Connect with us

നൂറോളം പേരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്, കാരണം!; മഞ്ജു വാര്യര്‍

Malayalam

നൂറോളം പേരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്, കാരണം!; മഞ്ജു വാര്യര്‍

നൂറോളം പേരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്, കാരണം!; മഞ്ജു വാര്യര്‍

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്. മഞ്ജുവിന്റെ അഭിനയത്തിന് മുന്നില്‍ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ച് സംവിധായകരെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. സല്ലാപം എന്ന ചിത്രത്തിലൂടെയായാണ് താരം നായികയായി അരങ്ങേറിയത്.

സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തില്‍ നിന്നും പിന്മാറിയ താരം പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. അതിനുശേഷം നായികയായി തിളങ്ങിയ മഞ്ജു വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചു കഴിഞ്ഞു.

മലയാളത്തിന്റെ ഈ പ്രിയനടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകം തന്നെ പറയേണ്ടി വരും. മഞ്ജു ഇന്ന് മലയാളത്തിന്റെ ശക്തമായ സ്ത്രീസാന്നിദ്ധ്യമായി അതിരുകള്‍ക്കപ്പുറവും അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹൗ ഓള്‍ഡ് ആര്‍ യു വിന് ശേഷം മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുമായി അഭിനയ ജീവിതം ആസ്വദിക്കുകയാണ് മഞ്ജു.

ഇപ്പോഴിതാ മുമ്പ് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മഞ്ജു പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധനേടുന്നത്. സോഷ്യല്‍മീഡിയ ആപ്പുകളെ കുറിച്ചായിരുന്നു മഞ്ജു ആദ്യം സംസാരിച്ചത്. തന്റെ ഫോണില്‍ ഫോട്ടോകളൊന്നുമില്ല. ഫോണിലുള്ള വീഡിയോകളിലൊന്ന് മമ്മൂക്കയുടേതാണ്. വാട്‌സ്ആപ്പാണ് താന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്പെന്നും ആഗ്രഹത്തിന്റെ പേരില്‍ എടുത്തുവെച്ച എയര്‍ ബിഎന്‍ബി ആപ്പാണ് ആരെങ്കിലും ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ആദ്യംചെയ്യുന്ന ആപ്പെന്നും മഞ്ജു പറഞ്ഞു.

തന്നെ ഏറ്റവും കൂടുതല്‍ ഫോണില്‍ വിളിക്കുന്നയാള്‍ തന്റെ അമ്മയാണ്. ഇന്‍സ്റ്റഗ്രാമില്‍ താന്‍ ആക്ടീവല്ലെന്നും ഒന്നും ചെക്ക് ചെയ്യാറില്ലെന്നും താന്‍ അധികം ഫോണ്‍ ഉപയോഗിക്കുന്ന ആളല്ലെന്നും ആരെയും അങ്ങനെ വിളിക്കാറില്ലെന്നും മഞ്ജു പറയുന്ന.് മാത്രമല്ല, ഫോണില്‍ നൂറോളം പേരെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും അവരൊന്നും അറിയാവുന്നവരല്ലെന്നും മഞ്ജു പറയുന്നു.

ദിലീപിനും മഞ്ജുവിനും ഒരു മകളാണ് ഉള്ളത്. സിനിമയിലെത്തിയില്ലെങ്കില്‍ പോലും നിരവധി ആരാധകരാണ് ഇന്ന് മീനാക്ഷിയ്്ക്കുള്ളത്. പരസ്യമായി മീനാക്ഷിയെയും മഞ്ജുവിനെയും ആരും കണ്ടിട്ടില്ല. അച്ഛന്റെയും കാവ്യയുടെയും പിറന്നാളിനെല്ലാം അവര്‍ക്കൊപ്പമുള്ള മനോഹര ചിത്രങ്ങളോടൊപ്പം പിറന്നാള്‍ ആശംസകള്‍ അറിയിക്കാറുള്ള മീനാക്ഷി മഞ്ജുവിന്റെ പിറന്നാളിന് ആശംസകളൊന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറില്ല.

