serial
അരുൺ എന്ന കഥാപാത്രത്തിന് വിട; സീരിയലിൽ നിന്ന് പിന്മാറി; ജസ്റ്റിന്റെ തുറന്നുപറച്ചിൽ!
അരുൺ എന്ന കഥാപാത്രത്തിന് വിട; സീരിയലിൽ നിന്ന് പിന്മാറി; ജസ്റ്റിന്റെ തുറന്നുപറച്ചിൽ!
മഞ്ഞിൽ വിരിഞ്ഞ പൂവെന്ന സീരിയലിയിലൂടെ അരുണായി വന്ന മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ജസ്റ്റിൻ. ജസ്റ്റിൻ എന്ന പേരിനേക്കാൾ അരുൺ എന്നാണ് പ്രേക്ഷകർക്കിടയിൽ സുപരിചിതം. ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ സീരിയല്‍ ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുകയാണ്. ഇപ്പോൾ ഇതാ താൻ സീരിയലിൽ നിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിന് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
താടിയും മുടിയും കളഞ്ഞ് കുട്ടപ്പനായി നില്ക്കുന്ന ചിത്രമായിരുന്നു താരം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഒരു ചേഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്, മനസ്സ് നിശ്ചലമായാല്‍ പിന്നെ എല്ലാം യാന്ത്രികമാവുമെന്ന ക്യാപ്ഷനോടെയായിരുന്നു അദ്ദേഹം ഫോട്ടോ പോസ്റ്റ് ചെയ്തത്. അരുണ്‍ എന്ന കഥാപാത്രത്തിന് വിട, ജോലിത്തിരക്കുകള്‍ കൊണ്ട് ഇനി മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ ഉണ്ടാവില്ല. ഇത്രയും നാളും എല്ലാവലും തന്ന സ്നേഹത്തിന് ഒരുപാട് നന്ദിയെന്നുമായിരുന്നു താരം കുറിച്ചത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ അരുണിന്റെ ഫോട്ടോയ്ക്കൊപ്പമായാണ് ഈ പോസ്റ്റിട്ടത്.
സിവില്‍ എഞ്ചിനിയീറാണ് ജസ്റ്റിന്. തന്റെ പ്രൊഫഷനിലേക്ക് വീണ്ടും തിരിച്ച് പോകാനാണ് സീരിയലിൽ നിന്ന് പിന്മാറിയത് . ഇതിനകം തന്നെ താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
manji virnja poov serial
