Connect with us

ഞാൻ എന്റെ ഫ്യൂച്ചറിൽ ഞാൻ ഫോക്കസ്‌ഡ്‌ ആണ്. ഞാൻ പ്രൊഫഷണലി എങ്ങനെ ആയിരിക്കണം എന്നൊക്കെ ഇപ്പോഴോ പ്ലാൻ ചെയ്യുന്നുണ്ട്; മഞ്ജു പിള്ള

Malayalam

ഞാൻ എന്റെ ഫ്യൂച്ചറിൽ ഞാൻ ഫോക്കസ്‌ഡ്‌ ആണ്. ഞാൻ പ്രൊഫഷണലി എങ്ങനെ ആയിരിക്കണം എന്നൊക്കെ ഇപ്പോഴോ പ്ലാൻ ചെയ്യുന്നുണ്ട്; മഞ്ജു പിള്ള

ഞാൻ എന്റെ ഫ്യൂച്ചറിൽ ഞാൻ ഫോക്കസ്‌ഡ്‌ ആണ്. ഞാൻ പ്രൊഫഷണലി എങ്ങനെ ആയിരിക്കണം എന്നൊക്കെ ഇപ്പോഴോ പ്ലാൻ ചെയ്യുന്നുണ്ട്; മഞ്ജു പിള്ള

മിനി സ്‌ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് മഞ്ജു പിള്ള. ജനപ്രിയ സീരിയലുകളിലൂടെയാണ് മഞ്ജു എന്ന നടി മിനി സ്‌ക്രീനിന്റെ സ്വന്തം ആയത്. ഇപ്പോഴും സ്‌ക്രീനിൽ ചിരിയുടെ മാലപ്പടക്കം സമ്മാനിക്കുന്ന നടിയാണ് മഞ്ജു. മിനിസ്‌ക്രീൻ എന്നുമാത്രമല്ല, ബിഗ്‌സ്‌ക്രീനിലും കരുതുറ്റ കഥാപാത്രങ്ങളെയാണ് മഞ്ജു ഇപ്പോൾ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഒരോ കഥാപാത്രങ്ങൾക്കും ലഭിക്കുന്നതും.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുമുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധ നേടുന്നതും. അടുത്ത കാലത്താണ് നടി കരിയറിൽ വീണ്ടും സജീവമായി തുടങ്ങിയത്. ഹോം എന്ന സിനിമ കരിയറിൽ വഴിത്തിരിവായി. ഫാലിമി, ടീച്ചർ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. അടുത്തിടെയാണ് താരം വിവാഹബന്ധം വേർപെടുത്തിയ വിവരം പുറത്തുവന്നത്.

എമ്പുരാൻ അടക്കമുള്ള സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്‌ത സുജിത് വാസുദേവ് ആയിരുന്നു മഞ്ജു പിള്ളയുടെ ഭർത്താവ്. ഇരുവരും പരസ്‌പര സമ്മതത്തോടെ ഒരുമിച്ചെടുത്ത തീരുമാനത്തിലൂടെയാണ് പിരിഞ്ഞത്. ഇരുപത് വർഷം പിന്നിട്ടിട്ടുണ്ട് ദാമ്പത്യ ജീവിതത്തിലെ ഇത്രയും നിർണായ തീരുമാനം എന്തിനാണ് മഞ്ജു പിള്ള സ്വനീകരിച്ചതെന്നാണ് പലരും ചോദിച്ചത്. ഇപ്പോഴിതാ സ്വന്തം ജീവിതത്തെയും സിനിമയെയും കുറിച്ച് മനസ് തുറക്കുകയാണ് മഞ്ജു പിള്ള.

മകളുടെ പേര് ദയ എന്നാണ്, സുജിത്താണ് ആ പേരിട്ടത്. എന്തെങ്കിലും സ്‌പെഷ്യൽ ആയിട്ട് വേണം എന്ന് വച്ചാണ് ദയ എന്നിട്ടത്. വീട്ടിൽ ജാനകി എന്നാണ് വിളിക്കുന്നത്. മകൾ ഫാഷൻ സ്‌റ്റൈലിംഗ്, ഫോട്ടോഗ്രാഫി എന്നിവയിൽ ഒക്കെയാണ് ശ്രദ്ധ കൊടുക്കുന്നത്. അവൾ തന്നെയാണ് എന്റെ മാറ്റത്തിന് കാരണം. എല്ലാ കാര്യങ്ങൾ ഞങ്ങൾ ഷെയർ ചെയ്യാറുണ്ട്.

