Connect with us

അമ്മയ്ക്കും ചേട്ടനും പേടിയാണ്…ആ കാര്യം ഓർത്തിട്ടാണ് പേടി മുഴുവൻ; മഞ്ജുവിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

Actress

അമ്മയ്ക്കും ചേട്ടനും പേടിയാണ്…ആ കാര്യം ഓർത്തിട്ടാണ് പേടി മുഴുവൻ; മഞ്ജുവിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

അമ്മയ്ക്കും ചേട്ടനും പേടിയാണ്…ആ കാര്യം ഓർത്തിട്ടാണ് പേടി മുഴുവൻ; മഞ്ജുവിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ നടി മഞ്ജുവിന്റെ ഒരു വീഡിയോ ശ്രദ്ധ നേടുന്നു. വാഹനമോടിക്കാൻ അറിയാമെങ്കിലും അമ്മയും ചേട്ടനും തന്നെ ഒറ്റയ്ക്ക് റോഡിലേക്കിറക്കാറില്ലെന്നാണ് മഞ്ജു പറയുന്നത്

“വലിയ കുഴപ്പമില്ലാതെ വണ്ടിയോടിക്കുന്ന ഒരാളാണ് ഞാൻ, പക്ഷെ ഒറ്റ്ക്ക് ഒരു വണ്ടിയുമായി വിടാൻ അമ്മയ്ക്കും ചേട്ടനും പേടിയാണ്. റോഡിൽ വളരെ വേഗത്തിൽ പോകുന്ന വാഹനങ്ങളുടെ കാര്യം ഓർത്തിട്ടാണ് ആ പേടി. ഓവർടേക്ക് ചെയ്യണമെന്ന ചിന്ത ഒഴുവാക്കി എല്ലാവരും പതുക്കെ പോകുക” മഞ്ജു പറഞ്ഞു. താൻ ഒരു ബോറിങ്ങ്, സാഹസികതയൊട്ടുമില്ലാത്ത ഡ്രൈവറാണെന്നും അങ്ങനെയാകുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും മഞ്ജു പറയുന്നു.

അടുത്തിടെ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് താരം സ്വന്തമാക്കിയിരുന്നു. മഞ്ജു ബൈക്ക് ഓടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ബൈക്ക് കൂടാതെ മിനികൂപ്പർ, റേഞ്ച് റോവർ എന്നീ വാഹനങ്ങളും മഞ്ജുവിനുണ്ട്. ഫോർ വീലറിന്റെ ലൈസൻസ് നേരത്തെ ഉണ്ടായിരുന്നെങ്കിലും കുറച്ചു വർഷങ്ങൾ മാത്രമെയായിട്ടുള്ളൂ മഞ്ജു കാർ ഓടിക്കാൻ ആരംഭിച്ചത്. ബൈക്ക് വാങ്ങുന്നതിനു മുന്നോടിയായാണ് താരം ടൂ വീലൽ ലൈസൻസെടുത്തത്.

മഹേഷ് വെട്ടിയാരിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘വെള്ളരിപട്ടണ’മാണ് മഞ്ജുവിന്റെ പുതിയ ചിത്രം. മാർച്ച് 24ന് തിയേറ്ററിലെത്തുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ ആണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top