Malayalam Breaking News
ഒരിക്കല്‍ കുഞ്ചാക്കോ ബോബൻ എന്നെ ചീത്ത പറഞ്ഞു എന്ന് പറഞ്ഞ് ഞാന്‍ സീനുണ്ടാക്കി- സിനിമയിലും ജീവിതത്തിലും കുഞ്ചാക്കോ ബോബന്റെ വില്ലത്തിയാണെന്നു നടി സാന്ദ്ര
ഒരിക്കല്‍ കുഞ്ചാക്കോ ബോബൻ എന്നെ ചീത്ത പറഞ്ഞു എന്ന് പറഞ്ഞ് ഞാന്‍ സീനുണ്ടാക്കി- സിനിമയിലും ജീവിതത്തിലും കുഞ്ചാക്കോ ബോബന്റെ വില്ലത്തിയാണെന്നു നടി സാന്ദ്ര
By
ഒരിക്കല്‍ കുഞ്ചാക്കോ ബോബൻ എന്നെ ചീത്ത പറഞ്ഞു എന്ന് പറഞ്ഞ് ഞാന്‍ സീനുണ്ടാക്കി- സിനിമയിലും ജീവിതത്തിലും കുഞ്ചാക്കോ ബോബന്റെ വില്ലത്തിയാണെന്നു നടി സാന്ദ്ര
കസ്തൂരിമാൻ , സ്വപ്നക്കൂട് തുടങ്ങിയ ചിത്രങ്ങളിലൂടെ പരിചിതയാണ് നടി സാന്ദ്ര . ഇപ്പോൾ സിനിമ ലോകത്ത് സജീവമല്ലെങ്കിലും കസ്തൂരിമാനിലെ വില്ലത്തിയെ ആരും മറന്നിട്ടില്ല. കുഞ്ചാക്കോ ബോബനും മീര ജാസ്മിനുമൊപ്പം അഭിനയിച്ച സാന്ദ്ര പക്ഷെ ഏറ്റവും കൂൾ ആയ കുഞ്ചാക്കോ ബോബനുമായി ആ സിനിമക്ക് ശേഷം മിണ്ടിയിട്ടില്ല. കാരണം കുഞ്ചാക്കോ ബോബനവതരിപ്പിച്ച സാജന്‍ ആലുക്കയെ പ്രണയിക്കുകയും പിന്നീട് അത് തകര്‍ന്ന് ചെറിയ വില്ലത്തിയാവുകയും ചെയ്ത ഷീല.
‘മലയാളത്തില്‍ ലോഹിതദാസ് സാറിന്റെ സിനിമ ചെയ്യാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. മറ്റൊരാള്‍ക്കു വേണ്ടി വെച്ചിരുന്ന കഥാപാത്രം ഷൂട്ടിങ് തുടങ്ങാറായപ്പോള്‍ എനിക്ക് തരുകയായിരുന്നു. ഓരോ ചെറിയ കാര്യവും ലോഹി അങ്കിള്‍ തന്നെ പറഞ്ഞു തരും. ലോഹി അങ്കിള്‍ തന്നെയാണ് എന്റെ ഗോഡ്ഫാദര്‍’ അദ്ദേഹമില്ലാത്തതിന്റെ വിഷമം പങ്കുവെച്ച് സാന്ദ്ര പറഞ്ഞു.
സിനിമയില്‍ ചാക്കോച്ചന്റെ ചെറിയ വില്ലത്തിയാണ് സാന്ദ്ര. ജീവിതത്തിലും അതുപോലെ തന്നെയാണെന്ന് സാന്ദ്ര പറയുന്നു. ഞാന്‍ ആ സമയത്ത് ഭയങ്കര സെന്‍സിറ്റീവായിരുന്നു. ചെറിയ കാര്യങ്ങള്‍ക്കു പോലും വല്ലാതെ കരയും. ഒരിക്കല്‍ ചാക്കോച്ചന്‍ എന്നെ ചീത്ത പറഞ്ഞു എന്ന് പറഞ്ഞ് ഞാന്‍ സീനുണ്ടാക്കി. വണ്‍ പ്ലസ് വണ്‍ എന്ന പാട്ട് ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. എന്നിട്ട് ഞാന്‍ ചാക്കോച്ചനോട് മിണ്ടാതെ നടന്നു. സിനിമയുടെ വിജയാഘോഷ പരിപാടിയില്‍ കണ്ടപ്പോഴും മിണ്ടിയില്ല. മീര ചേച്ചി നല്ല പക്വതയുള്ളയാളാണ്. എല്ലാ ലാഘവത്തോടെ കൈകാര്യം ചെയ്യും. പിന്നീട് സ്വപ്നക്കൂടിലും ഞങ്ങളെല്ലാം ഒന്നിച്ചഭിനയിച്ചു. അന്നും ജാട കാണിച്ച് ചാക്കോച്ചനോട് മിണ്ടാതെ നടന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എന്ത് സില്ലിയായിരുന്നു എന്ന് മനസ്സിലാകുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ചാക്കോച്ചനെ ഫോളോ ചെയ്യുന്നുണ്ട്. ചമ്മല്‍ കാരണമാണ് ഇതുവരെ മിണ്ടാതിരുന്നത്. ഇനി പിണക്കം മാറ്റണം.’ സാന്ദ്ര പറഞ്ഞു.
actress sandra about kunjcko boban
