Connect with us

പിറന്നാൾ ആശംസകൾ ഇസു; ചാക്കോച്ചന്റെ ഇസഹാഖിന് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

Malayalam

പിറന്നാൾ ആശംസകൾ ഇസു; ചാക്കോച്ചന്റെ ഇസഹാഖിന് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

പിറന്നാൾ ആശംസകൾ ഇസു; ചാക്കോച്ചന്റെ ഇസഹാഖിന് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് വന്ന കൺമണിയാണ് ഇസഹാഖ് എത്തിയത്. മകന്‍ ജനിച്ച നിമിഷം മുതലുള്ള ഓരോ കൊച്ചുകൊച്ചു വിശേഷങ്ങളും ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇന്ന് ചാക്കോച്ചന്റെ മകന്റെ പിറന്നാളാണ്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ആരാധകരും സിനിമ താരങ്ങളുമടക്കം നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്

ഇപ്പോഴിതാ ഇസഹാഖിന്റെ നാലാം പിറന്നാളിന് ആശംസകളറിയിച്ച് താരങ്ങളായ രമേഷ് പിഷാരടിയും മഞ്ജു വാര്യരും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

“പിറന്നാൾ ആശംസകൾ ഇസു” എന്നാണ് ഇരുവരും കുറിച്ചത്. ചാക്കോച്ചന്റെ ആത്മാർത്ഥ സുഹൃത്തുക്കളാണ് പിഷാരടിയും മഞ്ജുവും. ഭാര്യ പ്രിയയുടെ പിറന്നാൾ ദിവസവും ഇരുവരും ആഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

ചാക്കോച്ചന്റെ ലോകം തന്നെ ഇസയ്ക്ക് ചുറ്റുമാണിപ്പോഴൊന്ന് ഒരു അഭിമുഖത്തിൽ പ്രിയ പറഞ്ഞിരുന്നു. ‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍, ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” പ്രിയ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top