Actress
എവിടെ പോയാലും ആളുകളുടെ സ്നേഹം എനിക്ക് അനുഭവിക്കാന്‍ പറ്റാറുണ്ട്…ലേഡി സൂപ്പര്‍ സ്റ്റാര്‍ വിശേഷണമൊന്നും തനിക്ക് വേണ്ട, എന്നും ആളുകളുടെ സ്നേഹമാണ് വേണ്ടത്; മഞ്ജു വാര്യർ
എവിടെ പോയാലും ആളുകളുടെ സ്നേഹം എനിക്ക് അനുഭവിക്കാന്‍ പറ്റാറുണ്ട്…ലേഡി സൂപ്പര്‍ സ്റ്റാര്‍ വിശേഷണമൊന്നും തനിക്ക് വേണ്ട, എന്നും ആളുകളുടെ സ്നേഹമാണ് വേണ്ടത്; മഞ്ജു വാര്യർ
മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ് മഞ്ജു മലയാളികൾക്ക് സമ്മാനിച്ചത്. ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ മഞ്ജു ഇന്നും മലയാളികളെ അമ്പരപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഏത് കഥാപാത്രവും മഞ്ജുവിന്റെ കൈകളിൽ ഭദ്രമാണ്.
അഭിനയത്തിനൊപ്പം തന്നെ നല്ലൊരു വ്യക്തിത്വത്തിന് ഉടമ കൂടെയാണ് മഞ്ജു വാര്യർ. ജീവിതത്തിലെ വെല്ലുവിളികളെ സധൈര്യം നേരിട്ട വ്യക്തി, ജീവിതം ആസ്വദിക്കുന്ന സ്ത്രീ, പലരെയും പല തരത്തിൽ മഞ്ജു എന്ന നടി സ്വാധീനിക്കുന്നു. വിജയവും പരാജയവും ഒരുപോലെ കരിയറിൽ വന്നുപോകുന്നെങ്കിലും, അതൊന്നും നടിയുടെ താരമൂല്യം കുറയ്ക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്
ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു മഞ്ജു നടത്തിയത്. അഭിനേത്രി എന്നതിലുപരി ജീവിതത്തിലും മഞ്ജു റോള്‍ മോഡലാണെന്നാണ് ആരാധകര്‍ പറയാറുള്ളത്. ചാനല്‍ പരിപാടികളിലും ഉദ്ഘാടന ചടങ്ങുകളിലുമെല്ലാം മഞ്ജു താരമായി മാറാറുണ്ട്. കഴിഞ്ഞ ദിവസം പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയും വിശേഷങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണ്.
പതിവ് പോലെ തന്നെ ചിരിച്ച മുഖത്തോടെയായാണ് മഞ്ജു പരിപാടിക്കെത്തിയത്. കാത്തിരുന്നവരെ നനിരാശപ്പെടുത്താതെ ഫോട്ടോയെടുക്കാനും കുശലം ചോദിക്കാനുമെല്ലാം മഞ്ജു മുന്നിലുണ്ടായിരുന്നു. വേദിയിലേക്ക് നടന്ന് പോവുന്നതിനിടെ എല്ലാവരേയും നോക്കി ചിരിച്ചും കൈകൊടുത്തുമാണ് മഞ്ജു നീങ്ങിയത്. മാത്തുവും രാജ് കലേഷുമായിരുന്നു പരിപാടിയുടെ അവതാരകര്‍. ഈ പൊരിവെയിലത്ത് വീട്ടിലിരിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. അതേ സമയത്ത് എന്നെ കാത്തുനിന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.
എവിടെ പോയാലും ആളുകളുടെ സ്നേഹം എനിക്ക് അനുഭവിക്കാന്‍ പറ്റാറുണ്ട്. എല്ലാവര്ക്കും സന്തോഷവും സമാധാനവും ആരോഗ്യവും എല്ലാ കാലത്തും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും മഞ്ജു പറഞ്ഞിരുന്നു. ലേഡി സൂപ്പര്‍ സ്റ്റാര്‍ വിശേഷണമൊന്നും തനിക്ക് വേണ്ടെന്നും എന്നും ആളുകളുടെ സ്നേഹമാണ് വേണ്ടതെന്നും മഞ്ജു പറഞ്ഞിരുന്നു. സിനിമ സ്വീകരിക്കുന്നതിന് മുന്‍പ് ഇതേക്കുറിച്ച് ആലോചിക്കാറുണ്ടെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു.
മലയാളികള്‍ എന്റെ, ഞങ്ങളുടെ എന്ന് അഹങ്കാരത്തോടെ പറയുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ലാലേട്ടന്റെ പേര്. രണ്ട് ദിവസം കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ പിറന്നാളാണ്. ലാലേട്ടന് ഞാന്‍ ഇപ്പോഴേ പിറന്നാളാശംസകള്‍ നേരുന്നു എന്നായിരുന്നു മഞ്ജു പറഞ്ഞത്. അദ്ദേഹത്തിനൊപ്പം ഒരുപാട് സിനിമകള്‍ ചെയ്യാനായത് വലിയ ഭാഗ്യമായാണ് കാണുന്നത്.
ആദ്യമായി ഉപയോഗിച്ചത് നോക്കിയയുടെ ഫോണാണ്. ലേറ്റസ്റ്റ് മോഡല്‍ ഇറങ്ങുന്ന സമയത്ത് അറിയാറുണ്ട്. പുതിയ മോഡലിന് അനുസരിച്ച് പോവാറൊന്നുമില്ല. ഉപയോഗിക്കുന്നത് തന്നെ നന്നായി കൊണ്ടുനടക്കും. ബൈക്ക് യാത്രയില്‍ പേടിയുണ്ട്. ഞാന്‍ ധൈര്യം കൈവരിച്ച് വരികയാണ്. ഞാന്‍ എവിടെയെങ്കിലും ബ്ലോക്കുണ്ടാക്കി പരുങ്ങുന്നതായിരിക്കും ജനങ്ങള്‍ കാണുന്നത്. നടന്ന് ഓവര്‍ടേക്ക് ചെയ്യാന്‍ എളുപ്പമാണ്. നമ്മളെ ആരും പുഷ് ചെയ്യില്ല, നമ്മള് തന്നെ ചെയ്യണമെന്നുള്ള പോസ്റ്റ് എനിക്ക് പ്രചോദനമേകി. ഞാനും അതിനായുള്ള ശ്രമത്തിലാണെന്നായിരുന്നു കലേഷ് പറഞ്ഞത്. എനിക്കത് ചെയ്യാന്‍ പറ്റിയെങ്കില്‍ ആര്‍ക്കും പറ്റുമെന്നായിരുന്നു മഞ്ജു പറഞ്ഞത്.
