Connect with us

ധനുഷ് സുഹൃത്തായിരുന്നു മുൻപ് ..ഇപ്പോൾ മറ്റൊന്ന് കൂടിയാണ് – മഞ്ജു വാര്യർ

Malayalam Breaking News

ധനുഷ് സുഹൃത്തായിരുന്നു മുൻപ് ..ഇപ്പോൾ മറ്റൊന്ന് കൂടിയാണ് – മഞ്ജു വാര്യർ

ധനുഷ് സുഹൃത്തായിരുന്നു മുൻപ് ..ഇപ്പോൾ മറ്റൊന്ന് കൂടിയാണ് – മഞ്ജു വാര്യർ

തമിഴിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മഞ്ജു വാര്യർ . ധനുഷിന്റെ നായികയായി അസുരനിൽ ആണ് താരം അരങ്ങേറിയിരിക്കുന്നത്. ബാലാജി ശക്തിവേൽ, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. പൂമണിയുടെ വെക്കൈ എന്ന എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഓഡിയോ ലോഞ്ച് ചടങ്ങിൽ അസുരൻ തനിക്കേറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ശക്തമായ ഒരു ടീമിനൊപ്പെ ആദ്യ തമിഴ് ചിത്രം ചെയ്യാനായതിലെ സന്തോഷം മഞ്ജു പങ്കുവെച്ചു. സംവിധായകൻ വെട്രിമാരൻ ചെയ്ത ചിത്രങ്ങളിലൂടെയെല്ലാം തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ അദ്ദേഹത്തിൻ്റെ കൈയ്യൊപ്പു പതിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. ധനുഷ് സുഹൃത്താണെന്നും ഇപ്പോൾ സഹപ്രവർത്തകൻ കൂടിയാണെന്നും മഞ്ജു പറഞ്ഞു .

വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. വെട്രിമാരന്‍-ധനുഷ് ടീമിൻ്റെ ചിത്രങ്ങളെല്ലാം ചര്‍ച്ചയാകാറുണ്ട്. അതിനാൽ തന്നെ ഈ ടീമിൻ്റെ പുതിയ ചിത്രത്തിലും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ഈ ടീമിൽ എത്തിയ വട ചെന്നൈയും സൂപ്പർ ഹിറ്റായിരുന്നു.

സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുക. എ.ആര്‍ റഹ്മാൻ്റെ അനന്തിരവൻ കൂടിയാണ് ജിവി പ്രകാശ്. കലൈപുലി എസ്. തനുവാണ് അസുരന്‍ നിര്‍മ്മിക്കുന്നത്. വി ക്രിയേഷന്‍സിൻ്റെ ബാനറിലാണ് ചിത്രം ഒരുക്കി കൊണ്ടിരിക്കുന്നത്. വെട്രിമാരനായിരുന്നു ധനുഷിൻ്റെ ആടുകളം സംവിധാനം ചെയ്തത്. ഈ ചിത്രത്തിലൂടെയാണ് ധനുഷിന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കാനായത്.

manju warrier about dhanush

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top