Malayalam Breaking News
പ്രിയപ്പെട്ട പെൺകുട്ടീ… നീ തോറ്റല്ല മടങ്ങുന്നത്. ഒരു പാട് ജീവിതങ്ങളോട് എങ്ങനെ ജയിക്കണമെന്ന് പറഞ്ഞുകൊണ്ടാണ്. അരുണിമയുടെ ഓർമകൾക്ക് പ്രണാമം…;മഞ്ജു വാര്യർ !!!
പ്രിയപ്പെട്ട പെൺകുട്ടീ… നീ തോറ്റല്ല മടങ്ങുന്നത്. ഒരു പാട് ജീവിതങ്ങളോട് എങ്ങനെ ജയിക്കണമെന്ന് പറഞ്ഞുകൊണ്ടാണ്. അരുണിമയുടെ ഓർമകൾക്ക് പ്രണാമം…;മഞ്ജു വാര്യർ !!!
കാൻസർ അതിജീവിക്കുന്നതിനായി വിവിധ പരിപാടികളിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്ന താരമാണ് മഞ്ജു വാര്യർ. കേരള കാൻ എന്ന പരിപാടിയിൽ പങ്കെടുത്ത അരുണിമ എന്ന പെൺകുട്ടിയുടെ വിയോഗത്തിലുള്ള സങ്കടം പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാരിയർ. അരുണിമയോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
‘കേരള കാന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് അരുണിമയെ കണ്ടതും പരിചയപ്പെട്ടതും. കാന്‍സറിനെ സധൈര്യം നേരിട്ട ഒരു പെണ്‍കുട്ടി. ഒരു പാട് പേര്‍ക്കുള്ള പ്രചോദനം. അന്ന് എന്റെ ഒരു ചിത്രം വരച്ച് തന്നിരുന്നു,അരുണിമ. ഒടുവില്‍ അവള് യാത്ര പറയുന്നു. പ്രിയപ്പെട്ട പെണ്‍കുട്ടീ… നീ തോറ്റല്ല മടങ്ങുന്നത്. ഒരു പാട് ജീവിതങ്ങളോട് എങ്ങനെ ജയിക്കണമെന്ന് പറഞ്ഞുകൊണ്ടാണ്. അരുണിമയുടെ ഓര്‍മകള്‍ക്ക് പ്രണാമം,’ മഞ്ജുവിന്റെ വാക്കുകള്‍. ഒപ്പം അരുണിമ വരച്ച ചിത്രം പിടിച്ച് ആ പെൺകുട്ടിക്കൊപ്പം നിൽക്കുന്ന ചിത്രവും മഞ്ജു വാര്യർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു.
കേരളത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനവുമായി എപ്പോഴും എവിടേയും എത്തുന്ന സിനിമാ താരമാണ് മഞ്ജു വാര്യര്‍. മഞ്ജുവിന്റെ അചഛനും അമ്മയും ക്യാന്‍സറിനെ അതിജീവിച്ചവരാണ്. അടുത്തിടെയായിരുന്നു അച്ഛന്റെ മരണം. ഇപ്പോഴിതാ ഒരു ആരാധികയെ കൂടി നഷ്ടപ്പെട്ട ദുഃഖത്തിലാണ് മഞ്ജു.
പത്തനംതിട്ട വലംചുഴി സ്വദേശിനിയാണ് അരുണിമ. വിവാഹിത, ഭര്‍ത്താവ് ഗള്‍ഫില്‍. അച്ഛന്,അമ്മ, അനിയത്തി എന്നിവരടങ്ങുന്ന കുടുംബം, അച്ഛന് ഗള്‍ഫില്‍ ആയിരുന്നു. മകള്‍ രോഗബാധിത അയതോടെ നാട്ടില്‍ മടങ്ങിയെത്തി. കാഴിഞ്ഞ ജൂണിലാണ് രോഗം സ്ഥിരീകരിച്ചത്. അമൃത അശുപത്രിയിലെ അഡ്മിനിസ്ട്രേഷന് വിഭാഗത്തിലെ ജോലിക്കാരി ആയിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ജോലി രാജിവച്ചു. പല്ലുവേദന വന്നതിനെതുടര്‍ന്ന് ചികിത്സക്കെത്തിയപ്പോഴാണ് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു.
പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സതേടിയത്. കുടലില്‍ അണുബാധ എന്നായിരുന്നു സ്കാനിങില്‍ കരുതിയത്. കൂടുതല്‍ ചികിത്സക്കായി തിരുവല്ലയിലെ സ്വകാര്യമെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപ്പോഴും രോഗം സ്ഥിരീകരിച്ചിരുന്നില്ല. തുടര്‍ന്ന് അമൃതയില്‍ നടത്തിയ പരിശോധനയില്‍ രോഗവിവരം വ്യക്തമായി. കുടലിലെ കാന്‍സര്‍ നാലാം സറ്റേജിലായിരുന്നു അപ്പോള്‍.
manju varier facebook post
