News
അജിത്ത് സര്‍ ചീര്‍പ്പ് ഉപയോഗിക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല, ഉറങ്ങിയെണീറ്റ് വരുന്നത് പോലെ നാച്വറലായാണ് സെറ്റില്‍ വരിക; അജിത്തിനെ കുറിച്ച് മഞ്ജു വാര്യര്‍
അജിത്ത് സര്‍ ചീര്‍പ്പ് ഉപയോഗിക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല, ഉറങ്ങിയെണീറ്റ് വരുന്നത് പോലെ നാച്വറലായാണ് സെറ്റില്‍ വരിക; അജിത്തിനെ കുറിച്ച് മഞ്ജു വാര്യര്‍
മലയാളികളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത് പോയിരുന്നു. എന്നാല്‍ വമ്പിച്ച തിരിച്ചുവരവില്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ മഞ്ജുവിന് വളരെ പെട്ടെന്ന് തന്നെ സാധിച്ചിരുന്നു. ഇന്ന് മലയാളത്തില്‍ ഇന്ന് പ്രതിഫലത്തില്‍ മുന്നില്‍ നില്‍ക്കുന്ന നായികയും മഞ്ജുവാണ്. നിരവധി സിനിമകളില്‍ മഞ്ജു ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചു.
മലയാളത്തിന് പുറമെ ഇന്ന് തമിഴിലും അറിയപ്പെടുന്ന നടി ആണ് മഞ്ജു വാര്യര്‍. അസുരന്‍ എന്ന സിനിമയിലൂടെ ആണ് മഞ്ജു തമിഴ് സിനിമയിലേക്ക് കടക്കുന്നത്. ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമ വന്‍ വിജയം ആയിരുന്നു. രണ്ടാമതായി മഞ്ജുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ ആണ് തുനിവ്. അജിത്ത് നായകന്‍ ആയെത്തുന്ന സിനിമയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആക്ഷന്‍ പശ്ചാത്തലത്തിലുള്ള സിനിമയില്‍ സുപ്രധാന വേഷമാണ് മഞ്ജുവിന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് വരികയാണ് മ!ഞ്ജു വാര്യര്‍.
ഇപ്പോഴിതാ അജിത്തിനെ പറ്റി മഞ്ജു വാര്യര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അജിത്ത് വളരെ സിംപിള്‍ ആയ വ്യക്തിയാണെന്നും താരമാണെന്ന ഭാവം ഇല്ലാത്ത ആളാണെന്നും മഞ്ജു പറയുന്നു. ‘അജിത്ത് സാറില്‍ നിന്നും പഠിക്കേണ്ട നിരവധി വിഷയങ്ങള്‍ ഉണ്ട്’. ‘ലുക്കില്‍ അദ്ദേഹം എന്തെങ്കിലും എഫെര്‍ട്ട് എടുക്കുന്നതേ ഞാന്‍ കണ്ടിട്ടില്ല. ഉറങ്ങിയെണീറ്റ് വരുന്നത് പോലെ നാച്വറലായാണ് സെറ്റില്‍ വരിക. മേക്കപ്പ് ഉപയോഗിക്കില്ല. മുടി കൈ കൊണ്ട് ശരിയാക്കും. ചീര്‍പ്പ് ഉപയോഗിക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല’
‘അദ്ദേഹം വളരെ ഫ്രീ ആണ്. അദ്ദേഹം അത് ആസ്വദിക്കുന്നു. എല്ലാവരോടും പെരുമാറുന്ന രീതിയും. നമ്മള്‍ കാണുന്നവരോട് എങ്ങനെ ബഹുമാനത്തോടെ പെരുമാറണം, എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്നു, എല്ലാം തുറന്ന് സംസാരിക്കുന്നു. ഉള്ളില്‍ ഒന്ന് വെച്ച് പുറത്തൊന്ന് സംസാരിക്കുന്ന രീതി ഇല്ല’
‘അതെല്ലാം നമ്മളുടെ ലൈഫിലും പ്രായോഗികം ആക്കണം എന്നുണ്ട്. നമ്മളാല്‍ മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് വരരുത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാം എന്നാണ് അദ്ദേഹം പറയാറ്,’ മഞ്ജു പറഞ്ഞു. ‘ആദ്യമായി അജിത്ത് സാറെ നേരിട്ട് കണ്ടപ്പോള്‍ വളരെ സര്‍െ്രെപസ് ആയി. കാരണം ഞാന്‍ അവരെ പോയി കാണണം എന്ന് വിചാരിച്ചിരിക്കെ അദ്ദേഹം എന്നെ കാണാന്‍ വന്നു. ബ്രേക്ക് ടൈമില്‍ പോയി കാണാം എന്ന് കരുതിയത് ആയിരുന്നു. അദ്ദേഹം വളരെ സൗഹൃദത്തോടെയും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ആണ് സംസാരിക്കുക. എന്നോട് മാത്രമല്ല, എല്ലാവരോടും’.
