Actress
‘നിങ്ങളുടെ പേടികള്‍ ഇപ്പോഴും കേള്‍ക്കുന്നുണ്ടെങ്കില്‍ ഗിയര്‍ ഷിഫ്റ്റ് ചെയ്യുക’; ബൈക്ക് റൈഡ് വീഡിയോയുമായി മഞ്ജു വാര്യര്‍
‘നിങ്ങളുടെ പേടികള്‍ ഇപ്പോഴും കേള്‍ക്കുന്നുണ്ടെങ്കില്‍ ഗിയര്‍ ഷിഫ്റ്റ് ചെയ്യുക’; ബൈക്ക് റൈഡ് വീഡിയോയുമായി മഞ്ജു വാര്യര്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യര്‍. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയമാണ്. മഞ്ജു തിരികെ വരണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള റീഎന്‍ട്രി. ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാമത്തെ വരവില്‍ കണ്ടത്.
അടിമുടി മാറ്റത്തോടെയായിരുന്നു തിരികെ എത്തിയത്. രണ്ടാം വരവില്‍ താരത്തിന്റെ മേക്കോവറാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. റീഎന്‍ട്രിക്ക് ശേഷമുള്ള ഓരോ ചിത്രങ്ങളിലും ഉഗ്രന്‍ ലുക്കിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. മഞ്ജുവിന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയിലല്‍ മാത്രമല്ല സിനിമ ലോകത്തും ചര്‍ച്ചയായിരുന്നു. അതുപോലെ തന്നെ മഞ്ജുവിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറയാറുണ്ട്.
സിനിമയ്ക്കപ്പുറം മഞ്ജുവിനോട് പ്രത്യേക മമത പ്രേക്ഷകര്‍ക്ക് തോന്നാന്‍ കാരണം ഇതെല്ലാമാണ്. വിവാഹമോചനത്തിന് ശേഷം മഞ്ജുവിന്റെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ ചെറുതല്ല. വിവാഹമോചനം നേടി കരഞ്ഞ് കൊണ്ട് കോടതി മുറിയില്‍ നിന്നും ഇറങ്ങി കാറില്‍ കയറുന്ന മഞ്ജുവിന്റെ ദൃശ്യം ഇന്നും ആരാധകരുടെ മനസിലുണ്ട്. എന്നാല്‍ കണ്ണീര്‍ പുത്രിയായി ജീവിതത്തില്‍ ഒതുങ്ങാന്‍ മഞ്ജു വാര്യര്‍ തയ്യാറായില്ല. എല്ലാം നഷ്ടപ്പെട്ടിടത്ത് നിന്നും നടി പതിയെ ജീവിതത്തില്‍ മുന്നോട്ട് നീങ്ങി.
സിനിമ, നൃത്തം എന്നിവയിലേക്ക് ശ്രദ്ധ തിരിച്ചു. ഇതിനിടെ വലിയ സൗഹൃദ വലയവും മഞ്ജുവിനുണ്ടായി. ജീവിതത്തിലെ ഈ ഘട്ടം പരിപൂര്‍ണമായും ആസ്വദിക്കാന്‍ നടി തീരുമാനിച്ചു. യാത്രകളും െ്രെഡവിംഗും റൈഡിംഗുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ് മഞ്ജു. മഞ്ജുവിന്റെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ബിഎംഡബ്ല്യു സൂപ്പര്‍ ബൈക്കുമായി കറങ്ങുന്ന മഞ്ജുവിനെയാണ് വീഡിയോയില്‍ കാണുന്നത്. ‘ഇപ്പോഴും നിങ്ങളുടെ ഭയം നിങ്ങള്‍ക്ക് കേള്‍ക്കാമെങ്കില്‍ ഒരു ഗിയര്‍ മുന്നോട്ടിടൂ’ എന്നാണ് വീഡിയോയ്‌ക്കൊപ്പം മഞ്ജു കുറിച്ചിരിക്കുന്നത്.
തമിഴ് ചിത്രം തുനിവില്‍ അജിത്തിനൊപ്പം അഭിനയിക്കുമ്പോഴാണ് ബൈക്ക് റൈഡില്‍ മഞ്ജുവിന് താല്‍പര്യം തോന്നുന്നത്. തുനിവിന്റെ ചിത്രീകരണത്തിനിടെ അജിത്തിനും സംഘത്തിനുമൊപ്പം മഞ്ജു ഒരു ബൈക്ക് യാത്രയ്ക്ക് പോയി. ഇതോടെ ബൈക്കോടിക്കാന്‍ കമ്പം വന്ന മഞ്ജു 21 ലക്ഷം രൂപ മുടക്കി ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് എന്ന സൂപ്പര്‍ ബൈക്ക് സ്വന്തമാക്കി.
അജിത്തിന്റെ ക്ഷണ പ്രകാരം ലഡാക്ക് യാത്രയ്ക്ക് ഒപ്പം പോയ മഞ്ജു കുറച്ച് നാളുകള്‍ കൊണ്ടാണ് സ്വന്തമായി ബൈക്ക് വാങ്ങിയത്. ഇഷ്ടങ്ങളൊന്നും മാറ്റി വെക്കാതെ സാധിച്ചെടുക്കുകയാണ് മഞ്ജുവിപ്പോള്‍. ജീവിതത്തെ മഞ്ജു നോക്കിക്കാണുന്ന രീതിയെ നിരവധി പേര്‍ അഭിനന്ദിക്കാറുണ്ട്. വിവാദങ്ങളില്‍ നിന്നെല്ലാം പരമാവധി മാറി നില്‍ക്കുന്ന നടിയാണ് മഞ്ജു. സംഭവബഹുലമായ ജീവിതമാണെങ്കിലും ഒരിക്കലും പോലും ആരെയും കുറ്റപ്പെടുത്തി സംസാരിക്കാന്‍ മഞ്ജു തയ്യാറായിട്ടില്ല.
കരിയറിലെ തിരക്കുകളിലാണ് നടിയിപ്പോള്‍. തമിഴില്‍ രജിനികാന്തിനൊപ്പമുള്ള സിനിമ അണിയറയില്‍ ഒരുങ്ങുന്നു. മലയാളത്തില്‍ ഫൂട്ടേജ് ഉള്‍പ്പെടെയുള്ള സിനിമകളും പുറത്തിറങ്ങാനുണ്ട്. മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്. ഇതുവരെ പുറത്തിറങ്ങിയ അസുരന്‍, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് മഞ്ജു വാര്യര്‍ തിരിച്ച് വന്നത്. സിനിമ മികച്ച വിജയം നേടി. പിന്നീട് അഭിനയ രംഗത്ത് താരം സജീവമായി. ആയിഷ, വെള്ളരിപട്ടണം തുടങ്ങിയവയാണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമകള്‍.
ഇപ്പോള്‍ ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപ്ത്രമായി എത്തുന്നുണ്ട്. ബോളിവുഡിലും നടി ചുവടുവെയ്ക്കുന്നതായി വാര്‍ത്തകളുണ്ട്. ഫൂട്ടേജ് ആണ് ആരാധകര്‍ കാത്തിരിക്കുന്ന മഞ്ജുവിന്റെ മലയാള ചിത്രം.
