Malayalam
എനിക്കേറ്റവും പ്രിയപ്പെട്ടതും എന്റെ ഹൃദയത്തോട് അത്രയും ചേർത്ത് പിടിച്ചിട്ടുള്ള കൂട്ടുകാരി; ഭാവനയെ കുറിച്ച് മഞ്ജു വാര്യർ
എനിക്കേറ്റവും പ്രിയപ്പെട്ടതും എന്റെ ഹൃദയത്തോട് അത്രയും ചേർത്ത് പിടിച്ചിട്ടുള്ള കൂട്ടുകാരി; ഭാവനയെ കുറിച്ച് മഞ്ജു വാര്യർ
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.
ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനായി നടിയും അടുത്തസസുഹൃത്തുമായ ഭാവനയ്ക്കൊപ്പം എത്തിയ സന്തോഷമാണ് മഞ്ജു പങ്കുവെയ്ക്കുന്നത്. സ്ത്രീകൾ ജീവിതത്തിൽ വിജയിക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷമാണ്. ഇന്ന് ഇവിടെ കൂടിയിരിക്കുന്നതും ഭൂരിഭാഗം സ്ത്രീകളാണ്. എനിക്കേറ്റവും പ്രിയപ്പെട്ടതും എന്റെ ഹൃദയത്തോട് അത്രയും ചേർത്ത് പിടിച്ചിട്ടുള്ള കൂട്ടുകാരി ഭാവനയുടെ കൂടെയാണ് ഞാനിന്ന് ഈ വേദിയിൽ നിൽക്കുന്നത്.
പല കാര്യങ്ങളിൽ മാതൃക കാണിക്കുകയും പ്രചോദനമാവുകയും ചെയ്തിട്ടുള്ള മനോഹരിയായ സ്ത്രീയാണ് ഭാവന. അങ്ങേയറ്റം സ്‌നേഹവും ബഹുമാനവും ആരാധനയും ഉള്ള കുട്ടിയാണ്. ഭാവനയുടെ കൂടെ ഈ വേദിയിൽ നിൽക്കാൻ സാധിച്ചതിലും എനിക്ക് ഭയങ്കര സന്തോഷമുണ്ട്. നിറയെ പൂക്കളുടെ ഡിസൈനുള്ള പച്ച നിറമുള്ള സാരിയാണ് മഞ്ജു വാര്യർ ധരിച്ചിരുന്നത്. മഞ്ഞയോട് സാമ്യമുള്ള പച്ചനിറമുള്ള സാരി ഉടുത്ത് ഭാവനയും അതീവ സുന്ദരിയായിട്ടാണ് ചടങ്ങിനെത്തിയത്.
അതേസമയം, വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള സിനിമ.
മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിക്കുന്നത്.
അതേസമയം, 2017ൽ പൃഥ്വിരാജ് സിനിമ ആദം ജോണിൽ അഭിനയിച്ചശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഭാവന. അഞ്ച് വർഷത്തോളം നടി മലയാള സിനിമ ചെയ്തിരുന്നില്ല. മനപൂർവം ഇടവേളയെടുത്തതാണെന്ന് പിന്നീട് ഭാവന പറയുകയും ചെയ്തിരുന്നു. ശേഷം 2023ൽ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ച് വന്നത്.
മലയാളം സിനിമയിൽ നിന്നും മാത്രമാണ് ഞാൻ മാറിനിന്നത്. ഒരുപാട് മൂഡ്‌സ്വിങ്ങ്‌സൊക്കെയുള്ള ആളായതുകൊണ്ട് തന്നെ കുറച്ചൊക്കെ മനസിനെ ബാധിച്ചിരുന്നുവെന്നാണ് നടി പറഞ്ഞിരുന്നത്. എല്ലാ മനുഷ്യരെപ്പോലെയും തന്നെ വിഷമങ്ങൾ എന്നെയും ബാധിക്കാറുണ്ട്.’ ഇന്ന് നമ്മൾ ഓക്കെയാകും സ്‌ട്രോങ്ങായി നിലനിൽക്കുമെന്ന് രാവിലെ എണീറ്റ് തീരുമാനിക്കുന്നതല്ലല്ലോ എന്നും താരം പറഞ്ഞിരുന്നു.
ഇപ്പോൾ വളരെ സെലക്ടീവായി മാത്രമാണ് ഭാവന സിനിമകൾ ചെയ്യുന്നത്. മലയാളത്തിലും കന്നഡയിലുമാണ് ഭാവനയുടെ ഏറെയും സിനിമകൾ ഇറങ്ങുന്നത്. മലയാളത്തിലും കന്നഡയിലും ആക്ടീവാണെങ്കിലും തമിഴിൽ ഭാവന ഇപ്പോൾ അഭിനയിക്കാറില്ല. സിനിമകൾ ചെയ്യാറില്ലെങ്കിലും തമിഴിൽ ഭാവനയ്ക്കുള്ള ആരാധകരുടെ എണ്ണം കുറഞ്ഞിട്ടില്ല.
