Social Media
അമ്മയും മകളും തമ്മിൽ മത്സരമാണോ; പുതിയ ലുക്കിലെത്തി മഞ്ജു വാര്യർ
അമ്മയും മകളും തമ്മിൽ മത്സരമാണോ; പുതിയ ലുക്കിലെത്തി മഞ്ജു വാര്യർ
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. റീലുകളും ഡാൻസ് വീഡിയോകളുമെല്ലാം താരം നിരന്തരം പങ്കുവെയ്ക്കാറുണ്ട്. മീനാക്ഷി ഏതൊരു പോസ്റ്റ് അപ്ലോഡ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുമുണ്ട്.
അടുത്തിടെ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്തിയിരുന്നു. ഇപ്പോഴിതാ അല്ലാതെയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീനാക്ഷി. സാരിയിലും ലെഹങ്കയിലുമെല്ലാം അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് മീനാക്ഷി പങ്കിട്ടത്. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകളും കമന്റുകളുമെല്ലാമായി എത്തിയിരിക്കുന്നത്. മീനാക്ഷിയുടെ ഈ മാറ്റം ആരാധകരെ പോലും അത്ഭുതപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം ആയിരുന്നു മീനാക്ഷി ദിലീപിന്റെ ഇരുപത്തിയഞ്ചാം ജന്മദിനം. കാവ്യ മാധവനും ദിലീപിനും അനിയത്തി മഹാ ലക്ഷ്മിയ്ക്കും ഒപ്പം മീനാക്ഷി ജന്മദിനം ആഘോഷിച്ച ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജന്മം നൽകിയ അമ്മ മാറി നിൽക്കവെ മീനാക്ഷിയുടെ ജന്മദിനം സോഷ്യൽ മീഡിയയിലും വൈറലായി മാറിയിരുന്നു.
ഈ വേളയിലെല്ലാം അമ്മ മഞ്ജു വാര്യരെയാണ് പലരും അന്വേഷിക്കുന്നത്. മഞ്ജുവിന്റെ ഭാഗത്ത് നിന്ന് മീനാക്ഷിയ്ക്ക് ഒരു പിറന്നാൾ ആശംസയെങ്കിലും പങ്കുവെയ്ക്കാമായിരുന്നുവെന്നാണ് പലരും പറയുന്നത്. ഈ വേളയിൽ മഞ്ജു പങ്കുവെച്ച പുതിയ ചിത്രങ്ങളും വൈറലായി മാറുന്നുണ്ട്. എമ്പുരാന്റെ തിരക്കിട്ട പ്രമോനുകളിലാണ് നടി ഇപ്പോൾ. തമിഴ്‌നാട്ടിൽ നടന്ന പ്രസ്സ് മീറ്റിൽ കറുത്ത നിറത്തിലുള്ള ഗൗണിലാണ് മഞ്ജു എത്തിയത്. ചടങ്ങിന് ഇടയിൽ എടുത്ത ഒരു ഫോട്ടോ മഞ്ജു വാര്യർ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ലൂസ് ഹെയർ സ്റ്റൈലും, തലയിൽ സൺ ഗ്ലാസും ഒക്കെ വച്ച് ഒരു ടീനേജ് ലുക്കിലായിരുന്നു മഞ്ജുവിന്റെ എൻട്രി. പ്രായത്തെ വെല്ലുന്ന ഡ്രസ്സിങും ലുക്കും കൊണ്ട് മഞ്ജു പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത് ഇതാദ്യമല്ല. എമ്പുരാന്റെ തന്നെ ബോളിവുഡ് ഓഡിയോ ലോഞ്ചിന് മഞ്ജു വാര്യർ എത്തിയ ലുക്കും വൻ വൈറലായിരുന്നു. ലിച്ചിയാണ് മഞ്ജുവിന്റെ ഈ ലുക്കുകൾക്കെല്ലാം പിന്നിലെ കാരണം. ഏറ്റവും ഗ്ലാമറായും, മോഡലായും മഞ്ജു വാര്യരെ സ്‌റ്റൈലിങ് ചെയ്യുമ്പോൾ തന്നെ, അത് ഏറ്റവും മാന്യമായിരിക്കാനും ലിച്ചി ശ്രദ്ധിക്കാറുണ്ട്.
