Malayalam Breaking News
എനിക്ക് വട്ടാണെന്ന് ആളുകൾ പറയുന്നു , ഇത് കാണുമ്പോൾ അതിന്റെ കാരണം മനസിലാകും – മഞ്ജു വാര്യർ
എനിക്ക് വട്ടാണെന്ന് ആളുകൾ പറയുന്നു , ഇത് കാണുമ്പോൾ അതിന്റെ കാരണം മനസിലാകും – മഞ്ജു വാര്യർ
By
മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ . നീണ്ട ഇടവേളയ്ക്കു ശേഷം തിരികെ വന്നിട്ടും മലയാളികൾ ഇരു കയ്യും നീട്ടിയാണ് മഞ്ജുവിനെ സ്വീകരിച്ചത് .ഇപ്പോഴിതാ തന്റെ ആരാധകര്‍ക്കായി രസകരമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തന്റെ ബന്ധുവുമൊത്തുള്ള കപ്പ് ട്രിക്കിന്റെ വീഡിയോയാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതിന് താരം നല്കിയ തലക്കെട്ടാണ് ഏറെ രസകരം. ‘തനിക്ക് വട്ടാണെന്നാണ് ചിലര്‍ പറയുന്നത്. എന്റെ കുടുംബത്തിലുള്ള ബാക്കിയുള്ളവരെ കാണുമ്പൊൾ അത് എന്തുകൊണ്ടാണെന്ന് എല്ലാവര്ക്കും മനസിലാവും’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.
എന്തായാലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.’ചേച്ചി ഒരു രക്ഷയും ഇല്ല കിടു’ എന്നൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ലൂസിഫര്‍ ആണ് ഒടുവില്‍ തീയ്യേറ്ററിലെത്തിയ മഞ്ജു വാര്യരുടെ ചിത്രം.
manju warrier about her crazy family
