Connect with us

‘വീഴുന്നു, ചെളി പുരളുന്നു, പഠിച്ചുകൊണ്ടേയിരിക്കുന്നു’, ബൈക്കിൽ നിന്നും വീണ ചിത്രങ്ങളുമായി മഞ്ജു വാര്യർ

Actress

‘വീഴുന്നു, ചെളി പുരളുന്നു, പഠിച്ചുകൊണ്ടേയിരിക്കുന്നു’, ബൈക്കിൽ നിന്നും വീണ ചിത്രങ്ങളുമായി മഞ്ജു വാര്യർ

‘വീഴുന്നു, ചെളി പുരളുന്നു, പഠിച്ചുകൊണ്ടേയിരിക്കുന്നു’, ബൈക്കിൽ നിന്നും വീണ ചിത്രങ്ങളുമായി മഞ്ജു വാര്യർ

മലയാള സിനിമയിലെ സൂപ്പർ താരമാണ് മഞ്ജു വാര്യർ. തന്റെ അഭിനയമികവു കൊണ്ട് മലയാളികളുടെ മനസിൽ എന്നന്നേക്കുമായി ഇടം നേടിയ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നടി. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെയായി മഞ്ജു വാര്യർ എത്താറുണ്ട്. അവയെല്ലാം തന്നെ വളരെ‌പ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഇപ്പോഴിതാ ഇൻസ്റ്റാ​ഗ്രാമിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബൈക്ക് ഓടിക്കുന്നതിനിടെ ചെളിയിൽ വീണതിന്റെ ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ‘വീഴുന്നു, ചെളി പുരളുന്നു, പഠിച്ചുകൊണ്ടേയിരിക്കുന്നു’ എന്നാണ് ചിത്രങ്ങൾക്ക് നടി നൽകിയിരിക്കുന്ന ക്യാപ്ഷൻ.

ചെളിയിൽ വീണ ബൈക്കിന്റെയും തന്റെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനൊപ്പം ഇത്രയും രസകരമായ യാത്ര സമ്മാനിച്ചതിന് സുഹൃത്തുക്കളായ ബിനീഷ് ചന്ദ്ര, അബ്രു എന്നിവർക്കും നടി നന്ദി പറഞ്ഞിട്ടുണ്ട്. ബൈക്കിന്റെ വശങ്ങളിലും മഞ്ജുവിന്റെ ശരീരത്തിലും ചെളി പുരണ്ടിരിക്കുന്നത് ചിത്രങ്ങളിൽ കാണാം. മഞ്ജുവിന്റെ എല്ലാ മാറ്റങ്ങൾക്കെല്ലാം കാരണം മഞ്ജുവിന്റെ പിഎയും സഹോദര തുല്യനുമായ ബിനീഷ് ചന്ദ്രയാണ് എന്ന് നടി തന്നെ സമ്മതിച്ചതാണ്.

ഹൗ ഓൾഡ് ആർ യു മുതൽ വെള്ളരിപ്പട്ടണം വരെയുള്ള സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും മഞ്ജുവിന്റെ നിഴലായി ഒപ്പം സഞ്ചരിക്കുന്നത് സംരംഭകൻ കൂടിയായ ബിനീഷ് ചന്ദ്രയാണ്. എല്ലാ യാത്രയിലും മഞ്ജുവിനൊപ്പം ബീനിഷുണ്ട്. ഇന്ന് കാണുന്ന മഞ്ജുവിനെ മലയാളിക്ക് സമ്മാനിച്ചതിൽ ഒരു പ്രധാന പങ്ക് ബിനീഷിനുമുണ്ട്.

അടുത്തിടെ നടൻ അജിത്തിനൊപ്പം സ്വപ്നതുല്യമായ ലഡാക്ക് ബൈക്ക് റൈഡിങ് യാത്ര മഞ്ജുവിന് സാധ്യമായത് പോലും ബിനീഷ് ചന്ദ്രന്റെ പിൻബലത്തിലാണ്. താരത്തിന്റെ കാര്യങ്ങൾ എല്ലാം കോർഡിനേറ്റ് ചെയ്യുന്നത് ബിനീഷ് ചന്ദ്രയാണ്. നല്ല ബന്ധങ്ങൾ കൂടെ ഉണ്ടാകുമ്പോൾ ഉയരങ്ങൾ കീഴടക്കാൻ സാധിക്കുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മഞ്ജു-ബിനീഷ് സൗഹൃദം.

കുറച്ച്മാ സങ്ങൾക്ക് മുൻപാണ് മഞ്ജു മുപ്പത്ഒ ലക്ഷത്തോളം വില വരുന്ന ഒരു ബിഎംഡബ്ല്യു ബൈക്ക് എടുത്തത്. ബൈക്ക് റൈഡർ കൂടെയായ തല അജിത്തിനൊപ്പം റൈഡ് പോയതിന് ശേഷമാണ് മഞ്ജുവിനും ബൈക്കിനോടും റൈഡിങിനോടും താത്പര്യം തോന്നിയത്. എന്നാൽ ബൈക്ക് വാങ്ങിയത് പെട്ടന്നുള്ള ഇൻസ്പിരേഷൻ കൊണ്ടല്ലെന്നാണ് മഞിജു പറഞ്ഞിരുന്നത്. സത്യം പറഞ്ഞാൽ എന്റെ ഉള്ളിന്റെ ഉള്ളിൽ ബക്കറ്റ് ലിസ്റ്റ് എന്ന് പറഞ്ഞ് ഞാൻ ചിന്തിച്ച് വെച്ചിരിക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്.

അതിൽ ഒന്നാണ് ഒരു ബുള്ളറ്റ് ഓടിക്കാൻ പഠിക്കുക എന്നത്. കുട്ടിക്കാലം മുതൽ ഈ ആഗ്രഹം എന്റെ മനസിലുണ്ട്. കുറച്ച് നാൾ മുമ്പ് വരെ അങ്ങനൊരു ആഗ്രഹം മാത്രമെ ഉണ്ടായിരുന്നുള്ളു. അല്ലാതെ അതിനായി ഒന്നും തന്നെ ഞാൻ ചെയ്തിരുന്നില്ല. അങ്ങനെ ഈ അടുത്ത് തമിഴ് സിനിമയുടെ ഷൂട്ടിനിടെ അജിത്ത് സാറിനൊപ്പം ബൈക്ക് റൈഡിന് പോകാൻ അവസരം കിട്ടി. അപ്പോഴാണ് ബൈക്ക് റൈഡിന്റെ ഫീലിങ് എനിക്ക് മനസിലായത് എന്നാണ് ബൈക്ക് വാങ്ങാനുള്ള കാരണം എന്നുമാണ് മഞ്ജു പറഞ്ഞിരുന്നത്.

അതേസമയം, മലയാളത്തിൽ ആയിഷ, വെള്ളരിപട്ടണം എന്നിവയാണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. എന്നാൽ രണ്ട് ചിത്രങ്ങളും പ്രതീക്ഷിച്ച അത്ര വിജയം നേടിയില്ല. മഞ്ജുവിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

തമിഴിലും മലയാളത്തിലുമായി നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. എമ്പുരാൻ ഉൾപ്പെടെയുള്ള സിനിമകളുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തമിഴിൽ തുനിവാണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അജിത്ത് നായകനായ സിനിമ മികച്ച വിജയം നേടി. തമിഴകത്തും മഞ്ജുവിന് ജനപ്രീതി കൂടുകയാണ്.

More in Actress

Trending

Recent

To Top