Malayalam
പെണ്ണുങ്ങളുടെ റോൾ മോഡൽ, പ്രത്യേകിച്ച് 40 കഴിഞ്ഞ സ്ത്രീകളുടെ; വൈറലായി മഞ്ജുവിന്റെ ചിത്രങ്ങൾ, കമന്റുകളുമായി ആരാധകർ
പെണ്ണുങ്ങളുടെ റോൾ മോഡൽ, പ്രത്യേകിച്ച് 40 കഴിഞ്ഞ സ്ത്രീകളുടെ; വൈറലായി മഞ്ജുവിന്റെ ചിത്രങ്ങൾ, കമന്റുകളുമായി ആരാധകർ
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയിൽ നിന്നും എടുത്തത്. നീണ്ട പതിന്നാല് വർഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു.
അപ്പോഴും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തിൽ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകർച്ചകൾക്കാണ് മലയാളികൾ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങൾ…, മേക്കോവറുകൾ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. മലയാളത്തിൽ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.
ഇപ്പോഴിതാ എമ്പുരാന്റെ ഐമാക്‌സ് ട്രെയിലർ ലോഞ്ചിന് പങ്കെടുത്ത മഞ്ജുവിന്റെ ചിത്രങ്ങളും മഞ്ജു ധരിച്ചിരിക്കുന്ന വസ്ത്രത്തിനും എല്ലാം നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. വസ്ത്രങ്ങളുടെ കാര്യത്തിൽ അന്നും ഇന്നും ഏറെ ശ്രദ്ധ പുലർത്തുന്ന ആളുകൂടിയാണ് മഞ്ജു. പൊതുവെ മുംബൈയിൽ ഒരു സിനിമ പ്രമോഷനോ, പ്രസ്സ് മീറ്റോ നടക്കുമ്പോൾ, അതീവ ഗ്ലാമറസ്സായി നടന്നുവരുന്ന നായികമാരെയാണ് റെഡ് കാർപെറ്റിൽ കാണാറുള്ളത്.
എന്നാൽ മലയാളത്തിൽ നിന്നും വന്ന ഒരു നാൽപ്പത്തിയാറുകാരിയായ നടി ബോളിവുഡ് സിനിമാ സ്‌റ്റൈലും ലുക്കും കൈവിടാതെ ഗംഭീരമായി നടന്നുവന്നു, വസ്ത്രധാരണയിൽ ഒരു തരി പോലും അശ്ലീലതയില്ലാതെ, അതാണ് മഞ്ജു വാര്യർ എന്ന നടിയെ വ്യത്യസ്തയാക്കുന്നതെന്നും ആരാധകർ പറയുന്നു. മഞ്ജുവിന്റെ ആത്മധൈര്യത്തെയും വസ്ത്രധാരണത്തെയുമാണ് പലരും പ്രശംസിക്കുന്നത്. നടുക്ക് നിൽക്കുന്ന പെണ്ണിന്റെ മുഖത്തെ കോൺഫിഡൻസ് കണ്ടോ? വെറുതെ കിട്ടിയതല്ല.. ഇറങ്ങി പൊരുതി നേടിയതാണ്.. എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വെറും ഒരു പാവം കുടുംബിനി ആയിരുന്ന മഞ്ജുവിന്റെ മാറ്റം അവിശ്വനീയം, പെണ്ണുങ്ങളുടെ റോൾ മോഡൽ, പ്രത്യേകിച്ച് 40 കഴിഞ്ഞ സ്ത്രീകളുടെ, ചിലപ്പോഴൊക്കെ സാരിയിലും മാസും സ്റ്റൈലും ആവാൻ പറ്റുമെന്ന് മഞ്ജു തെളിയിച്ചു. വെസ്റ്റേൺ വേഷമാണോ, എന്നാൽ വെസ്‌റ്റേൺ കൾച്ചർ ഇല്ലാതെ തന്നെ ആ വസ്ത്രത്തിന്റെ സ്‌റ്റൈൽ കാത്ത് സൂക്ഷിക്കുന്ന ലുക്ക്. എല്ലാം മഞ്ജുവിൽ വർക്കാവും, ഞ്ജു വാര്യർ എന്ത് ധരിച്ചാലും അതിന് ഒരു പ്രത്യേക ഭംഗിയാണ്. സാരിയിൽ വന്നാൽ തനി നാടൻ പെണ്ണ് ആണ് മഞ്ജു എന്നും പലരും കമന്റുകളായി രേഖപ്പെടുത്തുന്നുണ്ട്.
