ഭാവനയ്ക്ക് ആശംസകളുമായി മഞ്ജു വാര്യർ!
മലയാളത്തിന്റെ പ്രിയ നടിമാരാണ് ഭാവനയും മഞ്ജു വാര്യരും .തിരശ്ശീലക്ക് പുറത്ത് അടുത്ത സുഹൃത്തക്കളാണ് ഇരുവരും . വിവിധ കാലഘട്ടങ്ങളിലായാണ് രണ്ടുപേരും പേരും ചലച്ചിത്ര രംഗത്തെത്തിയത്. ഇവരിൽ രണ്ടുപേർ ഒരുമിച്ച് അഭിനയിച്ച ചലച്ചിത്രങ്ങളുമില്ല. പക്ഷേ ഓഫ് സ്ക്രീനിൽ രണ്ടു പേരും അടുത്ത ബന്ധം സൂക്ഷിക്കുന്നു. സുഹൃത്തുക്കളല്ല സഹോദരിമാരാണ് തങ്ങളെന്നാണ് ഭാവന മഞ്ജു വാര്യറും ആയിട്ടുള്ള സൗഹൃദത്തെക്കുറിച്ച് വിശേഷിപ്പിക്കുന്നത്.
2002ൽ ‘നമ്മളി’ലൂടെയാണ് ഭാവന ചലച്ചിത്ര രംഗത്തെത്തിയത്. തൊണ്ണൂറുകളുടെ അവസാന പകുതിയിൽ നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായ മഞ്ജു വാര്യർ 1999ലെ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിനു ശേഷം ഒരു നീണ്ട ഇടവേളക്ക് ശേഷം 2014ൽ ‘ഹൗ ഓൾഡ് ആർ യൂ’ വിലൂടെയാണ് തിരിച്ചെത്തിയത്. ഇപ്പോഴിതാ ശ്രദ്ധ നേടുന്നത് ഭാവനയ്ക്ക് ആശംസകൾ നേർന്ന് മഞ്ജു പങ്കു വെച്ച പോസ്റ്റാണ്
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. ഷറഫുദ്ദീൻ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഭാവനയുടെ തിരിച്ചുവരവിന്റെ ചിത്രമായതിനാൽ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രം. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളും വളരെ വേഗമാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഇക്കരെ വൈരക്കല്‍ പെണ്ണൊരുത്തി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. നിഷാന്ത് രാംടെകെ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പും രശ്മി സതീഷും ചേര്‍ന്ന് ആണ്. കൊച്ചിയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ ചിത്രത്തിന്റെ ഗാനങ്ങള്‍ക്കൊപ്പം ചുവടുവെച്ച ഭാവന വീണ്ടും മലയാളത്തിലേക്ക് എത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും പറഞ്ഞു .
ഇക്കരെ വൈരക്കല്‍ പെണ്ണൊരുത്തി എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത് . ഈ ഗാനം ഷെയർ ചെയ്തുകൊണടാണ് മഞ്ജു വാര്യർ ഭാവനയ്ക്ക് ആശംസകൾ നേർന്നിരിക്കുന്നത് . പ്രിയപ്പെട്ട ഭാവനയ്ക്ക് ഷറഫുദ്ധീനും മാറ്റ് ടീം അംഗങ്ങൾക്കും ആശംസകൾ എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത് . പോസ്റ്റിന് താഴെ വരുന്ന കമ്മന്റുകൾ ശരിക്കും സഹോദരിമാർ തന്നെ . സ്നേഹം കൈവിടാതെ ചേർത്തി പിടിച്ചാലോ മഞ്ജു ചേച്ചി എന്നൊക്കെയാണ് …
പുറത്തുവിട്ടിരിക്കന്ന ഗാനത്തിൽ കല്യാണ ഒരുക്കങ്ങളാണ് കാണിക്കുന്നത് . ഷറഫുദ്ധീനും ഭാവനയും പാട്ടിലെത്തുന്നുണ്ട് . അഞ്ചു വർഷത്തിനുശേഷമാണ് ഭാവനയെ ഒരു മലയാളം പാട്ടിൽ കാണുന്നത് . 2017 ൽ പുറത്തിറങ്ങിയ ആദം ജോൺ ആണ് ഭാവന ഒടുവിൽ അഭിനയിച്ച മലയാള ചിത്രം .
ലണ്ടന്‍ ടാക്കീസിന്‍റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദറും രാജേഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അരുണ്‍ റുഷ്ദി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഡീഷണല്‍ സ്ക്രീന്‍പ്ലേ, ഡയലോഗ് വിവേക് ഭരതന്‍, കലാസംവിധാനം മിഥുന്‍ ചാലിശ്ശേരി, സംഗീതം പെയില്‍ മാത്യൂസ്, നിഷാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ്, നൃത്തസംവിധാനം അനഘ- റിഷ്ധാന്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്സ് കുര്യന്‍, പ്രൊജക്റ്റ് കോഡിനേറ്റര്‍ ഷനീം സയീദ്, മേക്കപ്പ് അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഫിലിപ്പ് ഫ്രാന്‍സിസ്, ക്രിയേറ്റീവ് ഡയറക്ടര്‍ ശബരിദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ് അബു വാണിയംകുളം, സ്റ്റില്‍സ് രോഹിത്ത് കെ സുരേഷ്, പിആര്‍ ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്യൂണിക്കേഷന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്സ്, ലൈന്‍ പ്രൊഡ്യൂസേഴ്സ് മഹിന്‍ഷാദ് എന്‍ വൈ, ഷാമില്‍ പി എം.
കന്നഡ സിനിമയില്‍ സജീവമായ ഭാവനയുടേതായി ഏറ്റവുമൊടുവില്‍ പുറത്തെത്തിയ ചിത്രം തിലക് സംവിധാനം ചെയ്‍ത ഗോവിന്ദ ഗോവിന്ദ ആണ്. കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സുമന്ദ് ശൈലേന്ദ്രയാണ് നായകന്‍.
