Malayalam
പച്ചമ്മയും ചിദംബരവുമായി ശിവസാമി വീണ്ടും;ആ സുന്ദര നിമിഷം പങ്കുവെച്ച് മഞ്ജു വാര്യർ!
പച്ചമ്മയും ചിദംബരവുമായി ശിവസാമി വീണ്ടും;ആ സുന്ദര നിമിഷം പങ്കുവെച്ച് മഞ്ജു വാര്യർ!
മലയാളികളുടെ പ്രീയ താരം മഞ്ജു വാര്യർ ആദ്യമായി തമിഴിൽ ചെയ്ത ചിത്രമാണ് അസുരൻ.ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തിയ മഞ്ജു തമിഴകത്തിന്റെ ശ്രദ്ധ കയ്യടക്കി.ആദ്യ ചിത്രം തന്നെ വലിയ വിജയമായത് മഞ്ജുവിന് തമിഴിൽ ഒരുപാട് അവസരങ്ങൾ നേടിക്കൊടുക്കുന്നുമുണ്ട്.പിച്ചമ്മ എന്ന കഥാപാത്രത്തിൽ അസുരനിലെത്തിയ മഞ്ജു ധനുഷിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്.ഇപ്പോളിതാ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ധനുഷിനേയും മകനായി അഭിനയിച്ച കെൻ കൈനാസിനേയും വീണ്ടും കണ്ടതിലുള്ള സന്തോഷം അറിയിക്കുകയാണ് മഞ്ജു.ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മഞ്ജു സന്തോഷം അറിയിച്ചത്.
പച്ചൈയമ്മയും ചിദംബരവുമായി ശിവസാമി വീണ്ടും ഒന്നുചേർന്നപ്പോൾ എന്ന അടിക്കുറുപ്പോടെയാണ് മഞ്ജു ചിത്രം പങ്കുവെച്ചത്.തെന്നിന്ത്യൻ സിനിമ ലോകത്ത് വലിയ പിന്തുണയാണ് അസുരൻ എന്ന ചിത്രത്തിന് ലഭിച്ചത്.100 കോടിയിൽ അധികം രൂപയാണ് ചിത്രം വാരിയത്. റിയലസ്റ്റിക്ക് ഡയലോഗുകളും ഫൈറ്റുകളും അതിതീവ്രമായ വൈകാരിക മുഹൂർത്തങ്ങളുമൊക്കെ വെട്രിമാരൻ സിനിമകളിലെ പതിവ് കാഴ്‌ച്ചകളാണ്. അത്തരം കാഴ്‌ചകൾ സമ്മാനിച്ച് കൊണ്ട് തന്നെയാണ് ധനുഷ് നായകനായ അസുരനും എത്തിയത്.വര്‍ഷങ്ങൾക്കു ശേഷം ക്ഷുഭിതയായ മഞ്ജു വാരിയരെ സ്ക്രീനിൽ കാണാനായി എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ് ചിത്രം. ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, പവന്‍, യോഗി ബാബു, എന്നിവരാണ് അസുരനിലെ മറ്റ് താരങ്ങള്‍. ധനുഷ് ഇരട്ടകഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
manju instagram photo got viral
