Connect with us

കര്‍ത്താവിന്റെ മുമ്പില്‍ ആദ്യം കുമ്പിട്ട് പ്രാര്‍ത്ഥിച്ചു ശേഷം മണ്ഡപത്തിലേയ്ക്ക്…; വീഡിയോയുമായി സജി നന്ത്യാട്ട്

News

കര്‍ത്താവിന്റെ മുമ്പില്‍ ആദ്യം കുമ്പിട്ട് പ്രാര്‍ത്ഥിച്ചു ശേഷം മണ്ഡപത്തിലേയ്ക്ക്…; വീഡിയോയുമായി സജി നന്ത്യാട്ട്

കര്‍ത്താവിന്റെ മുമ്പില്‍ ആദ്യം കുമ്പിട്ട് പ്രാര്‍ത്ഥിച്ചു ശേഷം മണ്ഡപത്തിലേയ്ക്ക്…; വീഡിയോയുമായി സജി നന്ത്യാട്ട്

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാല്ലാവരും സന്തോഷിച്ചിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറില്ലെങ്കിലും ഇടയ്ക്കിടെ ഫാന്‍സ് പേജുകളിലൂടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം നിരവധി സൈബര്‍ അറ്റാക്കുകളും ദിലീപിനും കാവ്യയ്ക്കും എതിരെ നടന്നിരുന്നു. നടന്നപ്പോഴും തക്കത്തായ മറുപടികളുമായി ഫാന്‍സ് എത്തിയിരുന്നു.

ചില പൊതുപരിപാടികളിലെല്ലാം ദിലീപിനൊപ്പം കാവ്യയും എത്താറുണ്ട്. കുടുംബസമേതമുള്ള ഇവരുടെ ചിത്രങ്ങള്‍ അതിവേഗമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ദിലീപും കാവ്യയും നിര്‍മാതാവ് സജി നന്ത്യാട്ടിന്റെ അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെസജി നന്ത്യാട്ടിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരുവരും എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു.

ഇപ്പോഴിതാ ഈ വിശേഷങ്ങള്‍ സജി നന്ത്യാട്ട് തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. ‘എന്റെ മകന്‍ ജിം നന്ത്യാട്ടിന്റെ വിവാഹം ആയിരുന്നു ഡിസംബര്‍ 26ന്. കോട്ടയത്ത് വെച്ചായിരുന്നു. സോഷ്യല്‍ മീഡിയ വഴി ഒന്നും അധികം പബ്ലിസിറ്റി കൊടുക്കാതെയാണ് വിവാഹം നടന്നത്. സോഷ്യല്‍ മീഡിയക്കാര്‍ പലരും പരാതി പറഞ്ഞു… വിളിക്കാതിരുന്നതിന്.’

‘ഒരുപാട് പ്രമുഖര്‍ വന്ന വിവാഹം ആയിരുന്നില്ലേ ആ വീഡിയോ മിസ് ആയതില്‍ സങ്കടവും അവര്‍ പങ്കിട്ടു. ആ പരാതി ഒഴിവാകുന്നതുകൊണ്ടാണ് ഈ വീഡിയോ ഞാന്‍ ഇപ്പോള്‍ പങ്കിട്ടത്’ എന്നും സജി നന്ത്യാട്ട് പറഞ്ഞു. അതേസമയം കാവ്യയും ദിലീപും സജി പങ്കിട്ട വീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നതും കാണാം.

ആദ്യമായി വിവാഹ മണ്ഡപത്തിലെത്തിയ അവര്‍ കര്‍ത്താവിന്റെ മുമ്പില്‍ ആദ്യം കുമ്പിട്ട് പ്രാര്‍ത്ഥിച്ചു. പിന്നീട് ആരാധകര്‍ക്കൊപ്പം സെല്‍ഫിയും എടുത്തു. സഹപ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിച്ചുമാണ് തിരികെ മടങ്ങുന്നത്. സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ താരദമ്പതികള്‍ വന്നതോടെ കല്യാണം കൂടുതല്‍ കളറായി.

ചെന്നൈയില്‍ പഠിക്കുന്നതുകൊണ്ടാണ് അല്ലാത്ത പക്ഷം മൂത്തമകള്‍ മീനാക്ഷിയും ദിലീപിനും കാവ്യയ്ക്കുമൊപ്പം ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. കട്ടത്താടി ലുക്കിലുള്ള ദിലീപിനെയാണ് പുതിയ വീഡിയയില്‍ കാണുന്നത്. ജിമിക്കിയിട്ട് ചിരിച്ച മുഖത്തോടെയായാണ് കാവ്യയും പോസ് ചെയ്തത്. മകള്‍ മഹാലക്ഷ്മിയെ പക്ഷെ ഇരുവരും ഇത്തരം പൊതുവേദികളില്‍ കൊണ്ടുവരാറില്ല.

അതേസമയം, ദിലീപിന്റെ തിരിച്ചുവരവിനായി ആണ് ആരാധകര്‍ കാത്തിരിക്കുന്നത്. വമ്പന്‍ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. പ്രതീക്ഷ നല്‍കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇനി ദിലീപിന്റേതായി പുറത്തെത്താനുള്ളത്. അതിലൊന്നാണ് വോയിസ് ഓഫ് സത്യനാഥന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം റാഫിദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വോയ്‌സ് ഓഫ് സത്യനാഥന്‍’.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം എന്നീ ഹിറ്റ് ചിത്രങ്ങളുടെ പിന്നില്‍ ഇതേ കോംമ്പോയായിരുന്നു. മലയാള സിനിമയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ എത്തുന്ന വോയിസ് ഓഫ് സത്യനാഥനില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. 2022 ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2021 ഒക്ടോബറിലാണ് വോയ്‌സ് ഓഫ് സത്യനാഥന്റെ ഷൂട്ടിംഗ് തുടങ്ങിയിരുന്നത്. ദിലീപിന് പുറമെ ജോജു ജോര്‍ജ്, സിദ്ധിഖ്, വീണ നന്ദകുമാര്‍, ജോണി ആന്റണി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

അടുത്തതായി അണിയറയില്‍ ഒരുങ്ങുന്നത് രാമലീല എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ബാന്ദ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ്. ദിലീപിന്റെ പിറന്നാള്‍ ദിനമായ ഇന്നാണ് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും പുറത്ത് വിട്ടിരിക്കുന്നത്. തെന്നിന്ത്യന്‍ താര സുന്ദരു തമന്നയാണ് ചിത്രത്തിലെ നായിക. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഒരു ഡോണായാണ് ദിലീപ് ചിത്രത്തിലെത്തുന്നതെന്നും സൂചനയുണ്ട്.

വന്‍താരനിരയോടെ 2017ലാണ് രാമലീല പുറത്തെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസ് കൊടുമ്പിരി കൊണ്ടു നില്‍ക്കുമ്പോഴായിരുന്നു രാമലീലയുടെ റിലീസ്. അന്ന് അത്രയും പ്രശ്‌നങ്ങള്‍ക്കിടയിലും ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. സച്ചി തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ആയിരുന്നു. മുകേഷ്, പ്രയാഗ മാര്‍ട്ടിന്‍, രാധിക ശരത്കുമാര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്. മുളകുപാടം ഫിലിംസ് ആയിരുന്നു നിര്‍മ്മാണം.

More in News

Trending

Recent

To Top