News
ആയിഷയ്ക്ക് കാവ്യയുടെ ഗദ്ദാമയുമായി എന്തെങ്കിലും ബന്ധമുണ്ടോ?; മറുപടിയുമായി മഞ്ജു വാര്യര്‍
ആയിഷയ്ക്ക് കാവ്യയുടെ ഗദ്ദാമയുമായി എന്തെങ്കിലും ബന്ധമുണ്ടോ?; മറുപടിയുമായി മഞ്ജു വാര്യര്‍
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.
ആയിഷയാണ് മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിച്ചത്. ഗള്‍ഫ് നാടുകളിലെ കഥയാണ് സിനിമ പറയുന്നത്. ഗള്‍ഫില്‍ വീട്ടുജോലിക്കാരിയായി എത്തുന്ന കഥാപാത്രമാണ് മഞ്ജുവിന്റേത്.
ഇതുവരെ കാണാത്തൊരു മഞ്ജു വാര്യര്‍ സിനിമയായിരിക്കും ആയിഷ എന്നാണ് ആരാധകര്‍ കരുതുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി മഞ്ജു വാര്യരും ആയിഷയുടെ അണിയറ പ്രവര്‍ത്തകരും നടത്തിയ പത്രസമ്മേളനം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരുടെ രസകരമായ ചോദ്യങ്ങള്‍ക്ക് മഞ്ജു വാര്യര്‍ മറുപടി നല്‍കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.
ട്രോളുകള്‍ വിഷമമായോ എന്ന ചോദ്യത്തിന് മഞ്ജു നല്‍കിയ മറുപടി ട്രോളുകളൊന്നും പുത്തരിയല്ലല്ലോ? വിഷമം ഒന്നുമായില്ല എന്നായിരുന്നു. എന്നെ ആദ്യം ട്രോളിയത് ഞാന്‍ തന്നെയാണ്. വിഷമമൊന്നുമായില്ല. അതൊക്കെ ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. മറ്റുള്ളവരെ വിഷമിപ്പിക്കാതെ ട്രോളുണ്ടാക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുമുണ്ട് എനിക്കുമുണ്ട്. അതിനെ അതിന്റേതായ സ്പിരിറ്റിലേ എടുത്തിട്ടുള്ളൂവെന്നും മഞ്ജു പറയുന്നു. പിന്നാലെ പ്രഭുദേവ ചിത്രത്തിലെ പാട്ടിന് നൃത്തമൊരുക്കിയതിനെക്കുറിച്ചും താരം പറഞ്ഞു.
പ്രഭുദേവ സാറിന് പാട്ട് അയച്ചു കൊടുത്തിരുന്നു. അദ്ദേഹം കൊറിയോഗ്രഫിയൊക്കെ സെറ്റ് ചെയ്ത ശേഷം ഡാന്‍സേഴ്‌സിനെ സെറ്റിലേക്ക് അയക്കുകയായിരുന്നു. മൂന്നോ നാലോ ദിവസം കൊണ്ടാണ് അവര്‍ സ്‌റ്റെപ്പ് പഠിപ്പിച്ചു തന്നത്. പിന്നീട് പ്രഭുദേവ സാര്‍ വന്നു. ഒരു ദിവസം ഡാന്‍സേഴ്‌സിന്റെ കൂടെ റിഹേഴ്‌സലുണ്ടായിരുന്നു. പിന്നീട് മൂന്ന് ദിവസം കൊണ്ട് ഷൂട്ട് ചെയ്തു. ഒരാഴ്ച രാപകലില്ലാത്ത അധ്വാനമുണ്ടായിരുന്നുവെന്നും മഞ്ജു പറഞ്ഞു.
സൂപ്പര്‍ സ്റ്റാര്‍ എന്നൊന്നും വിളിക്കല്ലേ എന്നാണ് മഞ്ജു പറയുന്തന്. ഞാന്‍ സാധാരണ നടിയാണ്. അങ്ങനെ വിളിച്ചാല്‍ മതിയെന്നും താരം പറഞ്ഞു. സാധാരണ എന്റെയടുത്ത് വരാറുള്ളത് അഭിനയ പ്രാധാന്യമുള്ളതും, ഈ പറയുന്നത് പോലെ ഫീമെയില്‍ ഓറിയന്റഡ് എന്ന വാക്ക് എന്നെ പ്രീതിപ്പെടുത്തും എന്ന ധാരണയോടെ എന്നോട് പറയാറുണ്ട് പലരും. സക്കരിയ നല്ല സിനിമ ചെയ്ത് തെളിയിച്ചാണ്. ആമിര്‍ നല്ല കഴിവുള്ളയാളാണ്. ഇവരോട് സംസാരിക്കുമ്പോള്‍ ഇവര്‍ക്ക് ഈ സിനിമയെക്കുറിച്ച് വ്യക്തമായൊരു കാഴ്ചപ്പാടുണ്ടെന്ന് മനസിലായിരുന്നുവെന്നും താരം പറയുന്നു.
