Connect with us

എന്റെ തിരഞ്ഞെടുപ്പുകൾ ഒക്കെ പലപ്പോഴും തെറ്റി പോയിട്ടുണ്ട്. ചിലത് ശരിയായിട്ടുണ്ട്; മഞ്ജു വാര്യർ

Actress

എന്റെ തിരഞ്ഞെടുപ്പുകൾ ഒക്കെ പലപ്പോഴും തെറ്റി പോയിട്ടുണ്ട്. ചിലത് ശരിയായിട്ടുണ്ട്; മഞ്ജു വാര്യർ

എന്റെ തിരഞ്ഞെടുപ്പുകൾ ഒക്കെ പലപ്പോഴും തെറ്റി പോയിട്ടുണ്ട്. ചിലത് ശരിയായിട്ടുണ്ട്; മഞ്ജു വാര്യർ

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിൽക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തിൽ നിന്നും പിന്മാറിയ താരം പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. ലേഡി സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്ന മഞ്ജു ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഏവർക്കും പ്രിയങ്കരിയാണ്.

തൊണ്ണൂറുകളിൽ മഞ്ജു വാര്യർ പ്രേക്ഷകർക്കിടയിലുണ്ടാക്കിയ തരംഗം ചെറുതല്ല. സാക്ഷ്യം എന്ന സിനിമയിലൂടെയാണ് നടി തുടക്കം കുറിക്കുന്നത്. ദിലീപിനൊപ്പമുള്ള സല്ലാപമാണ് നടിയുടെ കരിയറിൽ തന്നെ വഴിത്തിരിവായത്. ആദ്യമായി അഭിനയിച്ച സിനിമ സാക്ഷ്യമാണെങ്കിലും നായികയായത് സല്ലാപത്തിലാണ്. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ തന്റെ യാത്രകളുടെ വിശേഷങ്ങളും തന്റെ സിനിമാ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന ഫെഫ്‌ക ശിൽപശാലയിൽ പങ്കെടുക്കാനെതിരെ മഞ്ജു വാര്യരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അധികം മേക്കപ്പ് ഒന്നും ചെയ്യാതെ സാധാരണ വേഷത്തിലാണ് മഞ്ജു ചടങ്ങിൽ പങ്കെടുത്തത്. ശേഷം അവർ ഡെന്നിസ് ജോസഫ്, ലോഹിതദാസ് എന്നിവരെ കുറിച്ച് മഞ്ജു പ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി. ഒരു സിനിമയുടെ കഥയും തിരക്കഥയും ഒക്കെയെഴുതുന്നത് വളരെ കഷ്‌ടപെട്ടാണ്.

അതുകൊണ്ടു തന്നെ എന്നിലേക്ക് വരുന്ന ചിത്രങ്ങൾക്ക് നോ പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖമേറിയ കാര്യമാണ്. പക്ഷേ ഒരു കലാകാരി എന്ന നിലയിൽ എന്റെ തിരഞ്ഞെടുപ്പുകൾ ഒക്കെ പലപ്പോഴും തെറ്റി പോയിട്ടുണ്ട്. ചിലത് ശരിയായിട്ടുണ്ട്. പ്രവചനാതീതമായ സർഗാത്മകത ഇഴുകി ചേരുന്നതാണ് സിനിമ. അത്ഭുതകരമായ ഭംഗിയും ഭാഗ്യം ആയിട്ടാണ് ഞാൻ സിനിമയെ കാണുന്നത്. ഡെന്നിസ് ജോസഫ് മെമ്മോറിയൽ വർഷോപ്പാണ് ഇവിടെ നടക്കുന്നത്. ഞാൻ എന്റെ സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് ലോഹി സാറിനോടാണ്. എങ്കിലും ഡെന്നിസ് ജോസഫ് സാറിനോട് എനിക്ക് കടപ്പാടുണ്ട്. ഒരുപാട് താരങ്ങളുടെ ഗതി മാറ്റിയ വ്യക്തിയാണ് അദ്ദേഹം.

ഒരുപാട് ബഹുമാനമുള്ള ഫിലിം മേക്കേഴ്‌സ് ആണ് ഇവിടെ എത്തിയിട്ടുള്ളത്. നല്ല മാറ്റങ്ങളുടെ ഭാഗം ആകാനും നല്ല സിനിമകളുടെ ഭാഗം ആകാനും ഒക്കെ എല്ലാവർക്കും കഴിഞ്ഞത് ഭാഗ്യമായി തന്നെ ഞാൻ കരുതുന്നു. ഇനിയും നല്ല സിനിമകൾ ഉണ്ടാകട്ടെ അത് മാറ്റങ്ങളുടെ വെളിച്ചം നിറയ്ക്കട്ടെയെന്നും ഞാൻ ആശംസിക്കുന്നു എന്നുമാണ് മഞ്ജു വാര്യർ പറഞ്ഞു.