മഞ്ജു ജനിച്ചു വീണത് ഒരു സാധാരണ കുടുംബത്തിൽ തന്നെ ആണ്… അവർ ഇന്ന് ഇത്രേം ഉയരത്തിൽ എത്തിയെങ്കിൽ അവരുടെ കഴിവും കഷ്ടപ്പാടും തന്നെ ആണ്….. പിന്നെ അവരെ സപ്പോർട്ട് ചെയ്ത കണക്ക് പറയുമ്പോൾ,മലയാള സിനിമയിലെ ജനപ്രിയ നടനായിരുന്ന വ്യക്തിയുമായി വിവാഹമോചനം നടത്തുകയും പിന്നീട് അതേ മലയാള സിനിമയിൽ പല ഭാഗത്തു നിന്നുള്ള നെഗറ്റീവ് ഇൻഫ്ലുൻസുകളും, ഭീക്ഷണികളും, വെല്ലുവിളികളും തരണം ചെയ്ത് അവിടെ പിടിച്ചുനിൽക്കുക എന്നത് ഒരു പോരാട്ടം തന്നെ ആയിരുന്നു… വമ്പന്മാരുടെ ഭീക്ഷണികൾക്ക് മുമ്പിൽ ഇവരെയും പിന്താങ്ങാൻ ആളുകൾ ഉണ്ടായി എന്നത് ഒരിക്കലും ഇവർ കാണിച്ച confidence,efforts നെ ഒന്നും ഇല്ലാതാകുന്നില്ല….. അഭിനന്ദിക്കേണ്ടതിനെ അഭിനന്ദിക്കുക തന്നെ വേണം എന്നാണ് ഒരു ആരാധിക കമന്റായി കുറിച്ചത്.
മാർച്ച് 27 നാണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിക്കുന്നത്. താൻ ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളിൽ ഏറ്റവും ശക്‌തമായ കഥാപാത്രമാണ് ‘എമ്പുരാനി’ലേതെന്നാണ് മഞ്ജു വാര്യർ പറയുന്നത്.
പ്രിയദർശിനിയെ നിങ്ങൾക്ക് പുതിയതായി പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ലൂസിഫറിൽ നിങ്ങളെല്ലാവരും കണ്ടതാണ്, സ്‌നേഹിച്ചതാണ്, പ്രിയദർശിനിയെ. പികെ രാംദാസ് എന്ന വലിയ ഒരു രാഷ്‌ട്രീയ നേതാവിൻറെ മകളായ പ്രിയദർശിനി പല ഘട്ടങ്ങളിലും അതൊക്കെ മറന്നുവച്ച് മാറ്റിവച്ച് കൊണ്ട് മകൾക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയുമൊക്കെ ജീവിച്ച വളരെ ബ്യൂട്ടിഫുൾ ആയിട്ടുള്ള വളരെ എലഗൻറ് ആയിട്ടുള്ള സ്‌ത്രീയാണ്.
പ്രിയദർശിനിയുടെ യാത്ര ലൂസിഫറിന് ശേഷം ഇപ്പോൾ എമ്പുരാനിലും തുടരുകയാണ് എന്നുള്ള വലിയ സന്തോഷം എനിക്കുണ്ട്. ഇതുവരെ ചെയ്‌തിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്‌തമായിട്ടുള്ളൊരു കഥാപാത്രമാണ് പ്രിയദർശിനി എന്നുള്ളത് നിസ്സംശയം എനിക്ക് പറയാൻ സാധിക്കും. അതിനെനിക്ക് മനസ്സറിഞ്ഞ് നന്ദി പറയാനുള്ളത് പൃഥ്വിരാജ്, മുരളി ഗോപി, ആൻറണി പെരുമ്പാവൂർ, എല്ലാറ്റിനും ഉപരി ബഹുമാനപ്പെട്ട ലാലേട്ടനോടും കൂടിയാണ്.
ലാലേട്ടനോടൊപ്പം ഞാൻ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങൾ എന്നും എനിക്ക് പ്രേക്ഷകരുടെ ഇടയിൽ പ്രത്യേക സ്ഥാനം തന്നിട്ടുള്ള കഥാപാത്രങ്ങളാണ്. എൻറെ ഓരോ കഥാപാത്രങ്ങളുടെയും പേരുകൾ എടുത്തുപറയുമ്പോൾ പലകഥാപാത്രങ്ങളും ലാലേട്ടനോടൊപ്പം അഭിനയിച്ച സിനിമകളിലേതാണ്. അതിലെനിക്ക് മനസ്സറിഞ്ഞ് സന്തോഷമുണ്ട്. വീണ്ടും ലാലേട്ടനോടൊപ്പം എമ്പുരാനിൽ വർക്ക് ചെയ്യാൻ സാധിച്ചതിൽ.
