Connect with us

ആ സിനിമയുടെ സെറ്റിൽ വെച്ചാണ് അങ്ങനെ ഒരു പേര് വീണത്; അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ പേടിയുണ്ട്; ആ ചിന്ത പലപ്പോഴും തനിക്ക് ഉള്ളിലൊരു പരിഭ്രമം ഉണ്ടാക്കിയിട്ടുണ്ട്; മഞ്ജു വാര്യയുടെ വെളിപ്പെടുത്തൽ !

News

ആ സിനിമയുടെ സെറ്റിൽ വെച്ചാണ് അങ്ങനെ ഒരു പേര് വീണത്; അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ പേടിയുണ്ട്; ആ ചിന്ത പലപ്പോഴും തനിക്ക് ഉള്ളിലൊരു പരിഭ്രമം ഉണ്ടാക്കിയിട്ടുണ്ട്; മഞ്ജു വാര്യയുടെ വെളിപ്പെടുത്തൽ !

ആ സിനിമയുടെ സെറ്റിൽ വെച്ചാണ് അങ്ങനെ ഒരു പേര് വീണത്; അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ പേടിയുണ്ട്; ആ ചിന്ത പലപ്പോഴും തനിക്ക് ഉള്ളിലൊരു പരിഭ്രമം ഉണ്ടാക്കിയിട്ടുണ്ട്; മഞ്ജു വാര്യയുടെ വെളിപ്പെടുത്തൽ !

മലയാളം ലേഡി സൂപ്പര്‍ സ്റ്റാർ മഞ്ജു വാര്യര്‍ എന്നും മലയാളികൾക്ക് ഏറെ പ്രചോദനമാണ് . വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളായി മാറാന്‍ മഞ്ജുവിന് കഴിഞ്ഞു. സിനിമയില്‍ നിന്നു ഇടവേള എടുത്ത സമയത്തും മഞ്ജുവിനെ സ്നേഹിച്ചവർ നിരവധിയായിരുന്നു. അതിനാലാണ് രണ്ടാം വരവ് മഞ്ജുവിന് ആരാധകരുടെ സപ്പോർട്ട് കൊണ്ട് തിളങ്ങാൻ സാധിച്ചത്.

മലയാള സിനിമയിലെ മഞ്ജുവിന്റെ ആ ഇരിപ്പിടം അനക്കം തട്ടാതെ തന്നെ അവിടെ ഉണ്ടായിരുന്നു. മഞ്ജുവിന്റെ തിരിച്ചുവരവ് മലയാള സിനിമയിലെ നിരവധി നടിമാർക്കും പ്രചോദനമായിരുന്നു. സാധാരണ വിവാഹം കഴിഞ്ഞു അമ്മയായി സിനിമയിലേക്ക് എത്തിയാൽ സീരിയൽ അല്ലെങ്കിൽ സിനിമയിലെ ‘അമ്മ വേഷങ്ങളാണ് നടിമാർക്ക് കിട്ടുക. എന്നാൽ അതിനെയെല്ലാം തൂത്തെറിഞ്ഞ പെർഫോമൻസ് ആയിരുന്നു മഞ്ജു തിരിച്ചുവരവിൽ കാഴ്ചവെച്ചത്,

ഓണം നാളിൽ ഒരു ടിവി പരിപാടിയിൽ മഞ്ജു അതിഥി ആയി എത്തിയിരുന്നു. തന്റെ വ്യക്തി ജീവിതത്തിലെയും പ്രൊഫഷണൽ ജീവിതത്തിലെയും ഓർമ്മകളും വിശേഷങ്ങളുമെല്ലാം താരം പരിപാടിയിൽ പങ്കുവച്ചിരുന്നു. ചില സിനിമകളിൽ പ്രവർത്തിച്ച അനുഭവങ്ങളും ഷൂട്ടിങ് സെറ്റിലെ രസകരമായ ഓർമകളും മഞ്ജു ഒരു കോടി വേദിയിൽ പങ്കുവയ്ക്കുകയുണ്ടായി. അങ്ങനെ മഞ്ജു ആ വേദിയിൽ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ സംസാര വിഷയം ആയിരിക്കുന്നത്.

ദയ എന്ന സിനിമയുടെ സെറ്റിൽ സംവിധായകൻ ഉൾപ്പെടെ തന്നെ മറ്റൊരു പേരാണ് വിളിച്ചിരുന്നത് എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്. ഒരു കോടി വേദിയിലെ റോബോട്ടിക് അവതാരകനായ കുട്ടേട്ടൻ മഞ്ജുവിന് മറ്റൊരു പേരുണ്ടോ എന്ന് ചോദിച്ചതോടെയാണ് സെറ്റിലെ രസകരമായ സംഭവം താരം പങ്കുവെച്ചത്.

‘ദയ’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ആ പേര് വീണത്. ചിത്രത്തിൽ ആൺവേഷം കെട്ടി അഭിനയിക്കുന്ന ഒരു ഘട്ടമുണ്ട്. അങ്ങനെ ആൺവേഷത്തിൽ വന്നപ്പോൾ സിനിമയുടെ സംവിധായകൻ അടക്കമുള്ളവർ മഞ്ജുവെന്ന് വിളിക്കാൻ തോന്നുന്നില്ലെന്ന് പറഞ്ഞ് മണികണ്ഠൻ എന്ന് വിളിക്കുകയായിരുന്നു. ‘സെറ്റിൽ എല്ലാവർക്കും ആ വേഷം ഇഷ്ടമായിരുന്നു. എനിക്കും ഒരുപാട് ഇഷ്ടപെട്ട ഒന്നായിരുന്നു അത് എന്നും മഞ്ജു പറഞ്ഞു.

‘ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ പേടിയുണ്ട്. അദ്ദേഹം കൂടെ അഭിനയിക്കുന്നവരെ ഏറെ സഹായിക്കുമെങ്കിലും ഇത്രയും വലിയ ഒരു ലെജന്റിന്റെ കൂടെയാണ് താൻ അഭിനയിക്കുന്നതെന്ന ചിന്ത പലപ്പോഴും തനിക്ക് ഉള്ളിലൊരു പരിഭ്രമം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ അദ്ദേഹം കൂടെയുള്ള അഭിനേതാക്കളെ വളരെ കൂളാക്കും കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും നമുക്ക് ആ പേടിയൊക്കെ മാറും,’ എന്നും മഞ്‌ജു പറഞ്ഞു.

ABOUT MANJU

Continue Reading
You may also like...

More in News

Trending

Recent

To Top