Connect with us

സ്വന്തം ഇഷ്‌ടത്തിന് ഇച്ചിരി ഊന്നൽ കൊടുത്താൽ മഞ്ജു വാര്യർക്ക് പഠിക്കാണോ എന്ന്, ശരീരമൊന്നു വണ്ണിച്ചാൽ മഞ്ജു വാര്യരെ കണ്ടു പഠിക്കൂ എന്ന്; കമന്റുമായി ആരാധിക

Actress

സ്വന്തം ഇഷ്‌ടത്തിന് ഇച്ചിരി ഊന്നൽ കൊടുത്താൽ മഞ്ജു വാര്യർക്ക് പഠിക്കാണോ എന്ന്, ശരീരമൊന്നു വണ്ണിച്ചാൽ മഞ്ജു വാര്യരെ കണ്ടു പഠിക്കൂ എന്ന്; കമന്റുമായി ആരാധിക

സ്വന്തം ഇഷ്‌ടത്തിന് ഇച്ചിരി ഊന്നൽ കൊടുത്താൽ മഞ്ജു വാര്യർക്ക് പഠിക്കാണോ എന്ന്, ശരീരമൊന്നു വണ്ണിച്ചാൽ മഞ്ജു വാര്യരെ കണ്ടു പഠിക്കൂ എന്ന്; കമന്റുമായി ആരാധിക

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷം, 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്.

ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

കഴിഞ്ഞദിവസം തന്റെ പുതിയ സിനിമയുടെ പ്രമോഷന് മുംബൈയിൽ എത്തിയതാണ് മഞ്ജു വാര്യർ, ഓരോ സിനിമയുടെ പ്രമോഷനും വേണ്ടി കിടിലൻ മാസ് പൊളപ്പൻ ലുക്കിലാണ് മഞ്ജു എത്തുന്നതും. ഇത് കണ്ടിട്ടാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പലവിധ പരിഭവങ്ങൾ പറയുന്നത്. ഈ വേളയിൽ ഷൈനി തോമസ് എന്നൊരു ആരാധിക മുമ്പ് കമന്റിൽ കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

മഞ്ജു, നിങ്ങൾ അറിയുന്നുണ്ടോ.. നിങ്ങളുടെ പേരിൽ ഞങ്ങൾ അനുഭവിക്കുന്നത്. സ്വന്തം ഇഷ്‌ടത്തിന് ഇച്ചിരി ഊന്നൽ കൊടുത്താൽ മഞ്ജു വാര്യർക്ക് പഠിക്കാണോ എന്ന് കേൾക്കേണ്ടി വരുന്നു. ശരീരമൊന്നു വണ്ണിച്ചാൽ മഞ്ജു വാര്യരെ കണ്ടു പഠിക്കൂ. ബോഡി ഷെയിമിങ്, അല്ലാതെന്ത്?. എന്നാണ് ഷൈനി കുറിച്ചത് ഇതോടെയാണ് നിറയെ സ്നേഹം എന്ന് കുറിച്ചുകൊണ്ട് ലാഫിങ് സ്മൈലിയും ലവ് ഇമോജികളും മഞ്ജു നൽകിയത്.

ഇപ്പോൾ മഞ്ജുവിന്റെ പുതിയ ലുക്കും വൈറലായതോടെയാണ് മഞ്ജുവിന്റെ ആരാധികയുടെ ഈ കമന്റും വൈറലാകുന്നത്. ആരാധിക പറഞ്ഞത് ശരി തന്നെയാണെന്നാണ് പലരും പറയുന്നത്. ഓരോ ദിവസം കഴിയും തോറും മഞ്ജുവിന്റെ പ്രായം കുറ‍ഞ്ഞ് കുറഞ്ഞ് വരികയാണെന്നും സൗന്ദര്യ രഹസ്യം എന്താണെന്നുമെല്ലാമാണ് ആരാധകർ പറയുന്നത്.

‘മഞ്ജു വസന്തം’ എന്ന പേരിൽ പുതിയൊരു ഫാൻ പേജ് തുടങ്ങിയതിനെക്കുറിച്ച് ആരാധിക എഴുതിയ കുറിപ്പും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിഷാദമടക്കമുള്ള പല അവസ്ഥകളിലും മരുന്ന് പോലെ മഞ്ജു വാര്യർ വന്നതിനെ കുറിച്ചാണ് ആരാധകർ പറയുന്നത്. എത്ര ദുഃഖത്തോടെയും സങ്കടത്തോടെയും ഇരിക്കുമ്പോഴും എനിക്ക് ആശ്വാസം പകരുന്ന ഈ ലോകത്തെ ഒരേ ഒരു മെഡിസിൻ മഞ്ജു വാര്യരാണ്. മഞ്ജു ചേച്ചിയുടെ ഈ പേജ് ഞാൻ തുടങ്ങിയത് പോലും ആ ഒരു അവസ്ഥയിൽ ആണ്.

