Connect with us

ബസ് കാത്ത് നിൽക്കവെ കാറിലെത്തിയവർ ശല്യം ചെയ്തു, രക്ഷയ്ക്കായി അതു വഴി വന്ന കാറിൽ ലിഫ്റ്റ് ചോ​ദിച്ച് കയറി; എന്നാൽ രക്ഷകനെന്ന് കരുതിയാൾ ചെയ്തത്!; വെളിപ്പെടുത്തി നടി തിലോത്തമ ഷോം

Actress

ബസ് കാത്ത് നിൽക്കവെ കാറിലെത്തിയവർ ശല്യം ചെയ്തു, രക്ഷയ്ക്കായി അതു വഴി വന്ന കാറിൽ ലിഫ്റ്റ് ചോ​ദിച്ച് കയറി; എന്നാൽ രക്ഷകനെന്ന് കരുതിയാൾ ചെയ്തത്!; വെളിപ്പെടുത്തി നടി തിലോത്തമ ഷോം

ബസ് കാത്ത് നിൽക്കവെ കാറിലെത്തിയവർ ശല്യം ചെയ്തു, രക്ഷയ്ക്കായി അതു വഴി വന്ന കാറിൽ ലിഫ്റ്റ് ചോ​ദിച്ച് കയറി; എന്നാൽ രക്ഷകനെന്ന് കരുതിയാൾ ചെയ്തത്!; വെളിപ്പെടുത്തി നടി തിലോത്തമ ഷോം

നിരവധി ആരാധകരുള്ള ബോളിവുഡി നടിയാണ് തിലോത്തമ ഷോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഡൽഹിയിൽ വെച്ച് നേരിടേണ്ടി വന്ന ലൈം ഗികാതിക്രമത്തേക്കുറിച്ച് വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് നടി.

ഡൽഹിയിൽ ബസ് കാത്തു നിൽക്കുകയായിരുന്നു. ശൈത്യകാലമായിരുന്നു. ഒരു കാർ അരികിൽ വന്നു നിന്നു. അതിൽ ആറു പേരുണ്ടായിരുന്നു. അവർ എന്നെ കമന്റടിക്കാനും ശല്യം ചെയ്യാനും തുടങ്ങി. ഒരാൾ കല്ലെടുത്തെറിഞ്ഞു. ഞാൻ കുറച്ച് മാറി നിന്നു. ഇവിടെ നിന്നും പോകണം. പക്ഷെ ഓടിയാൽ അവർക്ക് എന്നെ ഓടി തോൽപ്പിക്കാൻ സാധിക്കുന്നതേയുള്ളൂ. അതിനാൽ ലിഫ്റ്റ് ചോദിക്കാമെന്ന് കരുതി റോഡിലേക്ക് മാറി നിന്നു.

ഒരുപാട് വാഹനങ്ങൾ അത് വഴി പോയെങ്കിലും ആരം നിർത്തിയില്ല. ഒടുവിൽ മെഡിക്കൽ അടയാളമുള്ള ഒരു കാർ നിർത്തി. എന്നാൽ പിന്നാലെ നടന്നത് താൻ അതുവരെ നേരിട്ടതിലും മോശം അനുഭവമായിരുന്നു. ഞാൻ ആ കാറിന്റെ മുൻ സീറ്റിൽ ആണ് കയറി ഇരുന്നത്. താൻ കാറിൽ കയറിയതും കാർ ഓടിച്ചിരുന്നയാൾ തന്റെ പാന്റിന്റെ സിബ് അഴിച്ചു. എന്റെ കയ്യിൽ ബലമായി പിടിക്കാൻ ശ്രമിച്ചു.

അയാൾ കയ്യിൽ പിടിച്ചതും ഞാൻ അയാളെ അടിച്ചു. എന്താ ഞാൻ ചെയ്തതെന്ന് കൃത്യമായി ഓർക്കുന്നില്ല. സ്വാഭാവിക പ്രതികരണമായിരുന്നു അത്. അതോടെ അയാൾ വണ്ടി നിർത്തി. അയാൾ തെറി പറഞ്ഞു കൊണ്ട് അയാൾ കാർ നിർത്തി എന്നോട് കാറിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞു. അദ്ദേഹം ഒരു ഡോക്ടറായതിനാൽ സുരക്ഷിതമായിരിക്കുമെന്ന് കരുതിയെന്നുമാണ് തിയോത്തമ പറഞ്ഞത്.

അതേസമയം, ത്രിഭുവൻ മിശ്ര: സി.എ ടോപ്പർ എന്ന നെറ്റ്ഫ്ളിക്സ് പരമ്പരയിലാണ് തിലോത്തമ ഒടുവിൽ വേഷമിട്ടത്. മാനവ് കൗൾ ആണ് സീരീസിൽ മുഖ്യ വേഷത്തിൽ എത്തിയത്. ജിതേന്ദ്ര കുമാർ നായകനായ കോട്ട ഫാക്ടറിയിലും തിലോത്തമ മുഖ്യ വേഷത്തിലുണ്ട്. സമാന്തര സിനിമകളിലൂടെയാണ് തിലോത്തമ ഷോം ശ്രദ്ധ നേടുന്നത്. മൺസൂൺ വെഡ്ഡിംഗ് ആയിരുന്നു ആദ്യ സിനിമ.

പിന്നീട് ഹിന്ദിയിലും ബംഗാളിയിലും ഇംഗ്ലീഷിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു. ഷാംഗ്ഹായ്, ആത്മവ, ക്വിസ്സ, എ ഡെത്ത് ഇൻ ഗ ഗഞ്ച്, ഹിന്ദി മീഡിയം, മാന്റോ, സർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സിനിമകൾക്ക് പുറമെ ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലസ്റ്റ് സ്‌റ്റോറീസ് 2, ഡൽഹി ക്രൈം, ദ നൈറ്റ് മാനേജർ, കോട്ട ഫാക്ടറി തുടങ്ങിയ ജനപ്രീയ സീരീസുകളിലെ ഭാഗമായി മാറാൻ തിലോത്തമയ്ക്ക് സാധിച്ചിരുന്നു.

More in Actress

Trending