Connect with us

യേശുദാസിനെ പോലെ പാടാന്‍ ശ്രമിക്കുന്നത് തെറ്റ്,ഒരാളെ അനുകരിച്ച് മിമിക്രി കാണിക്കുകയല്ല വേണ്ടത്. തനതായ രീതിയില്‍ അതിനെ സൃഷ്ടിക്കാന്‍ കഴിയണം-വിദ്യാധരന്‍ മാസ്റ്റര്‍!

Malayalam

കല്‍പ്പാന്തകാലത്തോളം, നഷ്ടസ്വര്‍ഗങ്ങളെ, ചന്ദനം മണക്കുന്ന പൂന്തോട്ടം തുടങ്ങി മലയാളിയുടെ നാവിന്‍ തുമ്പില്‍ ഇടവേളകളില്ലാതെ വിരുന്നിനെത്തുന്ന മധുര ഗാനങ്ങള്‍ മലയാളികൾ ഒരിക്കലും മറക്കാനിടയില്ല.ആ ഗാനങ്ങളുടെ പിന്നിലെ കൈകളും,വിദ്യാധരന്‍ മാസ്റ്റര്‍.ഇപ്പോളിതാ വിദ്യാധരന്‍പറയുന്ന ചില കാര്യങ്ങളാണ് വർത്തയാകുന്നത്.യേശുദാസിനെ പോലെ പാടാന്‍ ശ്രമിക്കാതെ സ്വന്തമായ ഒരു ശൈലി അവലംബിക്കുകയാണ് ഉചിതമെന്നാണ് അദ്ദേഹം പറയുന്നത്.

‘യേശുദാസിനെ പോലെ പാടാന്‍ ശ്രമിക്കുന്നത് തെറ്റ്. യേശുദാസിനെ പോലുള്ള മഹാനായ പാട്ടുകാരന്‍ അവിടെ നില്‍ക്കട്ടെ. അത് നമ്മുടെ പുണ്യമായി നില്‍ക്കട്ടെ. ഒരു പാട്ട് എങ്ങനെ നന്നായി പാടി പുറത്തെത്തിക്കാമെന്ന ബോധം ഓരോ പാട്ടുകാരും ഉണ്ടാക്കുക. ഒരാളെ അനുകരിക്കുകയല്ല, മിമിക്രി പോലെ കാണിക്കുകയല്ല. തനതായ രീതിയില്‍ അതിനെ സൃഷ്ടിക്കാന്‍ കഴിയണം.’

‘എല്ലാ മെയില്‍ വോയിസിലും യേശുദാസാണ് ഉള്ളില്‍ കിടക്കുന്നത്. യേശുദാസ് യേശുദാസ് എന്ന രീതി മനസില്‍ കിടന്ന്, ആ രീതിയില്‍ പാടാന്‍ ശ്രമിക്കുമ്പോള്‍ അനുകരണം അനുഭവപ്പെടാം. അങ്ങനെയല്ല, ഒരോ ഗായകനും സംഗീത സംവിധായകനും ഒന്നിനൊന്ന് വേറിട്ട് നില്‍ക്കണം. ഒരിക്കലും യേശുദാസാകാന്‍ ശ്രമിക്കാത്തവരാണ് നല്ല രീതിയില്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. അവര്‍ അവരുടെ രീതിയാണ് പിന്തുടരുന്നത്, യേശുദാസിന്റെ അല്ല.’ മനോരമയുടെ നേരെ ചൊവ്വേ പരിപാടിയില്‍ വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞു.

vidhyadharan master about music

More in Malayalam

Trending

Recent

To Top