അസുരന്‍ സിനിമയെക്കുറിച്ചും മഞ്ജു സംസാരിച്ചു. ‘തമിഴില്‍ ആദ്യം ചെയ്ത സിനിമ ആണ് അസുരന്‍. ധനുഷ്, വെട്രിമാരന്‍ കോംബിനേഷന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അസുരനില്‍ ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. കൊമേഴ്ഷ്യലായും സക്‌സസ് ആയിരുന്നു. ആ അവാര്‍ഡ് അദ്ദേഹത്തിന് അര്‍ഹതപ്പെട്ടതാണ്. അദ്ദേഹം എടുത്ത ഹാര്‍ഡ് വര്‍ക്ക് എനിക്ക് അറിയാം. അസുരന്‍ എനിക്ക് എപ്പോഴും സ്‌പെഷ്യല്‍ ആണ്’
‘പച്ചിയമ്മ എന്ന കഥാപാത്രം തമിഴ് പ്രേക്ഷകര്‍ വളരെ സ്‌നേഹത്തോടെ സ്വീകരിച്ചു. തമിഴ് മക്കളോട് ആ നന്ദി എനിക്ക് എപ്പോഴും ഉണ്ട്. അസുരനില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച് ഇരിക്കുകയായിരുന്നു. തുനിവ് ഞാന്‍ പ്രതീക്ഷിച്ചതിലും വ്യത്യസ്തമായിരുന്നു,’ എന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
അതേസമയം,വ്യത്യസ്ങ്ങളായ ചോദ്യങ്ങളാണ് മഞ്ജു മറുപടി നല്‍കിയത്. അതെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയത്. മദ്യപിച്ച് വാഹനമോടിച്ചിട്ടുണ്ടോ, പ്രൊപ്പോസ് ചെയ്യാനാഗ്രഹിക്കുന്ന ആള്‍ ആര് തുടങ്ങിയവ ആയിരുന്നു മഞ്ജു വാര്യര്‍ക്ക് നേരെ വന്ന ചോദ്യങ്ങള്‍. മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്ന് മഞ്ജു മറുപടി നല്‍കി. ആരെ പ്രൊപ്പോസ് ചെയ്യുമെന്ന് പറയാന്‍ പറ്റില്ലെന്നും നടി പറഞ്ഞു. രസകരമായ മറ്റ് ചോദ്യങ്ങള്‍ക്കും മഞ്ജു വ്യക്തമായ മറുപടി നല്‍കിയില്ല. ഇഷ്ടപ്പെട്ട ഭക്ഷണം, യാത്ര ചെയ്യാനിഷ്ടമുള്ള സ്ഥലം തുടങ്ങിയവ ഒരുപാടുണ്ടെന്നും ഇതിനൊന്നും ഒരു മറുപടി പറയാന്‍ പറ്റില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
ഇഷ്ടപ്പെട്ട നടനെ പറ്റി ചോദിച്ചപ്പോഴും മഞ്ജു നല്‍കിയ മറുപടി ഇത്തരത്തിലായിരുന്നു. ‘സിനിമയ്ക്ക് പുറത്ത് നിന്നുള്ളവരോടാണ് ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടത്. ആരെയും ബാധിക്കുന്നതിനാലല്ല ഞാന്‍ മറുപടി പറയാത്തത്. സത്യമായും അത് ബുദ്ധിമുട്ട് ആയതിനാലാണ്. പ്രത്യേകിച്ചും സിനിമയ്ക്കുള്ളില്‍ നിന്നാവുമ്പോള്‍ ഓരോരുത്തരുടെ ഓരോ ഗുണങ്ങള്‍ അറിയാം. അതിനാല്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാണ്. അത് ഡിപ്ലോമാറ്റിക് ആയി പറയുന്നതല്ല,’ എന്നും മഞ്ജു പറഞ്ഞു.