ആ സമയത്ത് അവരുടെ വാർത്തകൾ, പോസ്റ്റുകൾ ഒക്കെയാണ് കൂടുതൽ ആയി ഞാൻ കാണുകയും കേൾക്കുകയും ചെയ്തിരുന്നത്. ഡിപ്രഷൻ എന്നൊരു അവസ്ഥ നമുക്കൊന്നും ചിന്തിക്കാൻ പോലും ആവാത്ത തരത്തിലേയ്ക്ക് നമ്മളെ കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്. ഞാൻ തന്നെ കണ്ടെത്തിയ ഏക മരുന്നും പ്രതിവിധിയുമാണ് എനിക്ക് ഇന്ന് മഞ്ജു വാര്യർ എന്ന അത്ഭുതം.

അവരെ കുറിച്ചുള്ള ആക്ടിവിറ്റിയിൽ മുഴുകുക, അവർക്കു നല്ലൊരു പിന്തുണയും എനിക്ക് ആവുന്ന തരത്തിലുള്ള സപ്പോർട്ടും കൊടുക്കുക, ആദ്യമൊക്കെ അതൊരു തരം വാശി ആയിരുന്നു ചിലരോടുള്ള പിന്നെ പിന്നെ അതൊരു ആരാധന ആയി. ഇന്ന് എന്റെ ആശ്വാസം ആണ് മഞ്ജു ചേച്ചി. ചേച്ചി എന്റെ അനുഭവത്തിൽ നിങ്ങൾ ഒരു അത്ഭുതം തന്നെയാണ്. ഒത്തിരി ഏറെ ഇഷ്ടത്തോടെ ചേച്ചിയുടെ ഒരു അഭ്യുദയകാംക്ഷി. എന്നും നന്മകൾ മാത്രം വരണം എന്ന് ആഗ്രഹിക്കുന്ന. അതിനായി എന്റെ പ്രാർത്ഥനകളും…’ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇതിന് താഴെ മഞ്ജു വാര്യർ പ്രചോദനമാണെന്നും ആരാധകർ പറഞ്ഞിരുന്നു. ചതിച്ചവരെ, കാലവും ദൈവവും വെറുതെ വിടില്ല. മകൾ കൂടി ഒറ്റപ്പെടുത്തിയിട്ടും പിടിച്ചു നിന്നില്ലേ. ഉള്ളിൽ ഒരുപാട് കരയുന്നുണ്ടാവും. പല സ്ത്രീകളും ഇന്നും മുന്നോട്ട് പോകുന്നതിന് മഞ്ജുവിന്റെ ജീവിതം ഒരു കാരണമാണ്. മഞ്ജു വാര്യർ ഒരിക്കലും തളരില്ല. അവരെ ചതിച്ചവർ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും.

ഇതെല്ലാം കാലം തീർക്കും, അവരോട് ദൈവം തന്നെ എല്ലാത്തിനും കണക്ക് ചോദിച്ചോളും. മഞ്ജുവിനെ കാണുന്നത് ഒരു പോസിറ്റീവ് എനർജി തരും, പ്രായം 40 ന് മുകളിൽ ആയാൽ ഇനി ഒന്നും സാധിക്കില്ലെന്ന് പറയുന്നവരുടെ മുന്നിൽ എനിക്കും എല്ലാം ചെയ്യാൻ സാധിക്കും എന്ന് പറയാനും അതിന് ശ്രമിക്കാനും പ്രചോദനം നൽകുന്നതും ഈ ഒരു മുഖമാണ് എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി വന്നിരുന്നത്.

അതേസമയം, അടുത്തിടെ നടിയുടെ രണ്ടാം വരവായിട്ടുള്ള ചിത്രമായ ഹൗ ഓൾഡ് ആർ യുവിൽ അഭിനയിക്കുമ്പോൾ മഞ്ജു വാര്യരെ കുറിച്ച് റോഷൻ ആൻഡ്രൂസ് പറഞ്ഞ വാക്കുകലും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. എല്ലാവരുടെ മുന്നിലും ബോൾഡ് ആയി നിൽക്കുമായിരുന്നെങ്കിലും ഇടയ്ക്ക് എന്തൊക്കെയോ ആലോചിച്ച് കരയുന്ന മഞ്ജുവിനെ കണ്ടിട്ടുണ്ട് എന്നാണ് റോഷൻ ആൻഡ്രൂസ് പറയുന്നത്.

