Connect with us

മലയാളികൾ കേൾക്കാൻ അഗ്രഹിച്ച വാർത്ത, അതീവ സന്തോഷവതിയായി മഞ്ജു വാര്യര്‍; ഒടുവിൽ ആ സസ്പെൻസ് പുറത്തുവിട്ടു

Malayalam

മലയാളികൾ കേൾക്കാൻ അഗ്രഹിച്ച വാർത്ത, അതീവ സന്തോഷവതിയായി മഞ്ജു വാര്യര്‍; ഒടുവിൽ ആ സസ്പെൻസ് പുറത്തുവിട്ടു

മലയാളികൾ കേൾക്കാൻ അഗ്രഹിച്ച വാർത്ത, അതീവ സന്തോഷവതിയായി മഞ്ജു വാര്യര്‍; ഒടുവിൽ ആ സസ്പെൻസ് പുറത്തുവിട്ടു

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറാണ് നടി മഞ്‍ജു വാര്യര്‍. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത മഞ്ജു നീണ്ട ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവായിരുന്നു നടത്തിയത്. മലയാളത്തോടൊപ്പം തന്നെ ഇപ്പോൾ തമിഴ് സിനിമയിലും നടി സജീവമാണ്. അഭിനേത്രി എന്നതിന് പുറമെ താനൊരു മികച്ച ​ഗായിക കൂടിയാണെന്ന് നടി പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താൻ പുതിയൊരു ചിത്രത്തിനായി പാട്ട് പാടുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് മഞ്‍ജു വാര്യര്‍.

അജിത് നായകനായി എത്തുന്ന തമിഴ് ചിത്രം തുനിവിലാണ് മഞ്‍ജു വാര്യര്‍ ​ഗായികയാകുന്നത്. മഞ്ജു വാര്യർ തന്നെയാണ് ചിത്രത്തിലെ നായികയും. നടി ആദ്യമായി ആലപിക്കുന്ന തമിഴ് ​ഗാനം കൂടിയായിരിക്കും ഇത്. ജിബ്രാൻ ആണ് ​ഗാനത്തിന് സം​ഗീതം നൽകുന്നത്. ​തുനിവിൽ പാട്ട് പാടാൻ അവസരം ലഭിച്ചതിൽ സന്തോഷവതിയാണെന്ന് മഞ്‍ജു വാര്യര്‍ ഫേസ്ബുക്കിൽ കുറിച്ചു.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുനിവ്. പൊങ്കലിനാണ് ചിത്രം റിലീസ് ചെയ്യുക. മഞ്‍ജു വാര്യര്‍ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് സിനിമ കൂടിയാണ് ഇത്. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്തും എച്ച് വിനോദും ബോണി കപൂറും ‘വലിമൈ’ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘തുനിവ്’. എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

അതേസമയം, ജാക്ക് ആന്‍ഡ് ജില്ലിലെ ‘കിം കിം കിം‘, ‘കയറ്റത്തിലെ ഇസ്ത്തക്കോ‘ തുടങ്ങിയ ​ഗാനങ്ങളാണ് ഏറ്റവും ഒടുവിലായി നടി ആലപിച്ചത്. ‘കിം കിം കിം’ വലിയ ഹിറ്റായിരുന്നു. ​ഗാനത്തിന് ചുവടുവച്ച് സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേർ രം​ഗത്തെത്തിയിരുന്നു.

More in Malayalam

Trending

Recent

To Top