ദയ, എന്റെ അമ്മ, അച്ഛൻ എന്നിവരാണ് ഇപ്പോൾ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടവർ. സാബു ശരിക്കും വേറൊരു ടൈപ്പാണ്. തനി കുരുത്തംകെട്ട അനിയന്മാർ ഉണ്ടാവില്ലേ? ശരിക്കും ഞങ്ങൾ തമ്മിൽ രണ്ട് മൂന്ന് വയസ് വ്യത്യാസം മാത്രമേയുള്ളൂ. പക്ഷേ എന്നെ കിളവി എന്നൊക്കെയാണ് വിളിക്കാറുള്ളത്. ലോകത്തിൽ സാബുവിനെ തെറി വിളിക്കാൻ അവകാശമുള്ള ഒരേയൊരു പെണ്ണായിരിക്കും ഞാൻ.

എനിക്ക് ഭയങ്കര വിശ്വാസമുള്ള ഒരുത്തനാണ് സാബു. അവന്റെയടുത്ത് നമ്മൾ സേഫ് ആയിരിക്കും. അവനെക്കുറിച്ച് പുറത്ത് പല കാര്യങ്ങൾ കേൾക്കുന്നുണ്ട്. തരികിട സാബു എന്ന പേരൊക്കെയുണ്ട്. പക്ഷെ, ആൾ വളരെ ജെനുവിനാണ്. സുരക്ഷിതമായി അവന്റെ കൂടെ നമുക്ക് പോകാം. എന്നെയെന്നല്ല ഏതൊരു സ്ത്രീയോടും അവനങ്ങനെ തന്നെയാണ്. സ്ത്രീകൾക്ക് സ്പേസ് കൊടുക്കുന്നത് വലിയ ക്വാളിറ്റിയാണ്.

മറ്റൊരു വിവാഹത്തെക്കുറിച്ച് ചോദിച്ചാൽ നമ്മുടെ ഭാവി നമ്മുടെ കൈയിൽ അല്ല. പക്ഷേ ഞാൻ എന്റെ ഫ്യൂച്ചറിൽ ഞാൻ ഫോക്കസ്‌ഡ്‌ ആണ്. ഞാൻ പ്രൊഫഷണലി എങ്ങനെ ആയിരിക്കണം എന്നൊക്കെ ഇപ്പോഴോ പ്ലാൻ ചെയ്യുന്നുണ്ട്. ഫ്ലാറ്റിന്റെ ലോൺ, അങ്ങനെ ചില കടങ്ങളുണ്ട്. മോളുടെ കല്യാണം ഒക്കെ അവളുടെ ഇഷ്‍ടത്തിനേ നിൽക്കൂ. അത് ഇപ്പോൾ അടുത്തൊന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല.

അതേസമയം, നേരത്തെ തന്നെ വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് മഞ്ജു പിള്ള വ്യക്തമാക്കിയിരുന്നു. സുജിത്തുമായി നല്ല ബന്ധം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും മഞ്ജു പിള്ള പറഞ്ഞിരുന്നു. എന്നാൽ പുതിയ വിവാഹ ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിന് ആരാധകരിൽ ചില വിമർശന രീതിയിലാണ് പ്രതികരിച്ചത്.

എന്തിനു കല്യാണം? വീണ്ടും ഡിവോഴ്‌സ് ചെയ്യണോ??? എന്നായിരുന്നു ഒരാൾ കമന്റായി ചോദിച്ചത്. എന്നാൽ കൂടുതൽ പേരും മഞ്ജു പിള്ളയെ സപ്പോർട്ട് ചെയ്താണ് രംഗത്ത് വന്നിരുന്നത്. വിവാഹമോചനം നേടിയാൽ സ്ത്രീ മാത്രമാണോ കുറ്റക്കാരിയാകുന്നത്, അവർക്കിടിയിലെ പ്രശ്നമെന്താണെന്ന് ഈ കുറ്റപ്പെടുത്തുന്നവർക്ക് അറിയാമോ, നല്ലത് പറഞ്ഞില്ലെങ്കിലും കുറ്റം പറയാതിരിക്കൂ എന്നെല്ലാമാണ് പലരും കമന്റ് ചെയ്യുന്നത്.

