Malayalam
ചെറിയ പ്രായം മുതലെ പ്രതിസന്ധികളോട് യുദ്ധം ചെയ്തല്ലേ അമ്മ ജീവിച്ചത്… ഭര്‍ത്താവിന്റെ മരണത്തിന്റെ വേദനകള്‍ക്കിടയിലും രണ്ട് മക്കളെയും നല്ല രീതിയില്‍ വളര്‍ത്തി; രണ്ട് അമ്മമാരെ കുറിച്ച് മനസ്സ് തുറന്ന് സുപ്രിയ മേനോൻ
ചെറിയ പ്രായം മുതലെ പ്രതിസന്ധികളോട് യുദ്ധം ചെയ്തല്ലേ അമ്മ ജീവിച്ചത്… ഭര്‍ത്താവിന്റെ മരണത്തിന്റെ വേദനകള്‍ക്കിടയിലും രണ്ട് മക്കളെയും നല്ല രീതിയില്‍ വളര്‍ത്തി; രണ്ട് അമ്മമാരെ കുറിച്ച് മനസ്സ് തുറന്ന് സുപ്രിയ മേനോൻ
പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലാണ് സുപ്രിയയെ മലയാളികള്‍ അടുത്തറിയുന്നത്. എന്നാൽ സിനിമയിൽ നിർമ്മാതാവെന്ന നിലയിൽ ഒരു സ്ഥാനം സുപ്രിയ ഇതിനോടകം നേടിയെടുത്തു. സോഷ്യല്‍ മീഡിയയിലും സജീവമാണ് സുപ്രിയ. ഇടയ്ക്ക് തന്റെ വിശേഷങ്ങൾ സുപ്രിയ പങ്കിടാറുണ്ട്
ഇപ്പോഴിതാ ഏറ്റവും പുതിയ അഭിമുഖത്തിൽ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനെ കുറിച്ച് സുപ്രിയ പറയുകയാണ്
അമ്മയാണ് ഏറ്റവും കരുത്തയായ സ്ത്രീ എന്നാണ് സുപ്രിയ പറയുന്നത്. ഭര്‍ത്താവിനെ നഷ്ടപ്പെട്ടതിന് ശേഷം മക്കളെ വളര്‍ത്തി വലുതാക്കി എന്ന് മാത്രമല്ല ഇന്നും അധ്വാനിച്ച് ജീവിക്കുകയാണ്. അമ്മയുടെ യാത്ര വളരെ കരുത്തുള്ളതാണെന്നാണ് സുപ്രിയ പറയുന്നു.
ജീവിതത്തിലെ രണ്ട് അമ്മമാരെ കുറിച്ചുള്ള അഭിപ്രായത്തെ കുറിച്ച് അഭിമുഖത്തിനിടെ സുപ്രിയയോട് ചോദിച്ചിരുന്നു. ‘മല്ലിക സുകുമാരന്‍ എന്ന അമ്മയുടെ യാത്ര എന്തൊരു കരുത്തുള്ളതാണെന്നാണ് സുപ്രിയ മേനോന്‍ പറയുന്നത്. ചെറിയ പ്രായം മുതലെ പ്രതിസന്ധികളോട് യുദ്ധം ചെയ്തല്ലേ അമ്മ ജീവിച്ചത്. ഭര്‍ത്താവിന്റെ മരണത്തിന്റെ വേദനകള്‍ക്കിടയിലും രണ്ട് മക്കളെയും നല്ല രീതിയില്‍ വളര്‍ത്തി. മക്കളുടെ വിവാഹം കഴിഞ്ഞ്, കുട്ടികളായി. എന്നിട്ടും അമ്മ വെറുതെ ഇരിക്കുന്നുണ്ടോ? അഭിനയം, റസ്‌റ്റോറന്റ് ബിസിനസ്, ഞങ്ങളെക്കാള്‍ തിരക്കാണ് അമ്മയ്ക്ക്. ആ ജീവിതം പാഠപുസ്തകമാണെന്ന്’, സുപ്രിയ പറയുന്നു.
