മഞ്ജുവിന് 10 ലക്ഷം കിട്ടി; പിന്നാലെ നടി ചെയ്‌ത് കൂട്ടിയത് കണ്ണിൽപ്പെടാതെ മറഞ്ഞ് മഞ്ജു; ദിലീപിനെ നടുക്കി ആ നീക്കം!!
By
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. 14 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും മഞ്ജു തിരിച്ചെത്തിയത്.
ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.
തിരിച്ചുവരവിൽ മഞ്ജു ഞെട്ടിച്ചത് തന്റെ അഭിനയം കൊണ്ട് മാത്രമല്ല ലുക്ക് കൊണ്ടുകൂടിയാണ്. ഇപ്പോഴിതാ മഞ്ജുവിന്റെ ഈ സിമ്പിൾ ലുക്കിനെ കുറിച്ചുളള സുഹൃത്തും നടനുമായ രമേഷ് പിഷാരടിയുടെ വാക്കുകളാണ് ചർച്ചയാകുന്നത്. അമൃത ടിവിയിലെ വിഷു പരിപാടിക്കിടെ മഞ്ജുവിനെ വേദിയിൽ ഇരുത്തിക്കൊണ്ടാണ് പിഷാരടിയുടെ വാക്കുകൾ.
മഞ്ജു വാര്യർക്ക് ഇതെന്ത് പറ്റി? പറഞ്ഞ മിക്കവർക്കും കിട്ടി..’പുച്ഛിച്ചവന് മുൻപിൽ നെഞ്ച് നിവർത്തി നിന്നവൾ’ ‘മഞ്ജു വാര്യർ ഇടക്ക് സിനിമക്ക് വരും. മാസ്കും ഇട്ട് ചുമ്മാ ഒരു ബനിയനുമിട്ടായിരിക്കും വരിക. തിരക്കിനിടയിൽ പെട്ടാൽ മഞ്ജുവിനെ ചിലപ്പോൾ കണ്ണിൽ പെടില്ല. നൂണ്ട് നൂണ്ട് കയറി പോകും. ഡൽഹിയിൽ വന്നപ്പോൾ അവിടെയുള്ള സരോജനി മാർക്കറ്റ് എന്ന സ്ഥലത്ത് പോയി.
അവിടെ പോയി 400 രൂപയുള്ള ഒരു ടോപ്പ് മഞ്ജു വാങ്ങിച്ചു. ഒരെണ്ണം ഫ്രീയും കിട്ടിയെന്നാണ് തോന്നുന്നത്. എന്നാൽ ഇതൊക്കെ നമ്മൾ രണ്ട് മൂന്ന് മാസം കഴിയുമ്പോൾ മറക്കുമല്ലോ, എന്നിട്ട് എന്റെയൊരു പരിപാടിക്ക് കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും പ്രതിഫലമുള്ള പരിപാടിയാണത് ആ 400 രൂപയുടെ ടോപ്പും ഇട്ട് വന്ന് ഒന്നും അറിയാത്ത പോലെ ഇരിക്കുകയാണ്’, ചിരിച്ചുകൊണ്ട് പിഷാരടി പറഞ്ഞു.
എന്നാൽ അതിനെന്താണെന്നായിരുന്നു മഞ്ജു വാര്യരുടെ ചോദ്യം. ഇടുമ്പോൾ നന്നായാൽ പോരെ വിലയൊക്കെ ആരാണ് നോക്കുന്നത് എന്നും മഞ്ജു പറഞ്ഞു. ഇതോടെ അതാണ് നമ്മുടെ മഞ്ജു ചേച്ചിയെന്ന് പരിപാടിയുടെ അവതാരകയായ ഗായിക റിമി ടോമിയും പറഞ്ഞു.
അതേസമയം വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. പരിപാടിയുടെ അണിയറ പ്രവർത്തകർ ടോപ്പിനല്ല അതിനുള്ളിലെ മഞ്ജുവിനല്ലേ പ്രതിഫലം കൊടുത്തത് എന്നായിരുന്നു ഒരാളുടെ കമന്റ്. പണത്തിന്റെ വലിപ്പത്തിന്റെ ചിന്താഗതി മാറ്റു സുഹൃത്തേ എന്നാണ് വേറൊരാളുടെ കമന്റ്. അതിനെന്താണ് അവർ എത്ര സിമ്പിളാണ് എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.
