Malayalam
‘എത്ര വലിയ ഉയരവും താന്‍ കീഴടക്കും, കാരണം എനിക്ക് പറക്കാനുള്ള ധൈര്യമുണ്ട്’; ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു പിള്ള, ചിത്രങ്ങള്‍ കാണാം
‘എത്ര വലിയ ഉയരവും താന്‍ കീഴടക്കും, കാരണം എനിക്ക് പറക്കാനുള്ള ധൈര്യമുണ്ട്’; ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു പിള്ള, ചിത്രങ്ങള്‍ കാണാം
നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പിള്ള. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ മഞ്ജു പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറുന്നത്. വളരെ ബോള്‍ഡ് ആയിട്ടുള്ള ചിത്രങ്ങളാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ‘എത്ര വലിയ ഉയരവും താന്‍ കീഴടക്കും, കാരണം എനിക്ക് പറക്കാനുള്ള ധൈര്യമുണ്ട്’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം മഞ്ജു കുറിച്ചത്.
നിരവധി പേരാണ് മഞ്ജുവിന്റെ ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും മഞ്ജു പങ്കുവെച്ചിരുന്നു. അമ്മയ്ക്കും മകള്‍ക്കും ഒരേ പ്രായം തോന്നിക്കും തരത്തിലായിരുന്നു ഇതുവരും പ്രത്യക്ഷപ്പെട്ടത്.
ഹോം എന്ന ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയതാണ്. കുട്ടിയമ്മ എന്ന കഥാപാത്രത്തെ അത്രമാത്രം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ മഞ്ജുവിന് സാധിച്ചു. ആ കഥാപാത്രത്തിന് ശേഷമാണ് മഞ്ജു കുറച്ച് കൂടി പ്രേക്ഷകരിലേയ്ക്ക് ഇറങ്ങി ചെല്ലുന്നത്.
ടെലിവിഷന്‍ ഷോകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന മഞ്ജു തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെയാണ് ടെലിവഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. പഴയകാല ഹാസ്യനടന് എസ്.പി. പിള്ളയുടെ പേരമകളാണ് മഞ്ജു. അതും മഞ്ജുവിനോടുള്ള ആരാധകരുടെ ഇഷ്ടം വര്‍ധിക്കാന്‍ ഒരു കാരണമാണ്.