എന്റെ അമ്മ പത്മയും കരുത്തുള്ള വനിതയാണ്. പുറത്ത് പോയി പഠിക്കാനും ജോലി ചെയ്യാനും ഒന്നുമുള്ള സാഹചര്യം അമ്മയ്ക്ക് ഉണ്ടായില്ല. അമ്മ ഒരിക്കലും എന്നെ നിയന്ത്രിച്ചിട്ടില്ല. അമ്മയ്ക്ക് കിട്ടാത്ത അവസരങ്ങള്‍ എനിക്ക് കിട്ടിയപ്പോള്‍ സന്തോഷിച്ചിട്ടേയുള്ളു. എന്റെ പഠനം, കരിയര്‍, കുടുംബം, ജീവിതം എല്ലാം ഞാന്‍ ഡിസൈന്‍ ചെയ്തു. അമ്മയും അച്ഛനും അതിനെല്ലാം കൂടെ നില്‍ക്കുകയായിരുന്നു എന്നാണ് അമ്മയെ കുറിച്ച് സുപ്രിയയുടെ അഭിപ്രായം.
അതേ സമയം അച്ഛനെ കുറിച്ച് പറയുകയാണെങ്കില്‍ വേദനയോടെയെ സുപ്രിയയ്ക്ക് സംസാരിക്കാന്‍ സാധിക്കൂ.. ‘അച്ഛനെ കുറിച്ചോര്‍ത്താല്‍ ഇപ്പോഴും കണ്ണ് നിറയും. പക്ഷേ ഓര്‍ക്കാതിരിക്കാനുമാവില്ല. ഇഷ്ടപ്പെട്ട കോഴ്‌സും ജോലിയും പങ്കാളിയെ തിരഞ്ഞെടുക്കന്നതിലോ ഒന്നിലും എന്റെ ഒരാഗ്രഹങ്ങള്‍ക്കും അച്ഛന്‍ എതിര് നിന്നിട്ടില്ല. ഞങ്ങള്‍ അത്രയും സാധാരണക്കാരായിട്ടാണ് ജീവിച്ചത്. എനിക്കറിയാവുന്ന പൃഥ്വിയും അങ്ങനെ തന്നെയാണ്.
പൃഥ്വിരാജുമായിട്ടുള്ള വിവാഹം ആദ്യം രജിസ്റ്റര്‍ മ്യാരേജായി നടത്താമെന്നാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. പിന്നീട് വളരെ രഹസ്യമായൊരു ചടങ്ങാക്കി മാറ്റാന്‍ തീരുമാനിച്ചു. അതുകൊണ്ടാണ് രഹസ്യ സ്വഭാവം വന്നത്. വിവരം പുറത്തറിഞ്ഞതോടെ പത്രക്കാര്‍ വീട്ടില്‍ അന്വേഷിച്ച് വരാന്‍ തുടങ്ങി. ഇതോടെ അച്ഛന് ടെന്‍ഷനായി. ഒന്നും പുറത്ത് കാണിക്കാതെ നടക്കുകയായിരുന്നു.
ടെന്‍ഷന്‍ മാറ്റാനായി അവിടെ പാട്ട് വച്ചു. ഇതോടെ അച്ഛന്റെ കളിയും ചിരിയുമൊക്കെ വേഗം തിരിച്ച് വന്നുവെന്നും ആ നിമിഷങ്ങളൊന്നും എനിക്കൊരിക്കലും മറക്കാന്‍ സാധിക്കില്ലെന്നാണ് സുപ്രിയ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം അച്ഛനെ എനിക്ക് നഷ്ടപ്പെട്ടു. ഇപ്പോഴും ആ നഷ്ടവുമൊയി പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെന്ന്’, സുപ്രിയ അഭിമുഖത്തില്‍ പറഞ്ഞു.
ഏറ്റവും നല്ല മരുമക്കളെയാണ് തനിക്ക് ലഭിച്ചതെന്നാണ് നടി മല്ലിക സുകുമാരന്‍ എപ്പോഴും പറയാറുള്ളത്. മൂത്തമരുകള്‍ പൂര്‍ണിമയും ഇളയവള്‍ സുപ്രിയയും രണ്ടാളും സൂപ്പറാണെന്ന് പല അഭിമുഖങ്ങളിലും മല്ലിക സൂചിപ്പിച്ചിട്ടുണ്ട്.