Connect with us

ഡഫല്‍ ബാഗ് പോലെ ഉണ്ടല്ലോ…, ഖത്തറില്‍ എത്തിപ്പോള്‍ എല്ലാം മൂടിവെച്ചിരിക്കുന്നതെന്താ…?; ദീപികയെ വിടാതെ വിമര്‍ശകര്‍

News

ഡഫല്‍ ബാഗ് പോലെ ഉണ്ടല്ലോ…, ഖത്തറില്‍ എത്തിപ്പോള്‍ എല്ലാം മൂടിവെച്ചിരിക്കുന്നതെന്താ…?; ദീപികയെ വിടാതെ വിമര്‍ശകര്‍

ഡഫല്‍ ബാഗ് പോലെ ഉണ്ടല്ലോ…, ഖത്തറില്‍ എത്തിപ്പോള്‍ എല്ലാം മൂടിവെച്ചിരിക്കുന്നതെന്താ…?; ദീപികയെ വിടാതെ വിമര്‍ശകര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാരൂഖ് ഖാന്‍ ചിത്രം പത്താന് എതിരെ വിവാദങ്ങളും വിമര്‍ശനങ്ങളും നടക്കുകയാണ്. ബെഷ്‌റം രംഗ് എന്ന ഗാന രംഗത്ത് കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തിയ ദീപികയ്ക്ക് എതിരെ ഒരുവിഭാഗം രംഗത്തെത്തുകയും പത്താന്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുകയും ആയിരുന്നു. പിന്നാലെയായിരുന്നു ദീപിക ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാന്‍ ഖത്തറിലെത്തിയത്.

കോടിക്കണക്കിനുള്ള ഇന്ത്യന്‍ ജനതയുടെ പ്രതീകമായി ദീപിക ലോകകപ്പില്‍ തിളങ്ങിയെങ്കിലും വിമര്‍ശകര്‍ അവിടെയും ഉണ്ടായിരുന്നു. ‘എന്തുകൊണ്ടാണ് ദീപിക പദുക്കോണ്‍ ഖത്തറില്‍ എത്തിപ്പോള്‍ എല്ലാം മൂടിവെച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍ കട്ടി കുറഞ്ഞ വസ്ത്രങ്ങളും തൂങ്ങുന്ന നെക്‌ലൈനുകളും ഇല്ലേ, ഡഫല്‍ ബാഗ് പോലെ ഉണ്ടല്ലോ. കട്ടി കുറഞ്ഞ വസ്ത്രങ്ങള്‍ കിട്ടിയില്ലേ, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

മുന്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം കാസില്ലസും ദീപികയും ചേര്‍ന്നാണ് ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത്. അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിന് തൊട്ടുമുന്‍പായാണ് ദീപിക പദുക്കോണും കാസില്ലസും ചേര്‍ന്ന് ലോകകപ്പ് ട്രോഫി വേദിയില്‍ അനാവരണം ചെയ്തത്. ലോകം മുഴുവന്‍ ഉറ്റുനോക്കിയ വേദിയിലെ ഇന്ത്യന്‍ സാന്നിധ്യമായ താരത്തിന് എങ്ങും അഭിനന്ദന പ്രവാഹം ഉയരുകയാണ്.

അതേസമയം, ലോകകപ്പ് കാണാന്‍ രണ്‍വീറും ഖത്തറില്‍ എത്തിയിരുന്നു. ‘യഥാര്‍ത്ഥ ട്രോഫി എന്റെ പക്കലാണ്’. ഞങ്ങള്‍ ഒരുമിച്ച് ഈ മഹത്തായ സംഭവത്തിന് സാക്ഷ്യം വഹിച്ചതില്‍ വളരെ സന്തോഷവും നന്ദിയും ഉണ്ടെന്ന് രണ്‍വീര്‍ കുറിക്കുന്നു. ആവേശകരമായ ലോകകപ്പ് ഫൈനല്‍ മത്സരം വീക്ഷിക്കുന്നതിനിടെ ദീപികയ്‌ക്കൊപ്പമുള്ള വീഡിയോകളും താരം പങ്കുവച്ചിട്ടുണ്ട്.

More in News

Trending

Recent

To Top