയ്ക്കുന്ന അപ്രിയ സത്യങ്ങളെക്കുറിച്ച് വിശദമാക്കുകയാണ് നടനും സിനിമയുടെ തിരക്കഥാകൃത്തുമായ ജോയ് മാത്യു.

‘രാഷ്ട്രീയ കൊ ലകള്‍ നടത്തുന്നവരും അതിന്റെ നടത്തിപ്പുകാരും അവരുടെ അടിമകളും വ്യാജ നിരൂപക കുറുക്കന്മാരും ചേര്‍ന്ന് എത്ര ഒതുക്കാന്‍ ശ്രമിച്ചിട്ടും മെരുങ്ങാല്‍ തയ്യാറില്ലാതെ കുതറിയുയരുന്ന സത്യത്തിന്റെ പേരാണ് സര്‍ഗ്ഗാത്മകത ‘ചാവേര്‍ ‘പറഞ്ഞ അപ്രിയ സത്യങ്ങള്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ തെളിവാണ് വിപ്ലവ പാര്‍ട്ടിയുടെ ആള്‍ക്കൂട്ട കൊ ലയ്ക്കിരയായ സിദ്ധാര്‍ഥ് എന്ന വിദ്യാര്‍ത്ഥി. ‘ചാവേര്‍ ‘ അതിന്റെ തേരോട്ടം തുടങ്ങിയിട്ടേയുള്ളൂ.’ എന്നായിരുന്നു ജോയ് മാത്യു കുറിച്ചത്.

320 സിനിമകളില്‍ നിന്നും 36 സിനിമകളാണ് ഇന്ത്യന്‍ സിനിമ മത്സര വിഭാഗത്തില്‍ ബെംഗളൂരു ഫിലിം ഫെസ്റ്റിവലില്‍ മത്സരിച്ചത്. അതില്‍ നിന്നുമാണ് ചിത്രം മൂന്നാം സ്ഥാനം നേടിയത്.

More in News

Trending

Recent

To Top