Malayalam
ആളുകൾ കരുതുന്നത് ഞാൻ ഡിപ്ലോമാറ്റിക് ആണെന്നോ ഉത്തരം പറയാൻ മടിക്കുന്നു എന്നോ ആണ്. പക്ഷെ അതല്ല സത്യം; മഞ്ജു വാര്യർ
ആളുകൾ കരുതുന്നത് ഞാൻ ഡിപ്ലോമാറ്റിക് ആണെന്നോ ഉത്തരം പറയാൻ മടിക്കുന്നു എന്നോ ആണ്. പക്ഷെ അതല്ല സത്യം; മഞ്ജു വാര്യർ
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. ഏത് തരം കഥാപാത്രങ്ങളും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ആണ്. മഞ്ജുവിന്റെ അഭിനയത്തിന് മുന്നിൽ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ച് സംവിധായകരെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്.
സിനിമയിൽ തിളങ്ങി നിൽക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തിൽ നിന്നും പിന്മാറിയ താരം പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. രണ്ടാം വരവിലും നായികയായി തിളങ്ങിയ മഞ്ജു വ്യത്യസ്തമാർന്ന നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ തനിക്ക് നേരെ വരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;
ആളുകൾ കരുതുന്നത് ഞാൻ ഡിപ്ലോമാറ്റിക് ആണെന്നോ ഉത്തരം പറയാൻ മടിക്കുന്നു എന്നോ ആണ്. പക്ഷെ അതല്ല സത്യം. ഫേവറെെറ്റ് ആയ ഒരാളെ തെരഞ്ഞെടുത്താൽ ഞാൻ എന്നോട് നുണ പറയുകയാണെന്ന് തോന്നും. എനിക്ക് ഈ നടനെയും നടിയെയും ഇഷ്ടമാണല്ലോ എന്ന് ചിന്തിക്കും. അതുകൊണ്ടാണ് ഫേവറെെറ്റ് സെക്ഷൻ എനിക്കിഷ്ടമല്ലാത്തത്. പൊതുവെ ചോദ്യങ്ങൾ ഒരേ ഫോർമാറ്റിൽ ആയിരിക്കും.
ഈ ആക്ടറുടെ കൂടെയുള്ള മറക്കാനാകാത്ത അനുഭവം എന്നൊക്കെ. അത് ഒരു ഇന്റർവ്യൂയിൽ അല്ല. ഒരു സിനിമയുടെ പ്രൊമോഷന് 20, 25 ഇന്റർവ്യൂകളിൽ സംസാരിക്കേണ്ടി വരുമെന്നും മഞ്ജു വാര്യർ വ്യക്തമാക്കി. എന്താണ് തനിക്ക് തോന്നുന്നതെന്ന് വാക്കുകളിലൂടെ കൃത്യമായി പറയാൻ സാധിക്കാറില്ലെന്നും മഞ്ജു വ്യക്തമാക്കി. അതേസമയം സിനിമകളുടെ പ്രൊമോഷൻ തന്റെ ഉത്തരവാദിത്വമാണെന്നും മഞ്ജു വാര്യർ വ്യക്തമാക്കി.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെയും മഞ്ജുവിനെതിരെ വിമർശനങ്ങൾ നടക്കുകയാണ്. ഡബ്ല്യുസിസി രൂപീകരണത്തിന് മുമ്പ് നിരവധി അവസരങ്ങൾ ലഭിച്ച ഒരു നടിയ്ക്ക് ഡബ്ല്യുസിസി അംഗമായ ശേഷം അവസരങ്ങൾ ഇല്ലാതായെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ഡബ്ല്യുസിസി സ്ഥാപക അംഗമായ ഒരേയൊരു അംഗത്തിന് മാത്രം കൈനിറയെ നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
ഇവർ മാത്രമാണ് സിനിമാ രംഗത്ത് സ്ത്രീകൾക്ക് പ്രശ്നമില്ലെന്ന് ആവർത്തിച്ച് പറഞ്ഞത്. സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരെ അതിക്രമം നടന്നത് താൻ കേട്ടിട്ട് പോലുമില്ലെന്നാണ് ഈ നടി പറഞ്ഞത്. എന്നാൽ അത് സത്യമല്ല. തെളിവുകൾ പരിശോധിക്കേണ്ടി വന്നാൽ ഇൻഡസ്ട്രിയിലെ പുരുഷൻമാർക്കെതിരെ ഈ നടി മനപ്പൂർവം സംസാരിക്കാതിരിക്കുകയാണ്. മലയാള സിനിമാ രംഗത്ത് നിന്നും പുറത്താകാതിരിക്കാനുള്ള സ്വാർത്ഥ ലക്ഷ്യം മാത്രമാണ് ഇതിന് കാരണം എന്നും റിപ്പോർട്ടിൽ പറയുന്നു.
ഹേമ കമ്മിറ്റി പരാമർശിക്കുന്ന നടി ആരാണെന്ന് വ്യക്തമല്ല. എന്നാൽ ഈ നടി മഞ്ജു വാര്യരാണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. മഅജു വാര്യർക്ക് മാത്രമാണ് തുടരെത്തുടരെ സിനിമയിൽ അവസരം ലഭിക്കുന്നത്. മലയാള സിനിമയിൽ സജീവമായി നിൽക്കുന്നത് മഞ്ജു വാര്യർ മാത്രമാണ്. മറ്റുള്ളവർക്കാക്കും മഞ്ജുവിനോളം അവസരങ്ങൾ ലഭിക്കുന്നില്ല എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വേട്ടെയാൻ, വിടുതലെ 2, മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് സിനിമകൾ. രജനികാന്തിന്റെ ഭാര്യയായി ആണ് മഞ്ജു വെട്ടയ്യനിൽ എത്തുന്നത്. വിടുതലൈ 2 ൽ വിജയ് സേതുപതിയാണ് നായകൻ. ആര്യ, ഗൗതം കാർത്തിക് എന്നിവർക്കൊപ്പമാണ് മിസ്റ്റർ എക്സിൽ മഞ്ജു അഭിനയിക്കുന്നത്.
ഫൂട്ടേജാണ് നടിയുടെ പുതിയ ചിത്രം. ആഗസ്റ്റ് 23 ന് ആണ് തിയേറ്ററുകളിലെത്തുക. എഡിറ്റർ സൈജു ശ്രീധർ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഫൂട്ടേജ്. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വാര്യർ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്.
