Malayalam
മകനും മകളും സുഖമായി ഇരിക്കുന്നോ എന്ന് സംവിധായകൻ; വൈറലായി മഞ്ജുവിന്റെ വാക്കുകൾ
മകനും മകളും സുഖമായി ഇരിക്കുന്നോ എന്ന് സംവിധായകൻ; വൈറലായി മഞ്ജുവിന്റെ വാക്കുകൾ
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയിൽ നിന്നും എടുത്തത്. നീണ്ട പതിന്നാല് വർഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകർച്ചകൾക്കാണ് മലയാളികൾ സാക്ഷ്യം വഹിച്ചത്.
വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ ഇതുവരെയും എവിടെയും തുറന്ന് പറയാത്ത മഞ്ജുവിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കേറെ ഇഷ്ടമാണ്. മഞ്ജുവിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. അടുത്തിടെയാണ് യൂറോപ്യൻ സന്ദർശനത്തിലെ സന്തോഷ നിമിഷങ്ങൾ മഞ്ജു പങ്കുവച്ചത്.
ഇപ്പോഴിതാ മഞ്ജുവിന്റെ ഈ ചിത്രങ്ങൾക്ക് താഴെ വന്ന കമന്റും മഞ്ജു നൽകിയ മറുപടിയുമാണ് വൈറലാകുന്നത്. എഴുത്തുകാരനും സംവിധായകനും – നൃത്തസംവിധായകൻ കൂടിയായ ബൽറാം സിംഗ് ആണ് മഞ്ജുവിനോട് കുടുംബത്തെക്കുറിച്ചും മഞ്ജുവിന്റെ സിനിമകളെക്കുറിച്ചുമെല്ലാം സംസാരിക്കുന്നത്.
ശക്തയായ സ്ത്രീയെ കാണുന്നതിനേക്കാൾ പ്രചോദനം നൽകുന്ന മറ്റൊന്നില്ല. ശക്തയായ സ്ത്രീയായിരിക്കുക എന്ന് മഞ്ജുവിനെ ആശംസിക്കുന്നതോടൊപ്പം ബൽറാം കുടുംബത്തെയും അന്വേഷിക്കുന്നുണ്ട്. സുന്ദരിയായ മകളെ തിരക്കി എന്നും. മകനും മകളും സുഖമായി ഇരിക്കുന്നോ എന്നുമാണ് അദ്ദേഹം ചോദിക്കുന്നത്. പൊതുവെ കമന്റുകൾക്ക് ഒന്നും മഞ്ജു മറുപടി നൽകാറില്ല. എന്നാൽ ഈ കമന്റിന് ലവ് ഇമോജിയാണ് മഞ്ജു ഇട്ടത്.
എന്നാൽ സോഷ്യൽ മീഡിയയും മലയാളികളും ആകെ കൺഫ്യൂഷനിലായിരിക്കുകയാണ്. മകളെ തിരക്കിയത് മനസിലായി. ഏതാണ് ഈ മകൻ?, ഈ മകന്റെ കാര്യം ചോദിക്കുന്നത് ഏന്താണ് എന്നാണ് പലരും കമന്റുകളായി ചോദിക്കുന്നത്. എന്നാൽ ഇതിനോടൊന്നും മഞ്ജു പ്രതികരിച്ചിട്ടില്ല. നിലവിൽ തന്റെ സിനിമാ തിരക്കുകളിലാണ് മഞ്ജു.
വിടുതലെ 2 ആണ് മഞ്ജു വാര്യരുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള സിനിമ. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും.
മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. ബോളിവുഡ് ചിത്രത്തിലും നടി അരങ്ങേറ്റം കുറിക്കുന്നുണ്ടെന്ന വിവരവും പുറത്തെത്തിയിട്ടുണ്ട്. എന്നാൽ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ ഇതുവരെ പുറത്തെത്തിയിട്ടില്ല.
അതേസമയം, എമ്പുരാൻ ആണ് മലയാളത്തിൽ മഞ്ജു വാര്യരുടെ വരാനിരിക്കുന്ന സിനിമ. മാർച്ച് 27ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റ ടീസർ പുറന്ന് വന്നിരുന്നു. തന്റെ ജീവിതത്തിൽ കരിയറിൽ കിട്ടിയ മറക്കാൻ ആകാത്ത കഥാപാത്രം എന്നാണ് മഞ്ജു എമ്പുരാൻ സിനിമയെക്കുറിച്ചും പൃഥ്വി നെ കുറിച്ചും സംസാരിച്ചത്. ആശിർവാദ് സിനിമകളെക്കുറിച്ചും ചടങ്ങിൽ മഞ്ജു സംസാരിച്ചിരുന്നു.
