Connect with us

മഞ്ജു അക്കാര്യത്തിന് വേണ്ടി ആ ചിത്രം അയച്ചു തന്നു… മഞ്ജുവിന്റെ കാര്യത്തിൽ അബദ്ധം പറ്റിയത് അതുമാത്രം

മഞ്ജു അക്കാര്യത്തിന് വേണ്ടി ആ ചിത്രം അയച്ചു തന്നു… മഞ്ജുവിന്റെ കാര്യത്തിൽ അബദ്ധം പറ്റിയത് അതുമാത്രം

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. പലപ്പോഴും നടൻ ദിലീപിനെ അനുകൂലിച്ച് രം​ഗത്തെത്താറുള്ള സംവിധായകൻ ആയതിനാൽ തന്നെ മഞ്ജുവിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്.

അതേസമയം സിനിമയിലേക്ക് വരുന്നതിന് മുമ്പ് മഞ്ജു വാര്യറെ സീരിയലിൽ അഭിനയിപ്പിക്കണമെന്ന് തന്നോട് വേറെ ഒരാൾ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. സ്വന്തം ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം തനിക്ക് വന്ന ഒരു ഫോൺകോളിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ വിഷയത്തിലേക്ക് കടക്കുന്നത്.

കഴിഞ്ഞ ദിവസം ഖത്തറിൽ നിന്നും തനിക്കൊരു ഫോൺകോൾ വന്നിരുന്നു. മലപ്പുറത്തുകാരനായ ഫവാസ് എന്ന ചെറുപ്പക്കാരനാണ് വിളിച്ചതെന്നും തങ്ങൾ തമ്മിൽ ഒരുപാട് നേരം സംസാരിച്ചെന്നും ശാന്തിവിള പറയുന്നു. അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതം ഒരു വർഷമേ നിലനിന്നുള്ളൂ. വലിയ കടമായതോടെ അതെല്ലാം തീർക്കാനായിട്ടാണ് ഖത്തറിൽ വന്നത് എന്നതടക്കമുള്ള തന്റെ വ്യക്തിപരമായ ഒരുപാട് കാര്യങ്ങൾ ഫവാസ് എന്നോട് തുറന്ന് പറഞ്ഞു.

അതേസമയം കുറെ നേരത്തെ സംസാരത്തിന് ശേഷം ഫോൺ വെക്കുമ്പോൾ ഫവാസ് എന്നോട് പറഞ്ഞത് ‘എനിക്ക് മഞ്ജു വാര്യറേയും ദിനേശേട്ടനേയുമാണ് ഇഷ്ടം’ എന്നായിരുന്നു. അതായത് എന്റെ പ്രോഗ്രാമും അവരുടെ സിനിമയും എന്ന് അയാൾ പറഞ്ഞു.

അപ്പോഴാണ് മഞ്ജുവാര്യറുമായിട്ട് എങ്ങനെയാണ് എന്ന് ചോദിച്ചത്. ‘തനിക്ക് നേരിട്ട് പരിചയമില്ലെങ്കിൽ ബഹുമാനമുള്ള നടിയാണ്’ എന്നായിരുന്നു തന്റെ മറുപടിയെന്നും ഭാഗ്യവാൻ അല്ലാത്തതുകൊണ്ട് തനിക്ക് പറ്റിയ ഒരു അബന്ധം കൂടി താൻ ഫവാസിനോട് പറഞ്ഞെന്നും ശാന്തിവിള പറഞ്ഞു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top