News
എന്നെ അറിയുന്ന ആളുകള്‍ക്ക് എല്ലാം അറിയാം…, എന്റെ ചോര കൊണ്ട് ലവ് ലെറ്റര്‍ എഴുതി അദ്ദേഹത്തിന് അയച്ചിട്ടുണ്ട്; പഴയ ക്രഷിനെ കുറിച്ച് വെളിപ്പെടുത്തി മഞ്ജു വാര്യര്‍
എന്നെ അറിയുന്ന ആളുകള്‍ക്ക് എല്ലാം അറിയാം…, എന്റെ ചോര കൊണ്ട് ലവ് ലെറ്റര്‍ എഴുതി അദ്ദേഹത്തിന് അയച്ചിട്ടുണ്ട്; പഴയ ക്രഷിനെ കുറിച്ച് വെളിപ്പെടുത്തി മഞ്ജു വാര്യര്‍
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.
കഥാപാത്രത്തിന് അനുയോജ്യമായ തരത്തിലുള്ള മേക്കോവറുകള്‍ നടത്തുന്നയാളാണ് മഞ്ജു വാര്യര്‍. താരത്തിന്റെ ലുക്കുകള്‍ എപ്പോഴും ചര്‍ച്ചയായി മാറാറുമുണ്ട്. മുടി മുറിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതും പോലെയുള്ള കാര്യങ്ങളെല്ലാം താരം ചെയ്യാറുണ്ട്. അത്തരത്തില്‍ ചര്‍ച്ച ആയ ഒരു സംഭവം ആയിരുന്നു ആയിഷയിലെ ഗാനം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പങ്കെടുക്കാന്‍ എത്തവേ നടന് പ്രഭു ദേവയോട് തോന്നിയ ആരാധനയെ കുറിച്ച് പറയുകയാണ് നടി. സ്കൂള്‍ കാലഘട്ടത്തില്‍ ചോരയില്‍ മുക്കി അദ്ദേഹത്തിന് കത്തുകള്‍ എഴുതിയിട്ടുണ്ട് എന്ന് പറയുകയാണ് താരം.
എന്നെ അറിയുന്ന ആളുകള്‍ക്ക് എല്ലാം അറിയാം എനിക്ക് പ്രഭുദേവയോടുള്ള ക്രേസ്. കുട്ടിക്കാലം മുതലേ എനിക്ക് അദ്ദേഹത്തോട് ആരാധനയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ചോര കൊണ്ട് ലവ് ലെറ്റര്‍ എഴുതി പ്രഭുദേവയ്ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. അത്രയും ആരാധന ആയിരുന്നു അദ്ദേഹത്തോട്. കുറെ വര്‍ഷങ്ങളുടെ ആഗ്രഹം ഒടുവില്‍ ഈ സിനിമയില്‍ ഒരു അവസരം വന്നപ്പോള്‍, ഞാന്‍ അദ്ദേഹത്തോട് ചോദിക്കുകയായിരുന്നു ഈ സിനിമയ്ക്ക് കൊറിയോഗ്രാഫി ചെയ്യാന്‍ ആകുമോ എന്നുള്ളത്.
ഒട്ടും ആലോചിക്കാതെ തന്നെ ചെയ്യാം എന്ന് അദ്ദേഹം പറയുകയായിരുന്നു. അതിനു ശേഷം അതിന്റെ പ്രിപ്പറേഷനില്‍ ആയിരുന്നു ഞങ്ങള്‍ എല്ലാവരും. സാറിന്റെ കൊറിയോഗ്രാഫിക്ക് വേണ്ടി അത്രയും വലിപ്പമുള്ള ഒരു പാട്ട് ചിട്ടപ്പെടുത്തുക ആയിരുന്നു പിന്നീട് നടന്നത്. കൊറിയോഗ്രാഫി ഒക്കെ ചെയ്തു ഡാന്‍സേഴ്സിനെ അയച്ചത് പ്രഭുദേവ സാര്‍ ആണ്. എനിക്ക് തോന്നുന്നു, ഏകദേശം ഒരാഴ്ചത്തെ അധ്വാനം അതിനു പിന്നില്‍ ഉണ്ടായിരുന്നു. കാണുമ്പോള്‍ രസം ആണെങ്കിലും ഒരുപാട് പിഴിഞ്ഞെടുത്തിട്ടാണ് ഇത് ഷൂട്ട് ചെയ്യുന്നത്.