2000ത്തിലായിരുന്നു സുജിത്തിന്റെയും മഞ്ജുപിള്ളയുടെയും വിവാഹം. അടുത്തിടെ ഒരു അഭിമുഖത്തിൽ സുജിത്തിനെ കുറിച്ചും മഞ്ജുപിള്ള തുറന്ന് പറഞ്ഞിരുന്നു. മകളും ഭർത്താവുമായുള്ള കുടുംബ ജീവിതം ഞാൻ ആസ്വദിച്ചിരുന്നു. ആ സമയത്ത് ഞാൻ തട്ടീം മുട്ടീം എന്ന പരമ്പര മാത്രമേ ചെയ്തിട്ടുള്ളൂ. സിനിമകളൊന്നും ചെയ്തിരുന്നില്ല. നീയൊരു ആർട്ടിസ്റ്റല്ലേ, സിനിമ ചെയ്യുന്നില്ലെന്ന് പറയരുതെന്ന് ജയസൂര്യയൊക്കെ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. അപ്പോഴും ഞാനെന്റെ കുടുംബത്തിന് വേണ്ടി സമയം മാറ്റി വെച്ചു.

സുജിത്തിന് അന്ന് വലിയ തിരക്കായിരുന്നു. കുഞ്ഞിനെ ജോലിക്കാരിയുടെ കയ്യിൽ ഏൽപ്പിച്ച് പോകാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. തട്ടീം മുട്ടീം ആകുമ്പോൾ മകളെ സ്കൂളിലാക്കി പോയി വെെകുന്നേരം എനിക്ക് ഷൂട്ട് കഴിഞ്ഞ് തിരിച്ച് വരാം. മാസത്തിൽ പത്ത് ദിവസമായിരുന്നു ഷൂട്ടെന്നും മഞ്ജു പിള്ള പറഞ്ഞു. സുജിത്ത് വലിയൊരു കലാകാരനാണ്. അദ്ദേഹം ഉയരങ്ങളിലെത്തണമെന്ന് ഭാര്യയെന്നതിലുപരി കലാകാരിയായി ആഗ്രഹിച്ച ആളാണ് ഞാൻ. അത്രയും കഴിവുള്ളയാളാണ്. നല്ലൊരു ഭർത്താവാണോ നല്ല ക്യാമറമാനാണോ എന്ന് ചോദിച്ചാൽ നല്ല കലാകാരനാണെന്നാണ് ഞാൻ പറഞ്ഞിരുന്നു. ഇപ്പോഴും അത് തന്നെ പറയുന്നെന്നും മഞ്ജു പിള്ള വ്യക്തമാക്കി.

ഫാമിംഗ് തുടങ്ങിയതിനെക്കുറിച്ചും മഞ്ജു പിള്ള സംസാരിച്ചു. ഫാം തുടങ്ങുകയെന്നത് സുജിത്തിന്റെ ആശയമായിരുന്നു. എനിക്ക് ടെയ്ലറിംഗ് യൂണിറ്റ് തുടങ്ങാമെന്നായിരുന്നു. ഞാനവിടെ ഷോപ്പിന് വേണ്ട കടകളും കാര്യങ്ങളും അന്വേഷിക്കുമ്പോഴാണ് സുജിത്ത് സർപ്രെെസായി ഇക്കാര്യം പറയുന്നത്. ഫാമിംഗ് എനിക്ക് ഒട്ടും താൽപര്യമില്ലാത്ത ജോലിയായിരുന്നു. സുജിത്ത് സ്റ്റാർട്ട് ചെയ്ത് തന്നു. ഞാനാണ് പിന്നെ അത് മുന്നോട്ട് കൊണ്ട് പോയത്.

കുഞ്ഞുങ്ങളെ പോയി നോക്കിയില്ലെങ്കിൽ സ്ഥാപനം താഴേക്ക് പോകും. ഞങ്ങൾ വേർപിരിഞ്ഞപ്പോഴേക്കും ഫാമിന് ഒരു പേര് വന്നു. എനിക്ക് നിർത്താൻ പറ്റില്ലായിരുന്നു. ഫാമിൽ നിന്ന് വരുമാനമുണ്ടാക്കി ഈ നിമിഷം വരെ ഭക്ഷണം കഴിച്ചിട്ടില്ല. അതിൽ തന്നെ ഇൻവെസ്റ്റ് ചെയ്തു. ഇപ്പോൾ പാർട്ണർ പോലൊരാൾ ഫാമിനുണ്ട്. അവനാണ് കാര്യങ്ങൾ നോക്കുന്നതെന്നും മഞ്ജു പിള്ള വ്യക്തമാക്കി.