ആ സമയത്ത് മഞ്ജുവിന് ഭയങ്കര ടെൻഷൻ ആയിരുന്നു. ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായിരുന്നു. എല്ലാം ചോദിച്ചുകൊണ്ടേയിരിക്കും. മഞ്ജു വാര്യരുടെ തിരിച്ചുവരവ് എന്ന വിശേഷണത്തിൽ തന്നെയാണ് അന്ന് ആ സിനിമയ്ക്ക് അത്രയും വലിയ ഹൈപ്പ് കിട്ടിയത്. മഞ്ജു തിരിച്ചുവരുന്ന ആദ്യത്തെ സിനിമ ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് റോഷൻ അൻഡ്രൂസ് പറയുന്നത്.

പല അവസരത്തിലും മഞ്ജു എന്ന അഭിനേത്രി അമ്പരപ്പിച്ചിട്ടുണ്ട്. ലൊക്കേഷനിൽ ചില നേര എന്തോ ആലോചിച്ച് നിൽക്കുന്നുണ്ടാവും, കണ്ണിൽ നിന്ന് താനേ വെള്ളം വരുന്നുണ്ടാവും. പല രംഗങ്ങളിലും ഗ്ലിസറിൽ ഇല്ലാതെ തന്നെ മഞ്ജു കരഞ്ഞിട്ടുണ്ട് എന്നുമാണ് റോഷൻ അൻഡ്രൂസ് അഭിമുഖത്തിൽ പറഞ്ഞത്.

ഈ സിനിമയെ കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. പണ്ടത്തെ തീയറ്ററുകളിലെ റീലുകൾ പോലെ വർഷങ്ങൾ എത്രവേഗമാണ് ഓടിത്തീരുന്നത്! സിനിമാഭിനയജീവിതത്തിന്റെ രണ്ടാംപകുതിയിൽ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്ന ദിവസം ഇന്നലെപ്പോലെ ഓർക്കുന്നു. വ്യക്തിപരമായ ഒരുപാട് സന്തോഷം നല്കുന്ന അനുഭവം എന്നതിനേക്കാൾ പെൺമനസുകളുടെ മട്ടുപ്പാവിൽ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകൾ മുളപ്പിച്ചു എന്ന നിലയിലാണ് ‘ഹൗ ഓൾഡ് ആർ യു’ എനിക്ക് പ്രിയപ്പെട്ടതാകുന്നത്.

സ്ത്രീകളുടെ സ്വപ്‌നങ്ങൾക്ക് പരിധികൾ നിശ്ചയിക്കാൻ ആർക്കും സാധിക്കില്ലെന്ന് ആ സിനിമ ഉറക്കെ വിളിച്ചു പറഞ്ഞു. പെണ്മയുടെ വിജയവിളംബരമായിരുന്നു അത്. തോൽക്കരുത് എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞുകൊണ്ട് ‘ഹൗ ഓൾഡ് ആർ യു’ എത്ര വയസായി എന്ന ചോദ്യത്തെ നിസാരമാക്കിക്കളഞ്ഞുവെന്നുമാണ് മഞ്ജു വാര്യർ പറഞ്ഞത്.

പലപ്പോഴും നടി മഞ്ജു വാര്യർക്കെതിരെ രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. ചോല, എസ്. ദുർഗ, കയറ്റം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് ഇദ്ദേഹം. കയറ്റം സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് നടി മഞ്ജു വാര്യരായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷം മഞ്ജു വാര്യരെ കുറിച്ച് സനൽ കുമാർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ് വലിയ വിവാദങ്ങൾക്കാണ് തുടക്കം കുറിച്ചത്.

