News
ഇനി മലയാളികള്‍ കാണാന്‍ പോകുന്നത് മഞ്ജു- ദിലീപ് അങ്കത്തിന്; രണ്ടു പേരും പണിപ്പുരയില്‍
ഇനി മലയാളികള്‍ കാണാന്‍ പോകുന്നത് മഞ്ജു- ദിലീപ് അങ്കത്തിന്; രണ്ടു പേരും പണിപ്പുരയില്‍
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര് യു എന്ന റോഷന് ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു.
മഞ്ജുവിന്റെ രണ്ടാം വരവ് ദിലീപിനെയും ദിലീപിനെ അനുകൂലിക്കുന്നവരെയും പിടിച്ചു കുലുക്കി കൊണ്ടായിരുന്നു. കാരണം മഞ്ജു വാര്യര്‍ ഇനി മലയാള സിനിമയില്‍ വേണ്ട. മഞ്ജു വാര്യര്‍ കുടുംബിനിയായി വീട്ടില്‍ കഴിഞ്ഞാല്‍ മതി എന്ന് വാശിപ്പിടിച്ച വ്യക്തിയാണ് ദിലീപ്. എന്നാല്‍ തനിക്ക് നേരെ വന്ന ചോദ്യങ്ങളിലും മഞ്ജുവിന് എപ്പോള്‍ വേണമെങ്കിലും അഭിനയിക്കാം എന്നായിരുന്നു ദിലീപിന്റെ മറുപടി. അവള് ഒരു സാധാരണ സ്ത്രീയാണ്. വീടിനു മുന്നിലുള്ള റോഡിലൂടെ ഒരു സാധാരണക്കാരിയെ പോലെ നടന്ന് പോകുന്നത് കാണാം എന്നെല്ലാം പറഞ്ഞത് ദിലീപ് തന്നെയായിരുന്നു. എന്നാല്‍ മഞ്ജുവിന് സിനിമയിലേയ്ക്ക് വരാന്‍ അതിയായി ആഗ്രഹം ുണ്ടായിരുന്നുവെന്ന് കാലം പിന്നീട് തെളിയിച്ചു. അതാണ് ഇപ്പോള്‍ നമ്മള് കണ്ടു കൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ മഞ്ജു മലയാളത്തില്‍ നിന്നും തമിഴിലേയ്ക്കും ഹിന്ദിയിലേയ്ക്കും എല്ലാം കടന്നിരിക്കുകയാണ്. തമിഴില്‍ തല അജിത്തിനൊപ്പം അഭിനയിച്ച മഞ്ജു ആ സിനിമയിലൊരു ഗാനം ആലപിക്കുകയും ചെയ്തു. വര്‍ഷത്തില്‍ മഞ്ജിവിന്റെ സിനിമകള്‍ തുടരെ തുടരം വരുമ്പോഴും ദിലീപിന്റെ ഒന്നോ രണ്ടോ ചിത്രങ്ങളാണ് പുറത്ത് വരുന്നത്. ഒരുകാലത്തെ ഹിറ്റ് മേക്കറായിട്ടും ദിലീപിന്റെ സിനിമകള്‍ ഇപ്പോള്‍ കാണികളെ പിടിച്ചിരുത്താന്‍ കഴിയുന്നില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
എന്നാല്‍ ഒട്ടും വിട്ടു കൊടുക്കാന്‍ തയ്യാറാകാതെ നില്‍ക്കുകയാണ് ദിലീപും. ഇപ്പോള്‍ വമ്പന്‍ പ്രൊജക്റ്റുകളുമായി എത്തിയിരിക്കുകയാണ്. കേസപം കൂട്ടവുമായി നില്ക്കുമ്പോള് ദിലീപിന്റെ ഇമേജ് തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു അരുണ്‍ ഗോപിയുടെ രാമലീല. അരുണ്‍ ഗോപി- ദിലീപ് കോംബോയില്‍ വീണ്ടുമൊരു ചിത്രം എത്തുമ്പോള്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതും. വോയിസ് ഓഫ് സത്യനാഥന് എന്ന ചിത്രവും താരത്തിന്റേതായി പുറത്തെത്തുന്നുണ്ട്.
ഇനി മഞ്ജുവും ദിലീപും തമ്മിലുള്ള മത്സരത്തിനാണ് മലയാള സിനിമ സാക്ഷിയാകാന്‍ പോകുന്നതെന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്. എന്നാല്‍ വേര്‍പിരിഞ്ഞ് ഇത്രയും വര്‍ഷമായിട്ടും ദിലീപിനെ കുറിച്ച് വളരെ ബഹുമാനത്തോടെ മാത്രം സംസാരിച്ചിരുന്ന മഞ്ജു ദിലീപുമായി ഒരു മത്സരത്തിന് നില്‍ക്കില്ലെന്നും സല്ലാപത്തില്‍ തുടങ്ങിയ ബന്ധം അങ്ങനൊന്നും മറക്കാന്‍ മഞ്ജുവിന് ആകില്ലെന്നുമെല്ലാണ് കമന്റുകള്‍ വരുന്നത്. കാവ്യ ഇടയ്ക്ക് കയറി ജീവിതം നശിപ്പിച്ചതെല്ലാം വളരെ വേദനയുള്ള കാര്യമാണ് എങ്കിലും അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ മലയാള സിനിമയ്ക്ക് തന്നെ വളരെ വലിയ നഷ്ടമായിരിക്കുമെന്നുമാണ് ഒരു ആരാധകന്റെ കമന്റ്.