ഈ വേളയിൽ മുമ്പ് സല്ലാപത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. കലാതിലകമായി വന്ന കവർ പേജ് കണ്ടിട്ടാണ് ലോഹി സർ ഓഡിഷൻ വെച്ചത്. സല്ലാപം ഷൂട്ട് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോഴും ചിലപ്പോൾ എന്നെ മാറ്റുമെന്നാണ് കരുതിയത്. ഭയങ്കര സന്തോഷമൊന്നും ആരുടെ മുഖത്തും ഞാൻ കണ്ടിരുന്നില്ല.

ഞാൻ ഡാൻസ് പഠിക്കാൻ തുടങ്ങിയത് അമ്മയുടെ ആഗ്രഹം കൊണ്ട് മാത്രമാണ്. അമ്മയ്ക്ക് കുട്ടിക്കാലത്ത് ഡാൻസ് പഠിക്കാൻ ആഗ്രഹമായിരുന്നു. ആ സമയത്തെ സാഹചര്യങ്ങൾ കൊണ്ട് പഠിക്കാൻ പറ്റിയില്ല. എനിക്ക് ആഗ്രഹം വരുന്നതിന് മുമ്പേ എന്നെ ഡാൻസിന് ചേർത്തു. നാല് വയസിൽ പഠിക്കാൻ തുടങ്ങിയതാണെന്നും മഞ്ജു വാര്യർ ഓർത്ത് പറഞ്ഞു.

ഈ പുഴയും കടന്ന്, സല്ലാപം എന്നീ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചതോടെയാണ് ദിലീപും മഞ്ജു വാര്യരും അടുപ്പത്തിലാകുന്നത്. അധികം താമസിയാതെ ഇരുവരുടെയും പ്രണയം പൂവിട്ടു. മഞ്ജു അക്കാലത്ത് സൂപ്പർതാര പദവിയിലേയ്ക്ക് എത്തിയിരുന്നു. ദിലീപിന് ഇപ്പോൾ ഉള്ള പോലെ താരപദവിയുണ്ടായിരുന്നില്ല. ദിലീപിനെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിക്കുന്ന വിവരം മഞ്ജു വീട്ടിൽ പറഞ്ഞു. ദിലീപുമായുള്ള ബന്ധത്തെ മഞ്ജുവിന്റെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. എന്നിട്ടും ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.

1998 ലായിരുന്നു ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നത്. ഇതോടെ അഭിനയത്തിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു. പതിനാല് വർഷത്തിന് ശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ശേഷം 2016 ൽ ആണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. തന്റെ പേരിൽ അപവാദം കേട്ട താരത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്.

2004 ൽ ഒരു മാഗസീന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യറുമായുള്ള വിവാഹത്തിന് ശേഷമാണ് തന്റെ ഭാഗ്യങ്ങളെല്ലാം ഉണ്ടായതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. ഞാൻ കല്യാണം കഴിക്കുന്ന സമയത്താണ് പഞ്ചാബ് ഹൗസ് റിലീസ് ചെയ്യുന്നത്. അത് ഹിറ്റായ സമയത്തായിരുന്നു എന്റെ കല്യാണം. അതുവരെ ഞാൻ സിനിമയെ വലിയ പ്രാധാന്യത്തോടെ കണ്ടിരുന്നില്ല. കല്യാണം കഴിഞ്ഞതോടെ ഞാൻ സീരിയസ് ആയി. അവൾ അത്ര നല്ല സ്ഥിതിയിൽ നിൽക്കുമ്പോഴാണ് എന്റെ കൂടെ വന്നത്. അവൾ തിരഞ്ഞെടുത്ത വഴി തെറ്റിയെന്ന് ആരെക്കൊണ്ടും പറയിപ്പിക്കരുത്.

അവൾ വലിയ നടിയാണ്. അവളുടെ ഭർത്താവ് മോശക്കാരനാണെന്ന് ആരെക്കൊണ്ടും പറയിക്കരുതെന്ന് എനിക്ക് വാശിയുണ്ടായിരുന്നുവെന്നും ദിലീപ് പഴയ അഭിമുഖത്തിൽ പറയുന്നു. കല്യാണം കഴിഞ്ഞ ശേഷം ഒഴുക്കിനെതിരെ നീന്തലായിരുന്നു. കാരണം എല്ലാവരും എനിയ്‌ക്കെതിരായിരുന്നു. പിന്നീടാണ് ഞാൻ അഭിനയത്തിന്റെ തന്ത്രം പഠിച്ചതെന്ന് പറയാമെന്നും ദിലീപ് പറയുന്നു. തലക്കനം കൂടിയുണ്ടോ എന്ന ചോദ്യത്തിന് അതിന് തലയിൽ എന്തെങ്കിലും വേണ്ടെ എന്നാണ് ദിലീപ് ഉത്തരം നൽകുന്നത്.

തലയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ പടം നിർമ്മിക്കുമോ, കിട്ടുന്ന കാശ് ബാങ്കിലിട്ട് ഞാൻ വീട്ടിൽ പോകില്ലേ. മലയാള സിനിമയിലെ ഏറ്റവും ബുദ്ധിമാന്മാർ മമ്മൂക്കയും ജയറാമേട്ടനുമാണ്. കിട്ടുന്ന കാശ് മറ്റ് കാര്യങ്ങളിൽ നിക്ഷേപിച്ച് ഒരു ടെൻഷനും ഇല്ലാതെ സുന്ദരമായി അവർ ജീവിക്കുന്നു. ബുദ്ധിമതിയായ നടി മഞ്ജു വാര്യർ തന്നെയാണ്. അവർ എന്നെ കല്യാണം കഴിച്ച് പെട്ടെന്ന് തന്നെ സിനിമ വിട്ടില്ലേ. ബുദ്ധിയുള്ളതുകൊണ്ടല്ലേ സിനിമ വിട്ടതെന്നം ചിരിച്ചുകൊണ്ട് ദിലീപ് പറയുന്നു.

മലയാള സിനിമയിലെ ബുദ്ധിയിൽ എംബിഎ ഉള്ള മമ്മൂട്ടി തന്നെയാണ്. നിത്യജീവിതത്തിൽ പോലും പല മേഖലകളിൽ അദ്ദേഹത്തിന് വലിയ അറിവുണ്ട്. കാലത്തിനൊത്ത് സ്വയം പുതുക്കുന്ന നടനാണ് അദ്ദേഹം. മകൾ മീനൂട്ടിക്ക് മീശമാധവൻ ഏറെ ഇഷ്ടമാണ്. കുഞ്ഞിക്കൂനൻ ചെയ്യുന്ന സമയത്ത് ഞാൻ മേക്കപ്പ് അഴിക്കാതെ വീട്ടിൽ പോയിരുന്നു. കൂന് മാത്രം ഉണ്ടായിരുന്നില്ല.

വീട്ടിലെത്തിയ എന്നെ കണ്ട മീനൂട്ടി എന്നോട് ആരാന്ന് ചോദിച്ചു. അച്ഛന്റെ ചേട്ടനാണെന്നായിരുന്നു ഞാൻ നൽകിയ മറുപടി. ആ വേഷത്തിൽ ഒന്ന് രണ്ട് തവണ കൂടി ഞാൻ വീട്ടിൽ പോയി. അപ്പോഴൊക്കെ വലിയച്ഛാ എന്നായിരുന്നു മീനൂട്ടി വിളിച്ചത്. അച്ഛനെ മനസ്സിലായില്ലെന്നായിരുന്നു ഞാൻ ആദ്യം കരുതിയത്.

പക്ഷെ ആ വേഷത്തിൽ ഞാൻ അവളെ വഴക്ക് പറഞ്ഞപ്പോൾ അച്ഛാ.. വേണ്ടച്ഛാ എന്ന് പറഞ്ഞത്. അപ്പോഴാണ് എനിക്ക് മനസ്സിലായത് അവൾക്ക് മനസ്സിലാകാഞ്ഞിട്ടല്ല, എനിക്ക് വിഷമം ആകേണ്ടെന്ന് കരുതി അവൾ അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു. ഏത് വേഷത്തിൽ ചെന്നാലും അവൾക്ക് എന്നെ തിരിച്ചറിയാൻ സാധിക്കുമെന്നും ദിലീപ് അഭിമുഖത്തിൽ പറയുന്നു.

അടുത്തിടെ ദിലീപിനെയും മഞ്ജുവിനെയും കുറിച്ച് പുറത്തെത്തിയ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വൈറലായിരുന്നു. ദിലീപും കുടുംബവും ഇപ്പോൾ ചെന്നൈയിലാണ് താമസിക്കുന്നത്. ഇളയമകൾ മഹാലക്ഷ്മിയും മൂത്ത മകൾ മീനാക്ഷിയും അവിടെ തന്നെയാണ് പഠിക്കുന്നത്. എന്നാൽ കൊച്ചിയിൽ പത്മസരോവരം എന്ന വീട്ടിലാണ് ദിലീപ് താമസിച്ചിരുന്നത്. ഇപ്പോഴും ദിലീപും കാവ്യയും ഒഴിച്ചുള്ള ബാക്കിയെല്ലാവരും അവിടെ തന്നെയാണ് താമസം.

ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുള്ള ഒരിടം കൂടിയാണ് പത്മസരോവരം. ഇപ്പോൾ വീണ്ടും പത്മസരോവരം സോഷ്യൽ മീഡിയയിൽ നിറയുകയാണ്. മഞ്ജുവും ദിലീപും വർഷങ്ങളായി താമസിച്ചിരുന്നത് പത്മസരോവരം എന്ന വീട്ടിലാണ്. ഇവിടെ മഞ്ജു ഉപയോഗിച്ചിരുന്ന, മഞ്ജു താമസിച്ചിരുന്ന മുറി ഇപ്പോഴും അതുപോലെ തന്നെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. മഞ്ജു ഉപയോഗിച്ചിരുന്ന സാധനങ്ങൾ, പോയപ്പോൾ എടുക്കാതെയും അവിടെ ഉപേഷിച്ചു പോയതുമായ സാധനങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ സൂക്ഷിക്കുന്നുണ്ടെന്നാണ് ചില യൂട്യൂബ് ചാനലുകളിൽ പറഞ്ഞിരുന്നത്.

More in Actress

Trending

Recent

To Top