Connect with us

റിലീസ് ചെയ്ത് ആറ് മാസങ്ങൾക്കിപ്പുറം ഫൂട്ടേജിന്റെ ഹിന്ദി പതിപ്പ് തിയറ്ററുകളിലേയ്ക്ക്!

Malayalam

റിലീസ് ചെയ്ത് ആറ് മാസങ്ങൾക്കിപ്പുറം ഫൂട്ടേജിന്റെ ഹിന്ദി പതിപ്പ് തിയറ്ററുകളിലേയ്ക്ക്!

റിലീസ് ചെയ്ത് ആറ് മാസങ്ങൾക്കിപ്പുറം ഫൂട്ടേജിന്റെ ഹിന്ദി പതിപ്പ് തിയറ്ററുകളിലേയ്ക്ക്!

മഞ്ജു വാര്യർ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ഫൂട്ടേജ്. 2024 ഓഗസ്റ്റിൽ ആയിരുന്നു ചിത്രത്തിൻറെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിൻറെ ഹിന്ദി പതിപ്പ് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. മാർച്ച് 7 നാണ് റിലീസ് ചെയ്യുന്നത്. ചിത്രം തിയേറ്ററിലെത്തി ആറ് മാസങ്ങൾക്കിപ്പുറമാണ് ഹിന്ദി പതിപ്പ് എത്തുന്നത്.

ഹിന്ദി ട്രെയ്‍ലറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനാണ് സൈജു ശ്രീധരൻ. ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത് മാർട്ടിൻ പ്രകാട്ട് ഫിലിംസാണ്. മഞ്ജു വാര്യർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

More in Malayalam

Trending

Recent

To Top