അടുത്തിടെ സുജിത്തും മഞ്ജുവിനെ കുറിച്ച് സംസാരിച്ചിരുന്നു. ഞാനും മഞ്ജുവും കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി പിരിഞ്ഞിരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം വിവാഹമോചിതരുമായി. ജീവിതത്തെ ജീവിതമായും, സിനിമയെ സിനിമയായും കാണുക. ജീവിതത്തിൽ സന്തോഷം കൊണ്ടു നടക്കുക എപ്പോഴും. ജീവിതത്തിൽ നടന്നതും നടക്കുന്നതും നടക്കാനിരിക്കുന്നതുമൊന്നും നമുക്ക് തടയാൻ പറ്റില്ല. അവരെ കല്യാണം കഴിച്ചതിനേയും തടയാൻ പറ്റില്ലായിരുന്നു. ഒരുപക്ഷെ ഇതില്ലെങ്കിൽ വേറൊരാൾ വിധിച്ചിട്ടുണ്ടാകും.

അതിലേക്ക് എത്തിച്ചേർന്നേക്കും. അതിനെയാണ് വിധിയെന്ന് പറയുന്നത്. പല ഘടകങ്ങൾ കൂടിച്ചേർന്നതാണ് ജീവിതം. ഇത് ഒരു ഘട്ടമാണ്. അതും കടന്നു പോവുക എന്നാണ് അദ്ദേഹം പറയുന്നത്. എത്ര നാൾ വിഷമിച്ചിരിക്കും. ഒരാൾ നമ്മളെ വിട്ടു പോകുമ്പോഴോ, നമ്മുടെ കൂടെ ഇല്ലാത്തപ്പോഴോ അതാണ് സന്തോഷം എന്ന് പറയാനാകില്ല. ആ വിഷമ ഘട്ടത്തിൽ നിന്നും മാറേണ്ടത് എങ്ങനെയാണ് എന്നല്ലേ ചിന്തിക്കേണ്ടത്. എല്ലായിപ്പോഴും പോസിറ്റീവായിരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എവിടെയാണോ സന്തോഷമുള്ളത് അത് കണ്ടെത്തണം. വിവാഹ ശേഷം സിനിമ വിട്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിവാഹ ശേഷം ഉത്തരവാദിത്തം വരും. പണം വേണ്ടി വരും. ഒരു ഘട്ടത്തിൽ എത്തുന്നത് വരെ സിനിമയിൽ പണമുണ്ടാക്കാൻ സാധിക്കില്ല. നമുക്ക് പേരും ഡിമാന്റും ഉണ്ടാകുമ്പോൾ നടക്കും. അതുവരെ കഷ്ടതയായിരിക്കും. എത്തിപ്പെടാൻ പറ്റുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത മേഖലയുമാണ് സിനിമ. അതേസമയം വീണ്ടും സിനിമയിലേക്ക് തിരികെ വരാൻ കാരണം മഞ്ജുവാണെന്നും സുജിത് പറഞ്ഞിരുന്നു.

അതേസമയം, അടുത്തിടെ, തന്റെ കരിയറിൽ നഷ്ടമായ അവസരങ്ങളെക്കുറിച്ചും മഞ്ജു പിള്ള പറഞ്ഞിരുന്നു. ഒരു നടൻ തനിക്കൊപ്പം അഭിനയിക്കാൻ തയ്യാറായില്ലെന്ന് മഞ്ജു പിള്ള പറയുന്നു. എന്റെ തെറ്റിദ്ധാരണയാണോ എന്നറിയില്ല. പല സ്ഥലത്തും എന്റെ പേര് പറഞ്ഞപ്പോൾ ഒരു പ്രൊഡക്ഷൻ അവർ വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഞാനറിഞ്ഞതാണത്. അറിയാത്ത കാര്യം പറയാൻ പാടില്ല. ഒരു ആർട്ടിസ്റ്റ് അയാളുടെ കൂടെ ഞാനാണ് അഭിനയിക്കുന്നതെന്ന് കേട്ടപ്പോൾ അതിൽ നിന്ന് ഒഴിവായതും ഞാൻ കേട്ടിട്ടുണ്ട്. ഒരു പ്രാവശ്യമല്ല, മൂന്ന് നാല് പ്രാവശ്യം. ആ ആർ‌ട്ടിസ്റ്റ് ഇപ്പോഴും സജീവമായി സിനിമാ രംഗത്തുണ്ടെന്നും മഞ്ജു പിള്ള പറയുന്നു. ഇവരെയൊക്കെ എനിക്കറിയാം. ഞാൻ കണ്ടാൽ ചിരിക്കും, സംസാരിക്കും. ഇക്കാര്യം അറിയാമെന്ന് ഭാവിക്കില്ല. കാരണം ഇതിനൊക്കെ തീരുമാനമുണ്ടാക്കുന്നത് ഞാനല്ല,. കർമ്മയുണ്ട്.

