News
ശ്രീകുമാർ മേനോനെതിരെ മൊഴി നൽകി മഞ്ജു വാര്യർ!
ശ്രീകുമാർ മേനോനെതിരെ മൊഴി നൽകി മഞ്ജു വാര്യർ!
By
സംവിധായകൻ ശ്രീകുമാർ മേനോൻ തന്നോട് അപമരിയാതെയായി പെരുമാറിയെന്നാരോപിച്ച് രണ്ട് ദിവസം മുൻപ് നടി മഞ്ജു വാര്യർ ഡി ജി പി ക്ക് പരാതി നൽകിയിരുന്നു.പരാതിയിൽ കഴിഞ്ഞ ദിവസം പോലീസ് മഞ്ജുവിന്റെ മൊഴിയെടുത്തു.ശ്രീകുമാർ മേനോൻ തനിക്കെതിരേ സമൂഹമാധ്യങ്ങളിലൂടെ ദുഷ്പ്രചരണം നടത്തിയെന്നും താന്‍ മോശക്കാരിയാണെന്ന് പ്രചരിപ്പിച്ചുവെന്നുമാണ് മഞ്ജു തൃശ്ശൂർ ഈസ്റ്റ് പോലീസിന് നൽകിയ മൊഴി.
തൃശൂര്‍ ക്രൈം ബ്രാഞ്ച് എ.സി. പി സി ഡി ശ്രീനിവാസന്റെ നേതൃത്വത്തില്‍ നടന്ന മൊഴിയെടുക്കല്‍ മൂന്നു മണിക്കൂറോളം നീണ്ടു. പുള്ളിലെ വീട്ടില്‍ വച്ചായിരിക്കും മൊഴിയെടുക്കല്‍ എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് പോലീസ് സ്‌റ്റേഷനിലേക്കു തന്നെ മാറ്റുകയായിരുന്നു. തന്നെ അപമാനിക്കാനുള്ള ശ്രമങ്ങളുണ്ടായെന്നും ഭീഷണിപ്പെടുത്തിയെന്നും മഞ്ജു പറഞ്ഞു. ഇതു സംബന്ധിച്ചുള്ള ഒരു സിഡി പോലീസിനു കൈമാറിയിട്ടുണ്ട്. ജാമ്യം ലഭിക്കുന്ന മൂന്നു വകുപ്പുകള്‍ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കുമാർ മേനോൻ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ചൂണ്ടികാണിച്ചാണ് മഞ്ജു പരാതി നൽകിയിരിക്കുന്നത്. ശ്രീകുമാര്‍ മേനോനില്‍നിന്ന് തനിക്ക് വധഭീഷണി ഉള്‍പ്പെടെ ഉണ്ടെന്നും പരാതിയില്‍ പറഞ്ഞിട്ടുള്ളതായാണ് സൂചന. തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നേരില്‍ക്കണ്ടാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്.ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ശ്രീകുമാര്‍ മേനോനും സുഹൃത്തും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ ആരോപിക്കുന്നതായാണ് സൂചന.
manju warrier gave statement against sreekumar menon
