Connect with us

രോഗക്കിടക്കയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേയ്ക്ക് പണവുമായി എത്തിയ ഷാദിയക്ക് സമ്മാനവുമായി മഞ്ജു

Malayalam Breaking News

രോഗക്കിടക്കയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേയ്ക്ക് പണവുമായി എത്തിയ ഷാദിയക്ക് സമ്മാനവുമായി മഞ്ജു

രോഗക്കിടക്കയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേയ്ക്ക് പണവുമായി എത്തിയ ഷാദിയക്ക് സമ്മാനവുമായി മഞ്ജു

രോഗക്കിടക്കയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേയ്ക്ക് പണവുമായി എത്തിയ ഷാദിയക്ക് സമ്മാനവുമായി മഞ്ജു

കൈത്താങ്ങായ ഷാദിയ എന്ന കൊച്ചു മിടുക്കിയെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല. മാരക രോഗത്താല്‍ ദുരിതപൂര്‍ണ്ണമായ ജീവിതം തള്ളിവിടുന്ന ഒണ്‍പതു വയസ്സുകാരി ഷാദിയയുടെ സുമനസ്സ് കണ്ട് ഷാദിയയെ നേരില്‍ കാണാന്‍ എത്തിയിരിക്കുകയാണ് മഞ്ജു. പ്രളയ ദുരിതത്തില്‍ നിന്നു കരകയറുന്നതിനായി സ്വന്തം പണക്കുടുക്ക പൊട്ടിച്ചു സമ്മാനിച്ച ഷാദിയയെ കാണാന്‍ മഞ്ജു വാര്യര്‍ എത്തി. മഞ്ജു വാര്യര്‍ ഷാദിയയ്ക്ക് പ്രിയപ്പെട്ട നടിയാണ്. ഇതറിഞ്ഞ മഞ്ജു ഷാദിയയെ നേരില്‍ കാണാനെത്തുകയായിരുന്നു. തലച്ചോറിലെ ട്യൂമറിനു ചികിത്സ നേരിടുന്ന ഷാദിയക്ക് ചിത്രങ്ങള്‍ വരയ്ക്കാനുള്ള പെയിന്റിങ് സാമഗ്രികളും മഞ്ജു സമ്മാനിച്ചു. ഷാദിയ വരച്ച ചിത്രവും പ്രിയ താരത്തിന് ഷാദിയ സമ്മാനിച്ചു.

മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

ഷാദിയയെ നമ്മള്‍ ആദ്യം കാണുന്നത് രോഗക്കിടക്കയില്‍നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണവുമായെത്തിയപ്പോഴാണ്. തലച്ചോറിലെ ട്യൂമറിന് ശസ്ത്രക്രിയയും ചികിത്സയുമായി കഴിയുകയാണ് ഈ ഒമ്പതുവയസുകാരി. ആശുപത്രിയില്‍ ചെന്നവരും പെരുന്നാളിന് ബന്ധുക്കളും നല്‍കിയ നോട്ടുകളും നാണയത്തുട്ടുകളും കൂട്ടിവച്ച കുടുക്ക അവളുടെ നിധിയായിരുന്നു. അതില്‍ രണ്ടായിരത്തിലധികം രൂപയുണ്ടായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മുന്‍കരുതലുകളിലായതിനാല്‍ അവളുടെ കണ്ണുകള്‍ മാത്രമേ നമുക്ക് കാണാനാകൂ. കുടുക്ക പൊട്ടിക്കുന്നത് നോക്കിയിരിക്കുന്ന അവളുടെ ചിത്രത്തില്‍ ആ കണ്ണുകളില്‍നിന്നുള്ള പ്രകാശം നിറയുന്നുണ്ടായിരുന്നു. ഇന്ന് ഷാദിയ എന്നെ കാണാനെത്തി. അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നെ കാണുക എന്നറിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു.

AROH എന്ന സംഘടനയിലെ എന്റെ സുഹൃത്ത് ബിന്ദുവാണ് ഷാദിയയെ കൂട്ടിക്കൊണ്ടുവന്നത്. ഉമ്മ സിയ നേരത്തെ മരിച്ചു. എട്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ വല്യുമ്മ ആമിനയാണ് അവള്‍ക്കെല്ലാം. രോഗത്തിന്റെയും ജീവിതത്തിന്റെയും വേദനയ്ക്കിടയിലും നിറമുള്ള സ്വപ്‌നങ്ങള്‍ ഒരുപാടുണ്ട് അവള്‍ക്ക്. ഒപ്പം കരുണയുള്ള ഹൃദയവും. നന്നായി ചിത്രംവരയ്ക്കും, നിറം കൊടുക്കും.

എന്റെ ഒരു ചിത്രം അവളുടെ സ്‌നേഹത്തിന്റെ അലുക്കുകളോടെ എനിക്ക് സമ്മാനിച്ചു. ഉദാഹരണം സുജാത നന്നായി ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ആ കണ്ണുകളില്‍ പ്രകാശം. ഞാന്‍ വല്യുമ്മയോട് സംസാരിക്കുമ്പോള്‍ ഷാദിയ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. പിന്നീട് ഫോട്ടോ കണ്ടപ്പോഴാണ് അത് ഞാന്‍ ശ്രദ്ധിച്ചത്. അപ്പോള്‍ അവളുടെ കണ്ണില്‍ നിഷ്‌ക്കളങ്കതയുടെ നിലാവുള്ളതുപോലെ….സൂക്ഷിച്ചു നോക്കിയാല്‍ കണ്ണുകള്‍ ചിരിക്കുന്നതു കാണാം.

ഞാന്‍ ഒരു കളറിങ് സെറ്റ് കൊടുത്തപ്പോള്‍ ഷാദിയ വിലപ്പെട്ടതെന്തോ കിട്ടിയ പോലെ അതിനെ നെഞ്ചോടു ചേര്‍ത്തു. അവള്‍ വരച്ചുവളരട്ടെ, ആ ജീവിതത്തില്‍ നിറങ്ങള്‍ നിറയട്ടെ…ഷാദിയയ്ക്ക് പെട്ടെന്ന് പഴയ ചിത്രശലഭമാകാന്‍ കഴിയട്ടെ എന്ന പ്രാര്‍ഥനയായിരുന്നു യാത്രയാക്കുമ്പോള്‍….

Manju Warrier meets Shadiya who donates money to Kerala flood

More in Malayalam Breaking News

Trending