Connect with us

ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ ആ പെണ്‍കുട്ടിയെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു, ആദി എന്റെ പ്രിയങ്കരന്‍; പ്രേമലുവിന് അഭിനന്ദനവുമായി സാക്ഷാല്‍ രാജമൗലി

News

ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ ആ പെണ്‍കുട്ടിയെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു, ആദി എന്റെ പ്രിയങ്കരന്‍; പ്രേമലുവിന് അഭിനന്ദനവുമായി സാക്ഷാല്‍ രാജമൗലി

ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ ആ പെണ്‍കുട്ടിയെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു, ആദി എന്റെ പ്രിയങ്കരന്‍; പ്രേമലുവിന് അഭിനന്ദനവുമായി സാക്ഷാല്‍ രാജമൗലി

ഗിരീഷ് എ. ഡി സംവിധാനം ചെയ്ത് പുറത്തത്തെിയ ‘പ്രേമലു’ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇതുവരെ 50 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം ഉടന്‍ തന്നെ 100 കോടി ക്ലബ്ബില്‍ കയറുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിംഗ് അവകാശം എസ്. എസ് രാജമൗലിയുടെ മകന്‍ എസ്. എസ് കാര്‍ത്തികേയ ആയിരുന്നു സ്വന്തമാക്കിയിരുന്നത്.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാജമൗലി. യൂത്തിന്റെ ഭാഷ പൂര്‍ണമായും സിനിമയില്‍ കൊണ്ടുവന്ന സംവിധായകന്‍ കയ്യടി അര്‍ഹിക്കുന്നുവെന്നാണ് രാജമൗലി പറയുന്നത്. കൂടാതെ ചിത്രത്തിലെ നസ്ലെന്റെയും മമിത ബൈജുവിന്റെയും ശ്യാം മോഹന്റെയും പ്രകടനത്തെ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ രാജമൗലി പ്രശംസിക്കുന്നുണ്ട്.

‘കാര്‍ത്തികേയ തെലുങ്കില്‍ പ്രേമലു ചെയ്യുന്നതില്‍ വളരെ സന്തോഷം. സിനിമ മുഴുവനുമൊരു ചിരിപ്പൂരമായിരുന്നു. യൂത്തിന്റെ ഭാഷ പൂര്‍ണ്ണമായി ചിത്രത്തില്‍ കൊണ്ടുവന്ന എഴുത്തുകാരന്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ റീനു എന്ന പെണ്‍കുട്ടിയെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സച്ചിന്‍ എന്ന കഥാപാത്രം വളരെ നന്നായിട്ടുണ്ട്. പക്ഷേ എന്റെ പ്രിയങ്കരന്‍ ആദിയാണ്, ജെ.കെ ജസ്റ്റ് കിഡിങ്.’ എന്നാണ് രാജമൗലി കുറിച്ചത്. ഇന്നാണ് ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ റിലീസ് ആവുന്നത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് റോം കോം ഴോണറിലൊരുങ്ങിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നസ്!ലെന്‍, മമിത ബൈജു, ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

More in News

Trending

Recent

To Top