മമ്മൂക്ക ഒന്ന് സമ്മതം മൂളാന്‍ കാത്തിരിക്കുന്നു; തന്റെ സ്വപ്നത്തെ കുറിച്ച് തുറന്നു പറഞ്ഞു ലേഡി സൂപ്പർ സ്റ്റാർ
മലയാളത്തിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വളരെ സരളമായി അഭിനയിച്ചു ഫലിപ്പിക്കാൻ നടിക്ക് സാധിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഒറ്റയ്ക്ക് ഒരു സിനിമ മഞ്ജു ചെയ്താലും അത് വിജയത്തിലാകുമെന്ന് സംശയമില്ല. അത്രത്തോളം ആരാധകപാത്രമുള്ള താരമാണ് നടി. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമില്ലാതെ മഞ്ജുവിന്റെ ആരാധകരാണ്.
ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്ന് വര്‍ഷങ്ങളോളം വിട്ടു നിന്ന മഞ്ജു വാരിയര്‍ 2014-ല്‍ ‘ഹൗ ഓള്‍ഡ് ആര് യു’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് നടത്തിയത് . തുടർന്ന് പിന്നീടങ്ങോട്ട് ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്ത താരം ഇന്ന് മലയാള സിനിമയില്‍ ഏറ്റവും സജീവമായ നായികയാണ്.
തിരിച്ചുവരവില്‍ മഞ്ജുവാര്യര്‍ ഏറ്റവും കൂടുതല്‍ നായികയായി അഭിനയിച്ചത് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനൊപ്പമാണ്. എന്നും എപ്പോഴും, വില്ലന്‍, ഒടിയന്, ലൂസിഫര്‍ തുടങ്ങി നിരവധി ചിത്രങ്ങളിലാണ് മഞ്ജു മോഹന്‍ലാലിനൊപ്പം തകര്‍ത്തഭിനയിച്ചത്. ഇത്രയേറെ ചിത്രങ്ങള്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടും ഒരു ചിത്രത്തിൽ പോലും മഞ്ജു വാരിയര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഇതുവരെ അഭിനയിച്ചിട്ടില്ല.
ഇതിനെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ മഞ്ജുവാര്യരുടെ ആരാധകര്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് എനിക്കും ഒരുപാട് ആഗ്രഹമുള്ള കാര്യമാണ് നിങ്ങള്‍ ചോദിച്ചത് എന്നാണ്. മമ്മൂക്കയ്ക്കൊപ്പം ഒരു സിനിമ അഭിനയിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും മഞ്ജുവാര്യര്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് പറഞ്ഞു.
അഭിമുഖത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ അതിനെക്കുറിച്ചും മോഹന്‍ലാലും ആയി അഭിനയിച്ചതിനെക്കുറിച്ചും മഞ്ജു പറഞ്ഞത് : “ഞാന്‍ ലാലേട്ടനൊപ്പം ഒരുപാട് സിനിമകളില്‍ ഒന്നും അഭിനയിച്ചിട്ടില്ല. ഏഴെണ്ണം മാത്രം. മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യുക എന്നത് എന്റെ സ്വപ്നമാണ്. അത് സംഭവിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. മമ്മൂക്ക അതിന് സമ്മതം മൂളുമെന്നും പ്രൊജക്റ്റ് ഉടന്‍ ആരംഭിക്കുമെന്നുമാണ് ഞാന്‍ കരുതുന്നത് ” : മഞ്ജു വാര്യര്‍ ആഗ്രഹം പ്രകടിപ്പിച്ചു പറഞ്ഞു.
ആദ്യമായി മഞ്ജു സിനിമയിലേക്ക് ലോഹിതദാസ് എഴുതിയ ‘സല്ലാപം’ എന്ന ചിത്രത്തിലൂടെയാണ് എം,മലയാള സിനിമയിൽ മഞ്ജു അരങ്ങേറ്റം കുറിച്ചത് . തുടർന്ന് മൂന്ന് വര്‍ഷക്കാലയളവില്‍ മാത്രമേ സിനിമാ മേഖലയില്‍ അഭിനയിച്ചിട്ടൊള്ളുവെങ്കിലും അപ്പോള്‍ തന്നെ ഏകദേശം 20 ഓളം മികച്ച മലയാള സിനിമകളില്‍ ഭാഗമായിട്ടുള്ള മഞ്ജു ഇക്കാലയളവില്‍ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളെ തിരശ്ശീലയില്‍ അവതരിപ്പിച്ചു.
മഞ്ജുവിന്റെ അഭിനയം കണ്ട് പ്രേക്ഷകരും സിനിമാ സഹപ്രവര്‍ത്തകര്‍ പോലും വിസ്മയിച്ചിരുന്നു (തിലകന് അടക്കമുള്ള പ്രമുഖ നടന്മാര് മഞ്ജു വാര്യരെ പ്രശംസിച്ചത് ഉദാഹരണം). ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 1999ല്‍ ‘കണ്ണെഴുതി പൊട്ടൂം തൊട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിട്ടുണ്ട്.
manju warrior- mamootty- dream opens up
