മഞ്ജുവിന്റെ ആ ആഗ്രഹം യാഥാർഥ്യത്തിലേക്ക്…..
മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജുവാര്യർ. സിനിമയിലെ ഒട്ടുമിക്ക മുൻ നിര താരങ്ങളോടൊപ്പം താരത്തിന് അഭിയനയിക്കാൻ സാധിച്ചി ട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇതാ മഞ്ജുവിന്റെ ഏറെ നാളത്തെ ആഗ്രഹത്തിന് ഒടുവിൽ അത് യാഥാർഥ്യമാവുകയാണ്.
മമ്മൂക്കയോടൊപ്പം അഭിനയിക്കാനുള്ള അവസരമാണ് മഞ്ജുവിന് ലഭിച്ചിരിക്കുന്നത്. നവാഗതനായ ജോഫിൻ. ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചി ത്രത്തിലാണ് ആദ്യമായി മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നത്. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . എന്നാൽ ചിത്രത്തിന് ഇത് വരെ പേര് നൽകിയിട്ടില്ല
തന്റേതായ അഭിനയ മികവുകൊണ്ട് മലയത്തിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പിന്നീട് പൂർവാധികം ശക്തിയോടെ താരം തിരിച്ചെത്തുകയായിരുന്നു. തമിഴിൽ ധനുഷിനൊപ്പം അസുരനിൽ ശക്തമായ ഒരു കഥാപാത്രം ചെയ്യാൻ മഞ്ജുവിന് സാധിച്ചിട്ടുണ്ട്.
മമ്മൂക്കയുടെ നായികയായിട്ടല്ല ചത്രത്തിൽ എത്തുന്നത്. നിർണായക ഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന സുപ്രധാന കഥാപാത്രമായാണ് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ ഒടുവിൽ എറണാകുളത്ത് തുടങ്ങും.
മഞ്ജുവിന്റെ ആദ്യ തമിഴ് സിനിമ കൂടിയാണ് അസുരൻ . മഞ്ജു സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് വലിയ അംഗീകാരമായി കരുതുന്നുവെന്ന് അസുരൻ സംവിധായകന് വെട്രിമാരന് മുൻപ് പറഞ്ഞിരുന്നു. ധനുഷിന്റെ ഭാര്യയുടെ വേഷത്തിലായിരുന്നു മഞ്ജു ചിത്രത്തിൽ എത്തിയത് മഞ്ജുവിനേക്കാള്‍ നന്നായി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമ തിരക്കുകൾക്കിടയിലും തൻറെ നൃത്തം കൈ വിടാറില്ല . നൃത്തത്തിലൂടെ തന്നെയായിരുന്നു മഞ്ജുവിന്റെ തിരിച്ചു വരവും . കഴിഞ്ഞ ദിവസം ബഹ്റിനിൽ വെച്ചു നടന്ന കേരളീയ സമാജത്തിൽ മഞ്ജു അവതരിപ്പിച്ച നൃത്തം ആരാധകർക്കായി മഞ്ജു പങ്കുവെച്ചിരുന്നു.
Manju Warrier
