Connect with us

കമൽ ഹാസനോട് നന്ദി പറഞ്ഞ് മഞ്ജു;കാര്യം ഇതാണ്..

Movies

കമൽ ഹാസനോട് നന്ദി പറഞ്ഞ് മഞ്ജു;കാര്യം ഇതാണ്..

കമൽ ഹാസനോട് നന്ദി പറഞ്ഞ് മഞ്ജു;കാര്യം ഇതാണ്..

മലയാളികളുടെ എക്കാലത്തെയും ഇഷ്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യര്‍.ഒരു വലിയ ഇടവേളയ്ക്ക് ശേഷമുള്ള മജുവിന്റെ തിരിച്ചു വരവ് വലിയ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.ഇപ്പോളിതാ മഞ്ജു തമിഴിലും അഭിനയിച്ച് മികവ് തെളിയിച്ചരിക്കുകയാണ്.തമിഴിലെ തന്റെ ആദ്യചിത്രമായ അസുരൻ തീയ്യറ്ററുകളിൽ കയ്യടിനേടുമ്പോൾ അത് മലയാളികൾക് തികച്ചും സന്തോഷമാണ് നൽകുന്നത്.

ഇപ്പോളിതാ ഉലകനായകന്‍ കമല്‍ ഹാസന്‍ സിനിമ കാണാൻ എത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് മഞ്ജു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഈ വിവരം ആരാധകരുമായി പങ്കുവച്ചത്.
അസുരന്‍ കണ്ടതിനും, അഭിപ്രായം അറിയിച്ചതിനും കമലിനോട് നന്ദി അറിയിച്ചിരിക്കുകയാണ് മഞ്ജു. കമലിനൊപ്പം മകള്‍ ശ്രുതി ഹാസനും സിനിമ കാണാന്‍ എത്തിയിരുന്നു. മൂവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രവും മഞ്ജു ഇതോടൊപ്പം പങ്കുവച്ചു.

വെട്രിമാരന്‍ ഒരുക്കിയ ചിത്രത്തില്‍ ധനുഷാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ശിവസാമി എന്ന കര്‍ഷകനായി ധനുഷ് എത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ പച്ചൈയമ്മാളിന്റെ വേഷത്തിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്.

manju warrier facebook post about kamal hassan

More in Movies

Trending

Recent

To Top