Malayalam
ഉറ്റസുഹൃത്തിന് പിറന്നാള്‍ ആശംസകളുമായി മഞ്ജു; വൈറലായി ചിത്രങ്ങള്‍
ഉറ്റസുഹൃത്തിന് പിറന്നാള്‍ ആശംസകളുമായി മഞ്ജു; വൈറലായി ചിത്രങ്ങള്‍
ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. 1995 ല്‍ പുറത്തിറങ്ങിയ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്താണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്.
14 വര്‍ഷത്തെ ഇടവെളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ കരിയര്‍ കുറച്ചുകൂടി മികച്ചതാക്കുകയായിരുന്നു മഞ്ജു ചെയ്തത്. ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല, തമിഴിലും താരം മികവുറ്റ വേഷങ്ങള്‍ അവതരിപ്പിച്ചുകഴിഞ്ഞു. ഇപ്പോഴിതാ തന്റെ െ്രെപവറ്റ് സെക്രട്ടറിയും അടുത്ത സുഹൃത്തും കൂടിയായ ബിനീഷ് ചന്ദ്രയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് നടി.
സിനിമയിലേക്ക് രണ്ടാമതും തിരിച്ച് വരവ് നടത്തിയതിന് ശേഷം മഞ്ജു വാര്യര്‍ക്ക് പിന്തുണ നല്‍കാന്‍ ഒരുപാട് പേരുണ്ട്. എന്നാല്‍ തന്റെ നട്ടെല്ലായി നില്‍ക്കുന്നയാള്‍ ബിനീഷ് ചന്ദ്രയാണെന്നാണ് മഞ്ജുവിപ്പോള്‍ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചില ചിത്രങ്ങള്‍ നടി പങ്കുവെച്ചത്. സുഹൃത്ത് എന്നതിലുപരി ബിനീഷ് തനിക്ക് എത്രത്തോളം വേണ്ടപ്പെട്ടയാളാണെന്ന് നടി സൂചിപ്പിച്ചിരിക്കുകയാണ്.
‘എന്റെ ബാക്ക്‌ബോണും ഉറ്റസുഹൃത്തിനും ജന്മദിനാശംസകള്‍. ബിനീഷ് ചന്ദ്രയ്ക്ക് മികച്ച ഒരു വര്‍ഷം ആശംസിക്കുകയാണ്. നിന്റെ സ്വപ്‌നങ്ങളും എല്ലാം സത്യമായി ഭവിക്കട്ടെ’ എന്നാണ് മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷനില്‍ എഴുതിയിരിക്കുന്നത്. ബിനീഷിനൊപ്പം വിദേശത്തേക്ക് നടത്തിയ യാത്രകളില്‍ നിന്നുള്ള ഫോട്ടോസും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ബിനീഷിന് ആശംസകള്‍ അറിയിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
നാലാമത് അങ്ങനെ ഒരു ഫാമിലി ഫോട്ടോ ഫേസ്ബുക്കില്‍ കൊടുത്തിട്ടില്ലായിരുന്നു എങ്കില്‍ യൂട്യൂബേഴ്‌സ് ചേച്ചിയെ ഇപ്പോള്‍ വീണ്ടും കല്യാണം കഴിപ്പിച്ചു വിട്ടേനെ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. മഞ്ജു ചേച്ചിയുടെ ബെസ്റ്റ് ഫ്രണ്ടിന് മഞ്ജുച്ചേച്ചിയുടെ ബെസ്റ്റ് ഫോട്ടോഗ്രാഫറിന് ഒരായിരം പിറന്നാള്‍ ആശംസകള്‍. പാന്‍ ഇന്ത്യ നായിക മഞ്ജു വാര്യരെ മുന്‍പില്‍ നിന്ന് നയിക്കുന്ന സഹോദര തുല്യനായ ബിനീഷ് ചന്ദ്രന് പിറന്നാള്‍ ആശംസകള്‍.. എന്നിങ്ങനെ നിരവധി കമന്റുകളാണ് നടിയുടെ പോസ്റ്റിന് താഴെ വരുന്നത്.