കർമ്മയിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. മഞ്ജു പിള്ള പറ്റില്ലെന്നല്ല പുള്ളി പറയുന്നത്. ഒഴിവാകുകയാണ്. ആദ്യം ചെയ്യാമെന്ന് പറയും. ഞാനാണ് കൂടെ അഭിനയിക്കുന്നതെന്ന് പറയുമ്പോൾ സമയമില്ല, നീ ഒന്നും കൂടെ തിരുത്തി വാ എന്നൊക്കെ പറഞ്ഞ് ഒഴിവാകും. തുടക്കത്തിലൊക്കെ അത് വേദനിപ്പിച്ചിരുന്നു. ആ ആക്ടർ എങ്ങനെയാണ് വന്നതെന്ന് അറിയാം. ആ ആക്ടർ എന്തായിരുന്നു എന്ന് നന്നായി അറിയാവുന്ന വ്യക്തിയാണ്. ആദ്യം ഇവനെന്ത് കണ്ടിട്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് ഞാൻ നോർമലായി. പുള്ളി ഇല്ലെങ്കിലും അതിലും വലിയ ആക്ടേർസ് ഇപ്പുറത്തുണ്ട്. അവരുടെ കൂടെ ഞാൻ അഭിനയിക്കുന്നുണ്ട്.അയാൾക്ക് മുൻ വൈരാഗ്യം ഒന്നുമില്ല. എന്താണെന്ന് എനിക്കറിയില്ല.

എനിക്കൊരു നായികയുടെ മുഖം ഇല്ലാത്തത് കൊണ്ടായിരിക്കാം. ഞാൻ പ്രായമുള്ള ക്യാരക്ടർ റോളുകളാണല്ലോ ചെയ്യുന്നത്. ചിലപ്പോൾ അത് കൊണ്ടായിരിക്കാം. അറിയില്ല. ഈ നടൻ പ്രൊജക്ടുകളിൽ നിന്ന് മാറിയപ്പോൾ ആദ്യത്തെ പ്രാവശ്യം സാധരണയായി ഞാൻ കണ്ടു. രണ്ടാമത്തെ പ്രാവശ്യം മാറിയപ്പോൾ ചെറിയൊരു സംശയം.

മൂന്നാമത്തെ പ്രാവശ്യം ഞാനാണെന്ന് അറിഞ്ഞാൽ പുള്ളി ചെയ്യില്ലെന്ന് ഞാനങ്ങോട്ട് പറയുകയായിരുന്നു. അവർ പോയി ചോദിച്ചപ്പോൾ പുള്ളി സമ്മതിച്ചു. അദ്ദേഹം നായക നിരയിൽ ഇരിക്കുകയും ക്യാരക്ടർ റോളുകൾ ചെയ്യുകയും ചെയ്യുന്ന വലിയ നടനാണ്. കുറച്ച് കൂടെ ഫേസ് വാല്യു ഉള്ളവരെ വേണമെന്ന് വെച്ചിട്ടായിരിക്കും എന്നെ വേണ്ടെന്ന് പറയുന്നത്. അതിനെക്കുറിച്ച് താനധികം ആലോചിക്കാറില്ലെന്നും മഞ്ജു പിള്ള വ്യക്തമാക്കി. തനിക്ക് പ്രിയപ്പെട്ട സഹപ്രവർത്തകൻ നടൻ ഇന്ദ്രൻസാണെന്നും മഞ്ജു പിള്ള പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top