Connect with us

ബഹളത്തിനിടെ നടി നൂറിൻ ഷെരീഫിന്റെ മൂക്കിന് ഇടിയേറ്റു!

News

ബഹളത്തിനിടെ നടി നൂറിൻ ഷെരീഫിന്റെ മൂക്കിന് ഇടിയേറ്റു!

ബഹളത്തിനിടെ നടി നൂറിൻ ഷെരീഫിന്റെ മൂക്കിന് ഇടിയേറ്റു!

ഉൽഘാടനത്തിനെത്തിയ നടി നൂറിൻ ഷെരീഫിന് മുക്കിൽ ഇടിയേറ്റു.മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു നൂറിൻ.അതിനിടയിലാണ് നൂറിന്‍ ഷെരീഫിന് നേരെ കൈയേറ്റശ്രമം നടന്നത്.
ബഹളത്തില്‍ ജനങ്ങളുടെ കൈ തട്ടി നൂറിന് മൂക്കിന് പരിക്കേറ്റു. വേദന കടിച്ചുപിടിച്ചാണ് നൂറിന്‍ ഉദ്ഘാടനത്തിന് എത്തിയ ജനക്കൂട്ടത്തോട് സംസാരിച്ചത്.

വൈകീട്ട് നാലു മണിക്കാണ് ചടങ്ങെന്നായിരുന്നു നേരത്തെ സംഘാടകര്‍ തങ്ങളോട് പറഞ്ഞതെന്ന് നടിയുടെ അമ്മ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഇതനുസരിച്ച് നാലു മണിക്ക് തന്നെ നൂറിനും അമ്മയും മഞ്ചേരിയിലെ ഹോട്ടലില്‍ എത്തി. എന്നാല്‍, ആളുകള്‍ കൂടുതല്‍ വരട്ടെ എന്നു പറഞ്ഞ് സംഘാടകര്‍ തങ്ങളോട് വൈകീട്ട് ആറു മണിവരെ ഹോട്ടലില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. പിന്നീട് ആറു മണിക്ക് നൂറിന്‍ ഉദ്ഘാടനസ്ഥലത്ത് എത്തിയതോടെ കാത്തിരുന്ന് മുഷിഞ്ഞ ജനക്കൂട്ടം ബഹളം ആരംഭിച്ചു.

എത്തിയ ഉടനെ നടിയെയും കൂട്ടരെയും വളഞ്ഞ ആള്‍ക്കൂട്ടം അവര്‍ വന്ന കാറിനെ ഇടിക്കുകയും മറ്റും ചെയ്തു. ഇതിനിടെ ആള്‍ക്കൂട്ടത്തില്‍ ചിലരുടെ കൈ കൊണ്ട് നടിയുടെ മൂക്കിന് ഇടിയേറ്റു. ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ ഉള്‍വശത്ത് ചെറിയ ക്ഷതമുണ്ടായതായി അമ്മ പറഞ്ഞു. നൂറിന്‍ വേദിയിലെത്തിയതോടെ എത്താന്‍ വൈകിയതായി ആരോപിച്ച് ജനക്കൂട്ടം ബഹളവും ശകാരവര്‍ഷവും ആരംഭിച്ചു. ബഹളം അനിയന്ത്രിതമായതോടെ നൂറിന്‍ തന്നെ മൈക്കെടുത്ത് സംസാരിച്ചുതുടങ്ങി.

‘ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ. കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കൂ. എന്നോട് ഒരു ഇത്തിരി ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ, ഞാന്‍ വരുന്ന വഴിക്ക് ആരൊക്കെയോ എന്റെ മൂക്കിന് ഇടിച്ചു. ആ വേദനയും കരച്ചിലും വന്നാണ് ഞാന്‍ ഇരിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് നൂറിന്‍ സംസാരിച്ചുതുടങ്ങിയത്. എത്താന്‍ വൈകിയതിന് താനല്ല ഉത്തരവാദിയെന്നും നൂറിന്‍ പറഞ്ഞു. പിന്നീട് നൂറിന്‍ തന്നെ ജനങ്ങളെ സമാധാനിപ്പിച്ചാണ് ചടങ്ങ് തുടര്‍ന്നത്. ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ടാണ് നൂറിന്‍ മടങ്ങിയത്.ഈ സംഭവത്തിന്റെ വീഡിയോ ഷൂട്ട് ചെയ്ത് ചിലര്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ വലിയ ചര്‍ച്ചയാണ് ഈ വീഡിയോയ്ക്ക് താഴെ നടക്കുന്നത്.

manhandling attempt against noorin shereef

Continue Reading
You may also like...

More in News

Trending

Recent

To Top