ഒരിക്കൽ മഞ്ജു വാര്യർ പോലീസിൽ പരാതിപ്പെടുകയും 2022ൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഏറെക്കാലം നിശബ്ദനായിരുന്ന സനൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീണ്ടും മഞ്ജുവിന് എതിരെ രംഗത്ത് എത്തിയിരുന്നു. മഞ്ജു എന്ത് കൊണ്ട് പരസ്യമായി പ്രണയം പറയാത്തതെന്നും അവരുടെ മകളുടെ ജീവന് ഭീഷണിയാണെന്ന് കരുതി തന്നോട് സംസാരിക്കുന്നില്ലെന്നുമാണ് പറയുകയാണ് സംവിധായകൻ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് സനൽ കുമാർ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സമൂഹം ഒരു തമാശയാണ്. അങ്ങനെ ഒന്ന് നിലനിൽക്കുന്നു തന്നെയില്ല എന്ന് തോന്നും ചിലപ്പോൾ. എന്റെയോ നിന്റെയോ എന്നുള്ളത് മാറ്റിവെച്ചാലും ഞാൻ പുറത്തുവിട്ട സംഭാഷണത്തിൽ രണ്ടു മനുഷ്യരാണല്ലോ ഉള്ളത്. അതാരായിക്കോട്ടെ, ഒരു സ്ത്രീയെ അവൾക്ക് ഇഷ്ടമുള്ളയാളോട് സംസാരിക്കാൻ അനുവദിക്കുന്നില്ല എന്നും അതിനു ശ്രമിച്ചാൽ ആ സ്ത്രീയുടെയും മകളുടെയും ജീവന് ഭീഷണിയാകും എന്നുമാണല്ലോ പ്രധാനമായും അതിലുള്ളത്.

അതാരാണെന്ന് ബോധമുള്ള സമൂഹം ചോദിക്കണ്ടേ? അതിൽ സത്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടേ? ഞാൻ പൊതുസമൂഹത്തെ പറ്റിക്കുകയാണ് എന്ന് വാദിച്ചാൽ പോലും അതിന്റെ സത്യാവസ്ഥ തിരക്കി പോകാൻ ഒരു സമൂഹം തയാറാവേണ്ടതില്ലേ? നീ പറഞ്ഞത് ശരി തന്നെയാണ്. ഇതൊരു പാഴ് സമൂഹമാണ്. ഞാൻ തോൽവി സമ്മതിച്ചു. മുൻപ്, നിന്റെ മൗനം എന്നിൽ ഉണർത്തിയിരുന്ന വികാരം കോപമായിരുന്നു. ഇപ്പോൾ ഭയവും ആധിയുമാണ്.

നിന്നെയോർക്കുമ്പോൾ ഉള്ളിലാളുന്ന തീ കാരണം എഴുതാതിരിക്കാൻ കഴിയുന്നില്ല. കടലാസ് വഞ്ചി പുഴയിൽ ഒഴുക്കിവിടുമ്പോലെ നിന്നിലേക്ക് എത്തുമായിരിക്കും എന്ന പ്രതീക്ഷയിൽ എന്തൊക്കെയോ കുറിക്കുന്നു. നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചു പറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്. പക്ഷെ മറ്റെന്താണ് വഴി? എന്താണ് ഈ ലോകം ഇത്ര ക്രൂരമായി പോകുന്നതിന്റെ കാരണം! എന്നും പറഞ്ഞാണ് സനൽ കുമാർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

തുടർന്ന് നടിയുടെ പരാതിയിൽ ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐടി ആക്ട് 67 എന്നിവ ചുമത്തിയാണ് സംവിധായകനെതിരെ എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, താൻ പുറത്ത് വിട്ട ശബ്ദരേഖ നടിയുടേതാണ് എന്നതിന് തെളിവുണ്ടെന്നും ഒരു മാധ്യമത്തോട് പ്രതികരിക്കവെ സംവിധായകൻ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി നടിയും താനും തമ്മിൽ സംസാരിക്കുന്നുണ്ട്.

അവർ തന്നോട് പറഞ്ഞത് അവരുടെ ജീവന് ഭീഷണിയുണ്ട്. താനുമായി ബന്ധപ്പെട്ടു എന്ന് അറിഞ്ഞാൽ തന്നെ അവരുടേയും മകളുടേയും ജീവന് ഭീഷണിയുണ്ട് എന്നാണ് തന്നോട് പറഞ്ഞത്. അതുകൊണ്ടാണ് ശബ്ദരേഖ പബ്ലിഷ് ചെയ്യുകയും പുറം ലോകത്തോട് പറയുകയും ചെയ്തത്. അതിനകത്ത് സത്രീത്വത്തെ അപമാനിക്കുന്ന ഒന്നും ഇല്ല. അത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. പരാതി കളളമാണ് എന്നുമാണ് സംവിധായകൻ പറ‍്ഞിരുന്നത്.

അതേസമയം, വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള സിനിമ.

മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിക്കുന്നത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top