Malayalam Breaking News
സംവിധായകന് എന്ന നിലയില്‍ പൃഥ്വിരാജ് പുതുമുഖമാണെന്ന് തോന്നില്ലെന്ന് നടി മഞ്ജു വാര്യര്‍
സംവിധായകന് എന്ന നിലയില്‍ പൃഥ്വിരാജ് പുതുമുഖമാണെന്ന് തോന്നില്ലെന്ന് നടി മഞ്ജു വാര്യര്‍
സംവിധായകന് എന്ന നിലയില്‍ പൃഥ്വിരാജ് പുതുമുഖമാണെന്ന് തോന്നില്ലെന്ന് നടി മഞ്ജു വാര്യര്‍
ഒരു സംവിധായകന് എന്ന നിലയില്‍ പൃഥ്വിരാജ് പുതുമുഖമാണെന്ന് തോന്നില്ലെന്ന് നടി മഞ്ജു വാര്യര്‍. അത്രയ്ക്ക് അനുഭവസമ്ബത്തുളള സംവിധായകരുടെ പക്വതയും വ്യക്തതയുമാണ് പൃഥ്വിയില്‍ കണ്ടതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ മോഹന്‍ലാലിന്റെ നായികയാകുന്നത് മഞ്ജു വാര്യരാണ്. രാജുവുമായി അടുത്തു സംസാരിക്കുന്നത് ലൂസിഫറിന്റെ സെറ്റില്‍ വെച്ചാണെന്നും കൂടെ അഭിനയിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഒരു അഭിനേതാവ്, സംവിധായകന് എന്ന രീതിയില്‍ താരതമ്യം ചെയ്യാന്‍ തനിക്കാവില്ലെന്നും മഞ്ജു വ്യക്തമാക്കി.
ലൂസിഫറിന്റെ സെറ്റില്‍ എത്തി ആദ്യ ദിവസം മാത്രമേ നടന് പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നതെന്ന് തോന്നിയുള്ളൂവെന്നും പിന്നീട് പരിചയസമ്ബത്തുള്ള ഒരാളാണ് സംവിധാനം ചെയ്യുന്നത് എന്നാണ് തോന്നിയതെന്നും മഞ്ജു പറയുന്നു.
മാർച്ച് 28 നാണ് ലൂസിഫർ റിലീസ് ചെയ്യുന്നത്.ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാതാവ്. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ വിവേക് ഒബ്റോയ് ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
manju warrier talk about prithviraj as a director