പിന്നാലെ പ്രഭുദേവയ്ക്ക് വിദ്യാര്‍ത്ഥിയായിരിക്കെ താന്‍ ചോര കൊണ്ട് കത്തെഴുതിയെന്ന കഥയ്ക്ക് പിന്നിലെ വസ്തുത എന്താണെന്നും മഞ്ജു വാര്യര്‍ പറയുന്നുണ്ട്. ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഭവം. കത്തെഴുതിയെന്നത് ശരിയാണ്. പക്ഷെ ചോര കൊണ്ടായിരുന്നില്ല, പേന കൊണ്ടു തന്നെയായിരുന്നു. പക്ഷെ എന്തോകാരണത്താല്‍ ആ സമയത്ത് എന്റെ വിരല്‍ മുറിഞ്ഞു. എന്നാല്‍ ചോരയും കൂടെ ഇരിക്കട്ടെ എന്ന് കരുതി തമ്പ് ഇംപ്രഷന്‍ വെക്കുക മാത്രമാണ് ചെയ്തത്. ചോര കൊണ്ടെഴുതിയെന്നത് പൊലിപ്പിച്ച് പറയുന്നത്. ചിലപ്പോള്‍ അന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ ആവേശത്തില്‍ അങ്ങനെ പറഞ്ഞു പോയതുമാകാമെന്നാണ് മഞ്ജു പറയുന്നത്.
സ്ത്രീകേന്ദ്രീകൃത, പുരുഷകേന്ദ്രീകൃത എന്നൊക്കെ പറയുന്ന കേന്ദ്രീകൃത എന്ന ഓറിയന്റേഷന്‍ എന്നത് തന്നെ ഓട്ട്‌ഡേറ്റഡായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലൂടെയാണ് നമ്മുടെ ഇന്‍ഡസ്ട്രി കടന്നു പോകുന്നത്. സമീപകാലത്തിറങ്ങിയ സിനിമകളുടെ വിജയം സൂചിപ്പിക്കുന്നത് തന്നെ താരങ്ങളല്ല കണ്ടന്റാണ് വലുതെന്നാണ്. സിനിമ നല്ലതാണെങ്കില്‍ ഒരു മടിയുമില്ലാതെ പ്രേക്ഷകര്‍ വിജയിപ്പിക്കുമെന്നും താരം പറയുന്നു.
കാവ്യയുടെ ഗദ്ദാമയുമായി എന്തെങ്കിലും ബന്ധമുണ്ടോ? എന്ന ചോദ്യത്തിന് ഇല്ല എന്നാണ് മഞ്ജു നല്‍കിയ മറുപടി. ചിത്രത്തില്‍ താന്‍ കുറച്ച് അറബി പറഞ്ഞിട്ടുണ്ട്. ഒരു പ്രത്യേക സാഹചര്യത്തിലാണ് പറയുന്നത്. അതിന് വേണ്ടി അപ്പോള്‍ പഠിക്കുകയും അപ്പോള്‍ തന്നെ മറക്കുകയും ചെയ്തു. പിന്നെ ഓര്‍മ്മയില്ലെന്നും താരം പറയുന്നു.
ടുവീലര്‍ ലൈസന്‍സ് എടുത്തിരിക്കുകയാണ്. ഉടനെ തന്നെ വണ്ടി വാങ്ങുമോ? എന്ന് ചോദിച്ചപ്പോള്‍ എന്നാണ് ആഗ്രഹമെന്നാണ് മഞ്ജു പറഞ്ഞത്. തല്‍ക്കാലം ടൂവിലര്‍ ലൈസന്‍സിന്റെ ജാഡ കാണിക്കലാണ് പണി. എന്തെങ്കിലും പറഞ്ഞാല്‍ ടുവീലര്‍ ലൈസന്‍സാണേ സത്യം, ഒരു ടുവീലര്‍ ലൈസന്‍സുണ്ടായിരുന്നുവെങ്കില്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ എന്നൊക്കെയാണ് പറയുന്നതെന്നും മഞ്ജു പറയുന്നുണ്ട്.