തിരിച്ച് മഞ്ജുവും അതുപോലെ തന്നെ. മുമ്പ് ദിലീപും മഞ്ജുവും വേര്‍പിരിയുന്ന സമയത്ത് താരം പങ്കിട്ട ഒരു കുറിപ്പാണ് അവസാനമായി മീനാക്ഷിയെ കുറിച്ച് താരം പറഞ്ഞത്. പിന്നീടൊരിക്കിലും സോഷ്യല്‍ മീഡിയയിലോ ഇന്റര്‍വ്യൂകളിലോ ഒന്നും മീനാക്ഷിയെ കുറിച്ച് താരം പറഞ്ഞിട്ടുമില്ല, ചിത്രങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല. അതിനാല്‍ തന്നെ അമ്മയും മകളും സ്വരച്ചേര്‍ച്ചയിലല്ലെന്നും ദിലീപിന്റെ ഭാഗത്താണ് ശരി, അതുകൊണ്ടാണ് മീനാക്ഷി അമ്മയെ വെറുക്കുന്നതെന്നും ചിലര്‍ വാദിക്കുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായേക്കാവുന്ന സൈബര്‍ ആക്രമണം കാരണമാണ് ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളും ചിത്രങ്ങളുമൊന്നും സോഷ്യല്‍ മീഡിയയില്‍ പങ്കിടാത്തതെന്നും സ്വകാര്യമായി അവര്‍ കാണുന്നുണ്ടോ സംസാരിക്കുന്നുണ്ടോ എന്നൊന്നും ഈ പറയുന്നവര്‍ക്കാര്‍ക്കും അറിയില്ലല്ലോ എന്നുമാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ദിലീപുമായി പിരിഞ്ഞ വേളയില്‍ മഞ്ജു പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു;

’14 വയസുള്ള മകള്‍ മീനാക്ഷിയുടെ കസ്റ്റഡിക്ക് വേണ്ടി പോരാടില്ല. മീനൂട്ടി അവളുടെ അച്ഛനെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് മറ്റാരേക്കാളും എനിക്കറിയാം. ദിലീപേട്ടന്റെ കൂടെ അവള്‍ സുരക്ഷിതയും സന്തോഷവതിയും ആയിരിക്കുമെന്ന് ഉറപ്പുണ്ട്. അവളുടെ കസ്റ്റഡിയെച്ചൊല്ലിയുള്ള നിയമപോരാട്ടത്തില്‍ അവളുടെ ജീവിതം കൂടുതല്‍ വിഷമത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അവള്‍ക്ക് വേണ്ടി ഒരു കോള്‍ അകലെയുണ്ടാകും’, എന്നാണ് വിവാഹമോചനസമയത്ത് മഞ്ജു പങ്കിട്ട ഒരു കത്തില്‍ എഴുതിയിരുന്നത്.

അതേസമയം, ഇപ്പോള്‍ മീനാക്ഷി മെഡിസിന്‍ പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. സര്‍ജറി ചെയ്യുന്ന ചിത്രമെല്ലാം മകള്‍ അയച്ച് തരാറുണ്ടെന്നും അതൊക്കെ കാണുമ്പോള്‍ വളരെ അഭിമാനമാണെന്നുമാണ് ദിലീപ് അടുത്തിടെ പറഞ്ഞത്. ദിലീപിന് മഹാലക്ഷ്മി എന്നൊരു മകള്‍ കൂടിയുണ്ട്. ചെന്നൈയിലാണ് കുടുംബസമേതം ഇപ്പോള്‍ ദിലീപിന്റെ താമസം. ഷൂട്ടിങ് ആവശ്യങ്ങള്‍ക്ക് മാത്രമാണ് കേരളത്തിലേയ്ക്ക് താരം വരുന്നത്.

More in Malayalam

Trending

Recent

To Top