Connect with us

സ്വപ്ന സാക്ഷാത്ക്കാരം!, മഞ്ജുവിനെ പറ്റി കവിത എഴുതി കാത്തിരുന്നു ; ഗീതയ്ക്കരികിലേക്ക് ഉടനടി ഓടിയെത്തി നടി ചെയ്തത് കണ്ടോ?

Malayalam

സ്വപ്ന സാക്ഷാത്ക്കാരം!, മഞ്ജുവിനെ പറ്റി കവിത എഴുതി കാത്തിരുന്നു ; ഗീതയ്ക്കരികിലേക്ക് ഉടനടി ഓടിയെത്തി നടി ചെയ്തത് കണ്ടോ?

സ്വപ്ന സാക്ഷാത്ക്കാരം!, മഞ്ജുവിനെ പറ്റി കവിത എഴുതി കാത്തിരുന്നു ; ഗീതയ്ക്കരികിലേക്ക് ഉടനടി ഓടിയെത്തി നടി ചെയ്തത് കണ്ടോ?

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. അന്നും ഇന്നും മനുവിന്റെ ആരാധകരുടെ എണ്ണത്തിൽ ഒട്ടും കുറവ് വന്നിട്ടില്ല. ഇത്തരത്തിൽ ആരാധകരെ കാണാറുമുണ്ട് നടി. എന്നാൽ സാധാരണ പലരീതിയിലാണ് ഇഷ്ടതാരങ്ങൾക്ക് ആരാധകർ സമ്മാനങ്ങൾ കരുതി വെക്കുന്നത്. ഇപ്പോഴിതാ വ്യത്യസ്തമായൊരു സമ്മാനമാണ് ആരാധികയെ തേടിയെത്തിയ മഞ്ജുവിന് ലഭിച്ചത്.

തൊഴിലുറപ്പ് തൊഴിലാളിയും മഞ്ജുവിന്റെ വലിയ ആരാധകിയുമായ ഗീതയെയാണ് നടി കാണാൻ എത്തിയത്. പത്തനംതിട്ട അങ്ങാടിയ്‌ക്കൽ സ്വദേശിയാണ് ഗീത.

നാളുകൾക്ക് മുമ്പാണ് ഇഷ്ടതാരമായ മഞ്ജു വാര്യരെപ്പറ്റി പോയനാളുകൾ എന്ന പേരിൽ കവിതയെഴുതിയത്. 18ാം വയസിൽ കവിത എഴുതി തുടങ്ങിയ ഗീത ഇതുവരെ 50 ഓളം കവികൾ എഴുതിയിട്ടുണ്ടെങ്കിലും ഒന്നും പ്രസിദ്ധകരിച്ചിട്ടില്ല.

ഗീതയോട് പ്രിയപ്പെട്ട നടി ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, മഞ്ജു വാര്യർ. നടിയെ നേരിട്ട് കാണണമെന്നും മഞ്ജുവിനെ പറ്റി എഴുതിയ കവിത ചൊല്ലികൊടുക്കണമെന്നും ​ഗീതയുടെ ദീർഘനാളത്തെ ആ​ഗ്രഹമാണ്.

ഇത് കേട്ടറിഞ്ഞതോടെയാണ് വാർഡ് മെമ്പറായ ജിതേഷ് കുമാർ ഈ കാര്യത്തിൽ ഇടപ്പെടുത്. തുടർന്ന് മഞ്ജു വാര്യരെ ചൊല്ലി കേൾപ്പിക്കാൻ കവിതയുമായി കാത്തിരിക്കുന്ന ഗീതയെപ്പറ്റി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചു.

അതേസമയം ഈ പോസ്റ്റ് വൈറലായതോടെയാണ് മഞ്ജുവും ഈ വിവരം അറിയുന്നത്. ഒട്ടും വൈകാതെ കഴിഞ്ഞ ദിവസം തന്നെ മഞ്ജു ഗീതയുടെ സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു. എന്നാൽ മഞ്ജു വാര്യരെ കാണുകയും കവിത നൽകുകയും ചെയ്തതിന് പിന്നാലെ ഇഷ്ട്ട നായികയോട് കുശലാന്വേഷണം നടത്തുകയും, കവിളിലൊരു മുത്തവും നൽകിയ ശേഷമാണ് ഗീത മടങ്ങിയത്.

More in Malayalam

Trending

Recent

To Top