പൊതുവെ മുംബൈയിൽ ഒരു സിനിമ പ്രമോഷനോ, പ്രസ്സ് മീറ്റോ നടക്കുമ്പോൾ, അതീവ ഗ്ലാമറസ്സായി നടന്നുവരുന്ന നായികമാരെയാണ് റെഡ് കാർപെറ്റിൽ കാണാറുള്ളത്. എന്നാൽ മലയാളത്തിൽ നിന്നും വന്ന ഒരു നാൽപ്പത്തിയാറുകാരിയായ നടി ബോളിവുഡ് സിനിമാ സ്‌റ്റൈലും ലുക്കും കൈവിടാതെ ഗംഭീരമായി നടന്നുവന്നു, വസ്ത്രധാരണയിൽ ഒരു തരി പോലും അശ്ലീലതയില്ലാതെ, അതാണ് മഞ്ജു വാര്യർ എന്ന നടിയെ വ്യത്യസ്തയാക്കുന്നതെന്നും ആരാധകർ പറയുന്നു.
മഞ്ജുവിന്റെ ആത്മധൈര്യത്തെയും വസ്ത്രധാരണത്തെയുമാണ് പലരും പ്രശംസിക്കുന്നത്. നടുക്ക് നിൽക്കുന്ന പെണ്ണിന്റെ മുഖത്തെ കോൺഫിഡൻസ് കണ്ടോ? വെറുതെ കിട്ടിയതല്ല.. ഇറങ്ങി പൊരുതി നേടിയതാണ്.. എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്.
അതേസമയം, നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 25 വയസുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണോ ഇത്, മീനാക്ഷിയ വെല്ലുവിളിക്കുന്നത് പോലെയായല്ലോ ഇത്, അമ്മയും മകളും തമ്മിൽ മത്സരമാണോ എന്നിങ്ങനെ പോകുന്നു കമന്റുകൾ. അടുത്തിടെയായി ആയിരുന്നു മീനാക്ഷി ഫോട്ടോഷൂട്ടുകളെല്ലാം പങ്കുവെച്ച് തുടങ്ങിയത്.
അതിനാൽ തന്നെ ഇനി സിനിമയിലേയ്ക്കുള്ള വരവിന് മുന്നോടിയാണോ ഇത്തരം ഫോട്ടോഷൂട്ടുകളെന്നും ആരാധകരിൽ ചിലർ ചോദിക്കുന്നുണ്ട്. നേരത്തെ, മീനാക്ഷിയുടെ പഠനമെല്ലാം കഴിഞ്ഞ് മീനാക്ഷി തന്നെ തന്റെ തീരുമാനങ്ങളെടുക്കട്ടേയെന്നാണ് മകളുടെ സിനിമയിലേയ്ക്കുള്ള വരവിനെ കുറിച്ച് ദിലീപ് പറഞ്ഞതും. മീനാക്ഷി അഭിനയിക്കണമെന്ന ആഗ്രഹമൊന്നും പറഞ്ഞിട്ടില്ല.
അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം എന്നായിരുന്നുദിലീപിന്റെ വാക്കുകൾ. അതിനാൽ പഠനം കഴിഞ്ഞ സ്ഥിതിയ്ക്ക് മീനാക്ഷി സിനിമയിലേയ്ക്ക് തന്നെ എത്തുന്നുവെന്നാണ് ആരാധകർ കരുതുന്നതും.
അതേസമയം, കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ബിരുദദാന ചടങ്ങ്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ദിലീപും കാവ്യയും പങ്കുവെച്ചിരുന്നു.സിംപിൾ ലുക്കിൽ അതീവ സുന്ദരിയായി എത്തി സർട്ടിഫിക്കറ്റ് കയ്യിൽ വാങ്ങി നടന്ന് പോകുന്ന മീനാക്ഷിയെയാണ് വീഡിയോയിൽ കാണാനാകുക.
ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്.ചെന്നൈയിലെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് എടുത്തിരിക്കുന്നത്.
ബിരുദദാന ചടങ്ങിന് പിന്നാലെ മഞ്ജുവും മകളും ഇൻസ്റ്റാഗ്രമിൽ പരസ്പരം ഫോളോ കൂടി ചെയ്തതോടെ അമ്മയും മകളും പിണക്കങ്ങൾ എല്ലാം മറന്നു എന്നും ഒന്നിച്ചുവെന്നുമാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് വലിയ വാർത്തയായതോടെ മീനാക്ഷി മഞ്ജുവിനെ അൺഫോളൊ ചെയ്തു. എന്നാവ്‍ മഞ്ജു ഇപ്പോഴും മീനാക്ഷിയെ പിന്തുടരുന്നുണ്ട്. ഇപ്പോൾ മീനാക്ഷിയുടെ പോസ്റ്റുകൾക്കെല്ലാം അമ്മ മഞ്ജു വാര്യരും ലൈക്ക് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം കാവ്യയുടെ വസ്ത്ര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി മീനാക്ഷി എത്തിയ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇതിന് മഞ്ജുവും ലൈക്കടിച്ചിരുന്നു.
