Connect with us

മീനാക്ഷി മഞ്ജുവിനോട് അടുക്കുന്നത് കാവ്യയ്ക്ക് ഇഷ്ടമല്ല; അമ്മയെ അൺഫോളോ ചെയ്യാൻ കാരണം; സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെ

Malayalam

മീനാക്ഷി മഞ്ജുവിനോട് അടുക്കുന്നത് കാവ്യയ്ക്ക് ഇഷ്ടമല്ല; അമ്മയെ അൺഫോളോ ചെയ്യാൻ കാരണം; സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെ

മീനാക്ഷി മഞ്ജുവിനോട് അടുക്കുന്നത് കാവ്യയ്ക്ക് ഇഷ്ടമല്ല; അമ്മയെ അൺഫോളോ ചെയ്യാൻ കാരണം; സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെ

എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുള്ള താര കുടുംബമാണ് ദിലീപിന്റേത്. അദ്ദേഹത്തിന്റെ മഞ്ജുവുമായുള്ള വിവാഹവും വിവാഹമോചനവും കാവ്യയുമായുള്ള വിവാഹവും അങ്ങനെയെല്ലാം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയുടെ ബിരുദദാന ചടങ്ങ് നടന്നത്. എംബിബിഎസ് പഠനം കഴിഞ്ഞ മീനാക്ഷി ഹൗസ് സർജൻസി ചെയ്ത് വരികയായിരുന്നു.

ചെന്നൈയിൽ നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്നു. ദിലീപും കാവ്യയും നേരിട്ടെത്തിയാണ് മീനാക്ഷിയുടെ സന്തോഷ നിമിഷത്തെ വരവേറ്റത്. സർഫിക്കറ്റുമായി ദിലീപിനും കാവ്യയ്ക്കും നടുവിലായി സന്തോഷത്തോടെ നിൽക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ ദിലീപും കാവ്യയും പങ്കുവെച്ചിരുന്നു. വളരെ സന്തോഷത്തോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കിട്ടത്.

എന്നാൽ മീനാക്ഷിയുടെ സ്വന്തം അമ്മയായ മഞ്ജു ചിത്രങ്ങളോ ആശംസകളോ പങ്കുവെയ്ക്കാത്തതിൽ ആരാധകർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ എല്ലാവരെയും ഞെട്ടിച്ചുെകാണ്ടായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാ​ഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്. അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു.

ഇത് പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തയായി വന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തത്. മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്. ഈ വേളയിൽ നിരവധി പേരാണ് മീനാക്ഷിയെയും മഞ്ജുവിനെയും കാവ്യയെയും ദിലീപിനെയുമെല്ലാം വിമർശിച്ച് രം​ഗത്തെത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് ആരാധകർ പറഞ്ഞ ചില വാക്കുകളാണ് വൈറലായി മാറുന്നത്. എന്തൊക്കെ പറഞ്ഞാലും മീനാക്ഷി ഇപ്പേൾ കാവ്യയുടെ മകളാണ്. കാവ്യ പറയുന്നതാണ് മീനാക്ഷിയ്ക്ക് വേദവാക്യം, അച്ഛനും കാവ്യയും കഴിഞ്ഞുള്ള ലോകത്ത് മാത്രമേ മഞ്ജു കാണൂ. കാവ്യയായിരിക്കാം മീനാക്ഷിയ്ക്ക് പഠനത്തിന് വേണ്ടി സപ്പോർട്ട് ചെയ്തതും കൂടെ നിന്നതും.

മഞ്ജുവിന് മകളെ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യാലോ.. എന്നാൽ മഞ്ജു അങ്ങനെയൊന്നും ചെയ്യാറില്ല. കാവ്യ തന്റെ കുടുംബത്തിനും കുട്ടികൾക്കും വേണ്ടിയാണ് ജീവിതം ഉഴഞ്ഞുവെച്ചത്. കരിയറിൽ പീക്ക് ലെവലില് നില്ക്കുമ്പോഴായിരുന്നല്ലോ വിവാഹം. ശേഷം മക്കളുടെ കാര്യം നോക്കിയായിരുന്നു കാവ്യയുടെ ജീവിതം.

കാവ്യയുടെ പിറന്നാളിനോ മറ്റ് ഫംങ്ഷനുകളിലോ എല്ലാം മീനാക്ഷി ആശംസളുമായി വരാറുണ്ട്. മഞ്ജുവുമായി മീനാക്ഷഇ അടുപ്പം കാണിക്കുന്നത് കാവ്യയ്ക്ക് ഇഷ്‍ടമല്ലാത്തത് കൊണ്ടാണെന്നും ദിലീപ് മിണ്ടാൻ സമ്മതിച്ചാലും കാവ്യ അതിന് സമ്മതിക്കെല്ലെന്നുമാണ് ആരാധകർ പറയുന്നത്. എന്നാൽ പതിന്നാല് വർഷം മഞ്ജു തന്റെ കരിയർ ഉപേക്ഷിച്ചത് മീനാക്ഷിയ്ക്ക് വേണ്ടിയാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.

‘പാവം മോളാണ്… അവൾ വളരെ സൈലന്റാണ്. അവളുടെ ഇമോഷൻസൊന്നും അവൾ ആരുടെ മുമ്പിലും കാണിക്കാറില്ല. അവൾ കൂളായി എല്ലാം കണ്ടും കേട്ടും നിൽക്കും. എന്റെ അടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്. മോള് ഒരുപാട് കാര്യങ്ങൾ ലൈഫിൽ ഫേസ് ചെയ്ത ആളാണ്. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെയെന്നും ദിലീപ് പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top