ഈ പാട്ടുമായും സിനിമയുമായും ഒരുപാട് ഓര്‍മ്മകള്‍ എന്റെ ജീവിതത്തില്‍ വിലപ്പെട്ടതായിട്ടുണ്ട്. ആയിഷ ഒരു മലയാളം സിനിമ എന്ന രീതിയില്‍ ലേബല്‍ ചെയ്യാന്‍ പറ്റാത്ത ഒരു ചിത്രമാണ്. കാരണം ഇതില്‍ എണ്പതു ശതമാനത്തോളം സംഭാഷണങ്ങള്‍ വിദേശത്തുള്ള അഭിനേതാക്കള്‍ അവരുടെ രാജ്യത്തുള്ള ഭാഷ സംസാരിച്ചു കൊണ്ട് അഭിനയിക്കുന്ന ഒരു സിനിമയാണ്. ഒരു മലയാള സിനിമ എന്നതിലുപരി അത് വളര്‍ന്നത് ഒരു ഇന്റര്‍നാഷണല്‍, മൂവി എന്ന നിലയില്‍ ആണ്. അങ്ങനെയാണ് എല്ലാവരും ചിത്രത്തെ നോക്കികാണുന്നത് എന്ന് മഞ്ജു ഫറൂഖ് കോളേജിലെ സ്റ്റുഡന്റസ് യൂണിയനില്‍ സംസാരിക്കവെ പറഞ്ഞു.
ഒരു ഇന്‍ഡോ അറബ് കൊളാബറേഷന് ഉള്ള സിനിമ ആണ് ആയിഷ. അതിന്റെ ഭാഗം ആയതില്‍ അഭിമാനം ഉണ്ട്. ഏറ്റവും മനോഹരമായ പേരുകളില്‍ ഒന്നാണ് ആയിഷ എന്നത്. എന്റെ കഥാപാത്രത്തിന്റെ പേരും ആയിഷ എന്നാണ്. വളരെ രസകരമായ ഒരു ചിത്രം പൊതുവെ പ്രമോഷന് പരിപാടികളില്‍ പറയുന്നതുപോലെ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു ഞാന്‍ ബോറടിപ്പിക്കുന്നില്ല. സിനിമ നിങ്ങള്‍ക്ക് എല്ലാവര്ക്കും ഇഷ്ടമാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ചിത്രം റിലീസ് ആകുമ്പോള്‍ പോയി കാണുക. ഒരുപാട് കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട ചെയ്ത സിനിമയാണ് ഇത് എന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
അതേസമയം, ‘അസുരന്’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം ആണ് തുണിവ്. എച്ച് വിനോദ് ആണ് സംവിധാനം. അസുരനോട് സാദൃശ്യമുള്ള കഥാപാത്രങ്ങള്‍ മാത്രം വന്നതുകൊണ്ടാണ് തമിഴില്‍ അഭിനയിക്കാതിരുന്നതെന്നും തുനിവ് വ്യത്യസ്തമായ ചിത്രമാണെന്നും മഞ്ജു പറഞ്ഞു. പൊങ്കല്‍ റിലീസ് ആയി ആണ് ചിത്രം റിലീസിനെത്തുന്നത്.
താന്‍ ആദ്യമായാണ് ആക്ഷന്‍ ഓറിയന്റടായ സിനിമയില്‍ അഭിനയിക്കുന്നത്. എന്നെ അതിലേയ്ക്ക് വിളിച്ച് റിസ്ക്കെടുത്തത് സംവിധായകന് വിനോദും അജിത്തുമാണ്.’ ‘എന്നെ സിനിമയിലേക്ക് എടുത്തതിലൂടെ വിനോദ് സാറും അജിത്ത് സാറുമാണ് ശരിക്കും റിസ്ക് എടുത്തത്. കാരണം ആക്ഷന്‍ സിനിമകളൊന്നും ഞാന്‍ ചെയ്തിട്ടില്ല. ഇതുപോലെ സീരിയസ് ആക്ഷന്‍ പടം എനിക്ക് പുതുമയുള്ളതാണ് എന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