ദിലീപ്- മഞ്ജു വാര്യർ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കൾ വേർപിരിയാൻ തീരുമാനിച്ചപ്പോൾ മീനൂട്ടി പിതാവിനൊപ്പം പോയത് മുതലാണ് താരപുത്രി വിമർശനങ്ങൾ കേട്ട് തുടങ്ങിയത്. അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ മീനാക്ഷിയും കുറ്റപ്പെടുത്തലുകൾ കേൾക്കാൻ തുടങ്ങി. മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോൾ മാത്രമായിരുന്നു മീനാക്ഷി അമ്മയുടെ അടുത്തേയ്ക്ക് പോവുന്നത്.
അവിടെ നിന്നും വേഗം മടങ്ങി പോവുകയും ചെയ്തിരുന്നു. ഇതിനിടയിൽ ദിലീപും കാവ്യ മാധവനും തമ്മിലുള്ള രണ്ടാം വിവാഹത്തിന് മുൻകൈ എടുത്തതും മീനാക്ഷിയാണെന്നത് കുറ്റപ്പെടുത്തലുകൾക്ക് കാരണമായി. എന്നാൽ എല്ലാ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാനാണ് താരപുത്രി എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്.
ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.
മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഈ പുഴയും കടന്ന് എന്ന കമൽ ചിത്രത്തിൽ ദിലീപും മഞ്ജുവും നായികാ-നായകന്മാരായി അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. മലയാള സിനിമാ ലോകത്തെ തന്നെയും ഞെട്ടിച്ച പ്രണയമായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുളളത്. നാല് വർഷത്തോളം പ്രണയിച്ച ശേഷമാണ് 1998 ഒക്ടോബർ 20ന് മഞ്ജു വാര്യർ ദിലീപിനെ വിവാഹം കഴിക്കുന്നത്.
അതേസമയം, തന്റെ ഇടവേളയെ കുറിച്ചും മഞ്ജു സംസാരിച്ചു. ഞാൻ അങ്ങേയറ്റം സന്തോഷം അനുഭവിച്ച് തന്നെയായിരുന്നു ഇരുന്നത്. അല്ലാതെ ബുദ്ധിമുട്ടി, അഭിനയിക്കാൻ വയ്യല്ലോ എന്നൊന്നും ചിന്തിച്ചിട്ടില്ലെന്നും മഞ്ജു വാര്യർ അന്ന് വ്യക്തമാക്കി. മഞ്ജു വാര്യർ സിനിമാ രംഗത്ത് നിന്നും വിട്ട് നിന്ന കാലത്തെക്കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാടും അന്ന് സംസാരിച്ചു. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ മഞ്ജുവിന്റേത് വലിയ ഇടവേളയായിരുന്നു. പക്ഷെ എനിക്കതൊരു ഗ്യാപ്പായി തോന്നിയിട്ടില്ല.
ഒന്ന് മഞ്ജുവൊന്നും നഷ്ടപ്പെടുത്തിയിട്ടില്ല. മഞ്ജു ദുഖകരമായ കാലഘട്ടത്തിലൂടെ കടന്ന് പോയെന്ന് ആളുകൾ തെറ്റിദ്ധരിക്കേണ്ട കാര്യമില്ല. മഞ്ജു സ്വന്തം ഇഷ്ടപ്രകാരമാണ് അഭിനയം നിർത്തിയത്. ഞാനഭിനയിക്കുന്നില്ലെന്ന് മഞ്ജു തീരുമാനിക്കുകയായിരുന്നു. ഒരു നിലയ്ക്ക് അന്ന് മഞ്ജു സന്തോഷിച്ചിട്ടേയുണ്ടാകൂ.
കാരണം ഡാൻസ് പ്രാക്ടിസിനൊക്കെ മഞ്ജുവിന് മടിയായിരുന്നെന്ന് അമ്മ പറയുമായിരുന്നെന്നും സത്യൻ അന്തിക്കാട് തമാശയോടെ പറഞ്ഞു. മഞ്ജുവിന്റെ ജീവിതത്തിലേത് വേദനാജനകമായ അധ്യായമായിരുന്നു. അതും എന്നും എപ്പോഴും സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും സത്യൻ അന്തിക്കാട് അന്ന് വ്യക്തമാക്കിയിരുന്നു.
