Malayalam
അയണ്‍ബോക്‌സ് വെച്ച് അയാള്‍ തലയ്ക്ക് അടിച്ചു, തലപൊട്ടി ചോരവന്നു, മൂന്ന് സ്റ്റിച്ച് ഉണ്ടായിരുന്നു; ഷൂട്ടിംഗിനിടെ സംഭവിച്ച അപകടങ്ങളെ കുറിച്ച് മഞ്ജു വാര്യര്‍
അയണ്‍ബോക്‌സ് വെച്ച് അയാള്‍ തലയ്ക്ക് അടിച്ചു, തലപൊട്ടി ചോരവന്നു, മൂന്ന് സ്റ്റിച്ച് ഉണ്ടായിരുന്നു; ഷൂട്ടിംഗിനിടെ സംഭവിച്ച അപകടങ്ങളെ കുറിച്ച് മഞ്ജു വാര്യര്‍
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്.
അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മഞ്ജു തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. രണ്ടാം വരവില്‍ മഞ്ജു സോഷ്യല്‍ മീഡിയയിലും വളരെ സജീവമായിരുന്നു. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മഞ്ജു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മഞ്ജുവിന്റെ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഏത് തരം വേഷവും തനിക്ക് ഇണങ്ങുമെന്ന് മഞ്ജു ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ തനിക്ക് അഭിനയത്തിനിടെ സംഭവിച്ച ചില അപകടങ്ങളെ കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഫഌവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കവെയായിരുന്നു മഞ്ജു ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്. ഷൂട്ടിംഗിനിടെ തനിക്ക് തലയ്ക്ക് അടിയേറ്റുവെന്നും മൂന്നോളം സ്റ്റിച്ച് ഇട്ടുവെന്നും അതിന്റെ പാട് ഇപ്പോഴുമുണ്ടെന്നാണ് മഞ്ജു പറയുന്നത്.
അയണ്‍ ബോക്‌സ് വെച്ച് തലയ്ക്ക് അടിക്കുന്ന ഒരു രംഗമായിരുന്നു ഷൂട്ട് ചെയ്തത്. അയണ്‍ ബോക്‌സ് ഡമ്മി ആയിരുന്നുവെങ്കിലും അതില്‍ സെറ്റ് ചെയ്തിരിക്കുന്ന വയറും മറ്റ് കാര്യങ്ങളുമെല്ലാം ഒര്‍ജിനല്‍ തന്നെയായിരുന്നു. എതിരെ നിന്ന് അയാള്‍ വീശിയടിച്ചപ്പോള്‍ എന്റെ തല പൊട്ടുകയാണ് ചെയ്തത്. എല്ലാ സാധനങ്ങളും കൂടി തലയ്ക്ക് വന്ന് അടിച്ചപ്പോഴാണ് തല പൊട്ടിയത്. പെട്ടെന്ന് എല്ലാവരും കൂടെ തന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി. അന്ന് മൂന്ന് സ്റ്റിച്ച് ആണ് ഇടേണ്ടി വന്നത്.
അതുമാത്രമല്ല, വേറെയും ചില പരിക്കുകള്‍ തനിക്ക് സംഭവിച്ചിരുന്നു. തന്റെ ജീവിതത്തില്‍ തനിക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടത്തെ കുറിച്ചും മഞ്ജു വാര്യര്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. അച്ഛന്റെ വിയോഗത്തെ കുറിച്ചാണ് മഞ്ജു സംസാരിച്ചത്.
അച്ഛനെ കുറിച്ചും വ്യക്തി ജീവിതത്തില്‍ നടന്നതിനെ കുറിച്ചും മഞ്ജു തുറന്നു പറഞ്ഞത്. ജീവിതത്തില്‍ ചില ശക്തമായ തീരുമാനങ്ങള്‍ എടുത്തപ്പോള്‍ അച്ഛന് ആശങ്ക വന്നിട്ടുണ്ടെന്ന് നടി പറയുന്നു. ‘ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിന്റെ പ്രകാശം മാത്രമേ നോക്കാറുള്ളൂ. അച്ഛന്‍ പറഞ്ഞു എന്നതിന്റെ പേരില്‍ ഞാന്‍ തീരുമാനം എടുത്തിട്ടില്ലെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
എനിക്ക് ആ സമയത്തുണ്ടാവുന്ന തോന്നലിനെ അനുസരിച്ചായിരിക്കും എന്റെ തീരുമാനം. മകള്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന് അച്ഛന് ഭയം തോന്നിയിട്ടുണ്ടാവാം. 45 വയസാവുമ്പോള്‍ അവള്‍ തനിച്ചാവില്ലേ, അവള്‍ക്ക് സിനിമ ഉണ്ടാവണമെന്നില്ലല്ലോ, പിന്നെ എങ്ങനെയാവും ജീവിക്കുമെന്ന ആശങ്ക അച്ഛനെ വല്ലാതെ അലട്ടിയിട്ടുണ്ടാവാമെന്ന് മഞ്ജു ഷോയില്‍ പറഞ്ഞു.
അതേസമയം, മഞ്ജു വാര്യരുടെ ആദ്യത്തെ ഇന്‍ഡോഅറബിക് ചിത്രം ആയിഷ 2023 ജനുവരി 20ന് റിലീസ് ചെയ്യും. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സംവിധാനം. അറബിക്, മലയാളം ഭാഷകളില്‍ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളില്‍ അറബിക് ഭാഷയില്‍ തന്നെയാകും സിനിമ റിലീസ് ആകുന്നത്.
ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ഇത്തരം ഒരു വേദി സൗദി അറേബിയയില്‍ ലഭിക്കുന്നത്. ആഷിഫ് കക്കോടിയാണ് രചന. മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നുണ്ട്.