യാത്രകളിലും ബിസിനസിലും തുടങ്ങി ഊണിലും ഉറക്കിലും മഞ്ജുവിന് തുണയായി നില്‍ക്കുന്ന സൗഹൃദങ്ങളില്‍ ഒരാളാണ് ബിനീഷ് ചന്ദ്ര. മഞ്ജുവിന്റെ െ്രെപവറ്റ് സെക്രട്ടറി എന്നതിനപ്പുറം ഉറ്റ സുഹൃത്ത് കൂടിയാണ് അദ്ദേഹം. അതുകൊണ്ടാണ് നടി അദ്ദേഹത്തെ തന്റെ ബാക്കോബോണ്‍ എന്ന് വിശേഷിപ്പിക്കാനുള്ള കാരണം. ഓരോ വര്‍ഷം കഴിയുംതോറും സൗന്ദര്യം കൂടി പ്രായം കുറച്ച് വരികയാണെന്നാണ് മഞ്ജുവിനെ പറ്റിയുള്ള എല്ലാവരുടെയും അഭിപ്രായം.
അതിന് ഉദ്ദാഹരണമായിട്ടാണ് നടിയുടെ പുത്തന്‍ ഫോട്ടോസ്. അതിനെല്ലാം പിന്നില്‍ ബിനീഷിന്റെ കൂടെ പിന്തുണയുണ്ട്. പതിനാല് വര്‍ഷത്തിന് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ തിരിച്ച് വന്ന മഞ്ജുവിന്റെ സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും നിഴലായി ഒപ്പം സഞ്ചരിക്കുന്നത് സംരംഭകന്‍ കൂടിയാണ് ബിനീഷ് ചന്ദ്ര.
തന്റെ എല്ലാ യാത്രയിലും ബീനിഷ് ഒപ്പമുണ്ടെന്ന് നടി പറഞ്ഞിരുന്നു. ഇന്ന് കാണുന്ന മഞ്ജുവിനെ മലയാളിക്ക് സമ്മാനിച്ചതില്‍ ഒരു പ്രധാന പങ്ക് ബിനീഷിനുമുണ്ട്. െ്രെപവറ്റ് സെക്രട്ടറി എന്നതിനപ്പുറം ഇരുവര്‍ക്കും ഇടയില്‍ ഒരു സഹോദര സ്‌നേഹമാണ്. മഞ്ജുവിന്റെ സംസാരത്തില്‍ നിന്ന് പോലും അത് വ്യക്തമാണ്. ലഡാക്കിലേക്കുള്ള മഞ്ജുവിന്റെ ബൈക്ക് യാത്ര പോലു സാധ്യമായത് ബിനീഷ് ചന്ദ്രന്റെ പിന്‍ബലത്തിലാണ്.
കഴിഞ്ഞ ദിവസം താരം തന്റെ മനോഹരമായ ചില ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതിന് താഴെ നിരവധി കമന്റും വന്നു. ഇപ്പോഴിതാ ഈ ചിത്രങ്ങള്‍ക്ക് മഞ്ജു കൊടുത്ത ക്യാപ്ഷന്‍ ആണ് വൈറല്‍ ആവുന്നത്. ഇതില്‍ പ്രണയത്തെ കുറിച്ചാണ് നടി കുറിച്ചത്. ഇതോടെ മഞ്ജു ഇപ്പോള്‍ പ്രണയത്തില്‍ ആണോ എന്നാണ് ആരാധകരുടെ സംശയം. പ്രണയത്തെ കുറിച്ചുള്ള തന്റെ തന്നെ കാഴ്ചപ്പാടാണ് താരം പങ്കുവെച്ചത്. അതും വളരെ പ്രണയാര്‍ദ്രമായിട്ടുള്ള ഒരു വീഡിയോയ്‌ക്കൊപ്പം.
‘എനതുയിരേ’ എന്ന് തുടങ്ങുന്ന തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിനൊപ്പ ചേര്‍ത്തുവച്ച തന്റെ ഫോട്ടോ കൊളാഷ് വീഡിയോ ആണ് മഞ്ജു ഷെയര്‍ ചെയ്തിരിയ്ക്കുന്നത്. ‘ഒരു കാരണം കൊണ്ട് സംഭവിയ്ക്കുന്നതല്ല പ്രണയം, ഒരു കാരണവും ഇല്ലാതെ സംഭവിക്കുന്നതാണ്’ എന്ന് മഞ്ജു വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിയ്ക്കുന്നു. ഇതോടെ നിരവധി കമന്റാണ് ഇതിന് താഴെ വന്നത്.
