Actress
96ലെ ജാനുവായി ആദ്യം നിശ്ചയിച്ചിരുന്നത് എന്നെയായിരുന്നു, പക്ഷേ!!; എനിക്ക് പോലും തൃഷയെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; മഞ്ജു വാര്യർ
96ലെ ജാനുവായി ആദ്യം നിശ്ചയിച്ചിരുന്നത് എന്നെയായിരുന്നു, പക്ഷേ!!; എനിക്ക് പോലും തൃഷയെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; മഞ്ജു വാര്യർ
തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായ സിനിമയാണ് 96. വിജയ് സേതുപതി, തൃഷ എന്നിവർ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച സിനിമ തമിഴ് റൊമാന്റിക് സിനിമകളിൽ മുൻപന്തിയിലാണ്. 2018 ൽ റിലീസ് ചെയ്ത ഈ സിനിമ അന്നുണ്ടാക്കിയ ചർച്ചകൾ ചെറുതല്ല. സിനിമ കണ്ടവരുടെയെല്ലാം ഉള്ളിൽ നായകന്റെയും നായികയുടെയും നഷ്ടപ്രണയം വിങ്ങലായി. നിരവധി പുരസ്കാരങ്ങളും ഈ സിനിമയ്ക്ക് ലഭിച്ചു. ചിത്രം ഇറങ്ങിയതുമുതൽ പ്രേഷക പ്രിയ പ്രണയ ചിത്രങ്ങളുടെ ലിസ്റ്റിൽ മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് 96.
ഇപ്പോഴിതാ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രമായി ആദ്യം നിശ്ചയിച്ചിരുന്നത് തന്നെയാണെന്ന് പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യർ. എന്നാൽ ചില കാരണങ്ങൾ കൊണ്ട് അത് തന്റെയടുത്ത് എത്തിയില്ലെന്നും മഞ്ജു വാര്യർ പറയുന്നു. കൂടാതെ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ‘വിടുതലൈ പാർട്ട് 2’വിൽ തനിക്ക് വിജയ് സേതുപതിയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ പ്രേംകുമാറിന് താൻ മെസേജ് അയച്ചിരുന്നുവെന്നും മഞ്ജു വാര്യർ പറയുന്നു.
എന്തുകൊണ്ടോ 96ന് വേണ്ടിയുള്ള കോൾ എന്റെ അടുത്ത് എത്തിയിട്ടില്ല. അവർ വിളിക്കാൻ ശ്രമിച്ചിരുന്നു. ആ അന്വേഷണം എന്റെ അടുത്ത് എത്തുന്നതിന് മുന്നെ വേറെ വഴിയ്ക്ക് പോയി. വിജയ് സേതുപതി സാർ പറഞ്ഞപ്പോഴാണ് ഞാൻ ഈ കാര്യം അറിയുന്നത്. കുറച്ച് മുൻപ് ഒരു അവാർഡ് ഫങ്ഷനിൽ വെച്ചാണ് അദ്ദേഹം എന്നോട് കാര്യം പറയുന്നത്. ആ കഥാപാത്രത്തിലേയ്ക്ക് എന്നെ അന്വേഷിച്ചിരുന്നു എന്ന് സാർ പറഞ്ഞു.
ആ സിനിമയുടെ സമയത്ത് അവർക്ക് തന്നെ എന്തൊക്കെയോ ഡേറ്റ് കൺഫ്യൂഷൻസ് ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് അവർക്ക് തന്നെ ഒരു പിടിയും ഉണ്ടായിരുന്നില്ല. അതിന്റെ ഇടയിൽ എന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി അവർ പാതി വഴിയിൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ പിന്നീട് അവർ തൃഷയിലേയ്ക്ക് എത്തി.
ഞാൻ വിടുതലൈ സിനിമയിൽ ജോയിൻ ചെയ്യാൻ പോയപ്പോൾ പ്രേമിന് മെസേജ് അയച്ചിരുന്നു. നിങ്ങൾ എന്നെ വിജയ് സേതുപതിയുടെ കൂടെ വർക്ക് ചെയ്യാൻ സമ്മതിച്ചില്ല. പക്ഷെ ഞാൻ ദാ ഇപ്പോൾ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ പോകുകയാണ് എന്ന് പറഞ്ഞു. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്ന് പറയുന്നത് പോലെയാണ് അത്. 96ൽ എനിക്ക് പോലും തൃഷയെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പറ്റില്ല ഒരു അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞത്.
വർഷങ്ങൾക്ക് ശേഷം നടന്ന ഒരു സ്കൂൾ റീ യുണിയനിൽ വീണ്ടും കണ്ടുമുട്ടിയ, പണ്ടത്തെ രണ്ട് പ്രണയികളുടെ കഥയാണ് ചിത്രം. ഇരുവരും പിരിഞ്ഞ് അവരവരുടെ ജീവിതവുമായി മുന്നോട്ട് പോയെങ്കിലും അവരുടെ സ്നേഹത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലായിരുന്നെന്ന് സിനിമ പറയുന്നു. അവർ ഒരുമിച്ച് ചിലവിടുന്ന ഒരു രാത്രിയാണ് സിനിമയുടെ കഥ. തമിഴിലിറങ്ങിയ ചിത്രം പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു.
എന്നാൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സമാന്ത, ശർവാനന്ത് എന്നിവരാണ് 96 ന്റെ തെലുങ്ക് റീമേക്കിൽ അഭിനയിച്ചത്. രണ്ട് സിനിമകളും സംവിധാനം ചെയ്തത് പ്രേം കുമാറാണ്. 96 കന്നഡയിലേക്കും റീമേക്ക് ചെയ്തിട്ടുണ്ട്. 99 എന്ന പേരിലാണ് റീമേക്ക് ചെയ്തത്. പ്രീം ഗബ്ബിയാണ് സംവിധാനം ചെയ്തത്. ഭാവന, ഗണേശ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. ഈ സിനിമയും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
96 തമിഴിനൊപ്പമെത്താൻ റീമേക്കുകൾക്കൊന്നും സാധിച്ചില്ല. 96 റിലീസ് ചെയ്തിട്ട് വർഷങ്ങൾക്കിപ്പുറവും റാം, ജാനു എന്നീ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ നിലനിൽക്കുന്നു. 96 ലെ ഗാനങ്ങളും വൻ ഹിറ്റായിരുന്നു. 18 കോടിക്ക് നിർമ്മിച്ച 96 അമ്പത് കോടിയാണ് കലക്ട് ചെയ്തത്. ഇക്കഴിഞ്ഞ പ്രണയ ദിനത്തിൽ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിയിരുന്നു.