കഥയെ പറ്റി കൂടുതലൊന്നും പുറത്തുപറയാൻ പറ്റുന്ന ഒരു അവസ്ഥ അല്ല. അതുകൊണ്ട് ഒരു കാര്യം ഉറപ്പിച്ച് പറയാം. ഞാൻ അങ്ങേയറ്റം ആസ്വദിച്ച് ചെയ്‌തൊരു കഥാപാത്രമാണ് പ്രിയദർശിനി. പ്രിയദർശിനിയുടെ കോംപ്ലിക്കേഷൻസും സംഘർഷങ്ങളും സങ്കീർണ്ണതകളുമൊക്കെ എന്നെ എത്രമാത്രം അട്രാക്‌ട് ചെയ്‌തിട്ടുണ്ടോ അത്രമാത്രം തന്നെ വെല്ലുവിളികളും എനിക്ക് തന്നിട്ടുണ്ട്. അതുകൊണ്ട് പ്രിയദർശിനിയെ ലൂസിഫറിലെ പോലെ തന്നെ എമ്പുരാനിലും നിങ്ങൾക്കെല്ലാവർക്കും ഇഷ്‌ടപ്പെടും എന്ന് ആത്‌മാർത്ഥമായി ആഗ്രഹിക്കുന്നു.
രാജുവിനോടൊപ്പം ഒരു സിനിമ ചെയ്യുന്നതിൻറെ സന്തോഷം എത്രയാണെന്നുള്ളത് ലൂസിഫറിലും അല്ലെങ്കിൽ ഇപ്പോൾ എമ്പുരാനിലും ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ഏതൊരു ആർട്ടിസ്‌റ്റിനോട് ചോദിച്ചാലും അറിയാൻ സാധിക്കും. കാരണം അത്രയും കംഫർട്ടബിളായിട്ടുള്ള ഒരു സംവിധായകൻറെ കൂടെ വർക്ക് ചെയ്യുമ്പോൾ, ഒരു സംവിധായകന് ഏറ്റവും ആവശ്യമുള്ളതെന്ന് എനിക്ക് തോന്നുന്നത് എന്ത് വേണം എന്നതിനേക്കാളുപരി എന്ത് വേണ്ട എന്നതിനെ കുറിച്ചുള്ള വളരെ വ്യക്‌തമായിട്ടുള്ളൊരു ധാരണയാണ്.
രാജുവിനെ ഞാൻ കണ്ടിട്ടുള്ള വളരെ വലിയൊരു ക്വാളിറ്റിയാണ്, ക്ലാരിറ്റി, അല്ലെങ്കിൽ കൺവിക്ഷൻ, കോൺഫിഡൻസ് എന്ന് പറയുന്നത്. അങ്ങനെ ഉള്ളൊരു സംവിധായകൻറെ കൂടെ വർക്ക് ചെയ്യുന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും വളരെ സന്തോഷം തരുന്ന വളരെ പ്ലഷറുള്ള ഒരു കാര്യമാണ്.
എൻറെ ഒരു ഫേവറൈറ്റ് സംവിധായകൻമാരുടെ ലിസ്‌റ്റ് എടുക്കുമ്പോൾ തീർച്ചയായും രാജുവിന് അലിതൊരു സ്ഥാനം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. വീണ്ടും ലൂസിഫറിന് ശേഷം രാജുവിൻറെ സംവിധാനത്തിൽ ഒരു സിനിമയിൽ അഭിനയിക്കാൻ സാധിക്കുന്നതും വലിയ സന്തോഷമാണ്. മാർച്ച് 27 ആണ് ആ ദിവസം. എമ്പുരാൻ വരുന്നുവെന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു.
അതേസമയം, എമ്പുരാൻ സകല റെക്കോർഡുകളും തകർത്തെറിയുമെന്നാണ് ആരാധകർ പറയുന്നത്. ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണ് കാണാനാകുന്നത്. പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകൾ തീർന്ന അവസ്ഥയാണ്. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ ഉണ്ടായി.
ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നനത്. ആറു മണിക്കുള്ള ഫാൻസ് ഷോയുടെ ടിക്കറ്റുകൾ രണ്ടാഴ്ചയ്ക്കു മുമ്പേ തീർന്നിരുന്നു. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയിൽ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്.
ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം. ഫാർസ് ഫിലിംസ്, സൈബപ്‍ സിസ്റ്റംസ് ഓസ്ട്രേലിയ എന്നിവരാണ് ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ പ്രൈം വിഡിയോയും ആശീർവാദ് ഹോളിവുഡും ചേർന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എന്റർടെയ്ൻമെന്റ് ആണ് വിതരണം.
ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.
വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്.
